Repeated Words in Quran
الَّذِينَ
യാതൊരു കൂട്ടര്‍
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
بِالْغَيْبِ
അഭൗതിക യാഥാര്‍ഥ്യങ്ങളില്‍
وَيُقِيمُونَ
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَ
നമസ്കാരം
وَمِمَّا رَزَقْنَاهُمْ
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
يُنفِقُونَ
അവര്‍ ചെലവഴിക്കുന്നു
Play ﴾2:3﴿ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും,
وَالَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവരും
بِمَا أُنزِلَ
ഇറക്കപ്പെട്ടതില്‍
إِلَيْكَ
താങ്കള്‍ക്ക്, നിനക്ക്
وَمَا أُنزِلَ
ഇറക്കപ്പെട്ടതിലും
مِن قَبْلِكَ
നിനക്ക് മുമ്പ്
وَبِالْآخِرَةِ
പരലോകത്തിലും
هُمْ
അവര്‍
يُوقِنُونَ
ഉറച്ചു വിശ്വസിക്കുന്നു
Play ﴾2:4﴿ നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍).
إِنَّ الَّذِينَ كَفَرُوا
നിശ്ചയം സത്യനിഷേധികള്‍
سَوَاءٌ
തുല്യമാണ്
عَلَيْهِمْ
അവര്‍ക്ക്
أَأَنذَرْتَهُمْ
നീ അവര്‍ക്ക് താക്കിത് നല്‍കിയാലും
أَمْ لَمْ تُنذِرْهُمْ
നീ താക്കീത് നല്‍കിയിട്ടില്ലെങ്കിലും
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുകയില്ല
Play ﴾2:6﴿ സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
خَتَمَ اللَّهُ
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങളില്‍
وَعَلَىٰ سَمْعِهِمْۖ
അവരുടെ കാതിനും
وَعَلَىٰ أَبْصَارِهِمْ
അവരുടെ കണ്ണുകളിലുണ്ട്
غِشَاوَةٌۖ
മൂടി
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
കൊടിയ
Play ﴾2:7﴿ അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.
يُخَادِعُونَ
അവര്‍ വഞ്ചിക്കാന്‍ നോക്കുന്നു
اللَّهَ
അല്ലാഹുവിനെ
وَالَّذِينَ آمَنُوا
വിശ്വസിച്ചവരെയും
وَمَا يَخْدَعُونَ
എന്നാല്‍ അവര്‍ വഞ്ചിക്കുന്നില്ല
إِلَّا أَنفُسَهُمْ
സ്വന്തത്തെ അല്ലാതെ
وَمَا يَشْعُرُونَ
അവര്‍ അറിയുന്നില്ല
Play ﴾2:9﴿ അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്‌. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്‌. അവരത് മനസ്സിലാക്കുന്നില്ല.
فِي قُلُوبِهِم
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
രോഗം
فَزَادَهُمُ
അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
اللَّهُ
അല്ലാഹു
مَرَضًاۖ
രോഗത്തെ
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവിക്കുന്ന, നോവേറിയ
بِمَا كَانُوا
അവര്‍ ആയിക്കൊണ്ടിരുന്നതിനാല്‍
يَكْذِبُونَ
അവര്‍ കള്ളം പറയുന്നു
Play ﴾2:10﴿ അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.
وَإِذَا قِيلَ
പറയപ്പെട്ടാല്‍
لَهُمْ
അവരോട്
لَا تُفْسِدُوا
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് (എന്ന്)
فِي الْأَرْضِ
ഭൂമിയില്‍
قَالُوا
അവര്‍ പറയും
إِنَّمَا نَحْنُ
നിശ്ചയം ഞങ്ങള്‍
مُصْلِحُونَ
നന്മ വരുത്തുന്നവര്‍ (മാത്രമാകുന്നു)
Play ﴾2:11﴿ നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി.
أَلَا
അറിയുക
إِنَّهُمْ
നിശ്ചയം അവര്‍
هُمُ
അവര്‍ തന്നെയാണ്
الْمُفْسِدُونَ
കുഴപ്പക്കാര്‍
وَلَٰكِن
പക്ഷേ
لَّا يَشْعُرُونَ
അവര്‍ അറിയുന്നില്ല
Play ﴾2:12﴿ എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല.
وَإِذَا قِيلَ
പറയപ്പെട്ടാല്‍
لَهُمْ
അവരോട്
آمِنُوا
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
വിശ്വസിച്ചതുപോലെ
النَّاسُ
ജനങ്ങള്‍
قَالُوا
അവര്‍ ചോദിക്കും
أَنُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
വിശ്വസിച്ചപോലെ
السُّفَهَاءُۗ
വിഡ്ഢികള്‍
أَلَا
അറിയുക
إِنَّهُمْ
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
പക്ഷേ
لَّا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Play ﴾2:13﴿ മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല.
اللَّهُ
അല്ലാഹു
يَسْتَهْزِئُ
പരിഹസിക്കുന്നു
بِهِمْ
അവരെ
وَيَمُدُّهُمْ
അവര്‍ക്കു(അവസരം) നീട്ടിക്കൊടുക്കുകയും ചെയ്യുന്നു
فِي طُغْيَانِهِمْ
അവരുടെ അതിക്രമത്തില്‍
يَعْمَهُونَ
അവര്‍ അലഞ്ഞു നടക്കുന്നു
Play ﴾2:15﴿ എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു.
أُولَٰئِكَ
അവരാകുന്നു
الَّذِينَ اشْتَرَوُا
വിലക്കെടുത്തവര്‍
الضَّلَالَةَ
വഴികേടിനെ
بِالْهُدَىٰ
നേര്‍വഴിക്ക് പകരം
فَمَا رَبِحَت
എന്നാല്‍ ലാഭകരമായില്ല
تِّجَارَتُهُمْ
അവരുടെ കച്ചവടം
وَمَا كَانُوا
അവര്‍ ആയതുമില്ല
مُهْتَدِينَ
നേര്‍മാര്‍ഗം പ്രാപിച്ചവര്‍
Play ﴾2:16﴿ സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.
مَثَلُهُمْ
അവരുടെ ഉപമ
كَمَثَلِ
ഉപമപോലെയാകുന്നു
الَّذِي اسْتَوْقَدَ
കൊളുത്തിയവന്റെ
نَارًا
തീ
فَلَمَّا أَضَاءَتْ
അത് പ്രകാശിപ്പിച്ചപ്പോള്‍
مَا حَوْلَهُ
അതിനുചുറ്റുമുള്ളതിനെ
ذَهَبَ اللَّهُ
അല്ലാഹു പോക്കിക്കളഞ്ഞു
بِنُورِهِمْ
അവരുടെ വെളിച്ചം
وَتَرَكَهُمْ
അവന്‍ അവരെ ഉപേക്ഷിക്കുകയും ചെയ്തു
فِي ظُلُمَاتٍ
ഇരുട്ടുകളില്‍
لَّا يُبْصِرُونَ
അവര്‍ (ഒന്നും) കാണുന്നില്ല
Play ﴾2:17﴿ അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു.
صُمٌّ
ബധിരര്‍
بُكْمٌ
മൂകര്‍
عُمْيٌ
കുരുടര്‍
فَهُمْ
അതിനാലവര്‍
لَا يَرْجِعُونَ
അവര്‍ തിരിച്ചുവരില്ല
Play ﴾2:18﴿ ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്‌) തിരിച്ചുവരികയില്ല.
أَوْ كَصَيِّبٍ
അല്ലെങ്കില്‍ ഒരു പെരുമഴപോലെയാകുന്നു
مِّنَ السَّمَاءِ
മാനത്തുനിന്നുള്ള
فِيهِ
അതിലുണ്ട്
ظُلُمَاتٌ
ഇരുട്ടുകള്‍
وَرَعْدٌ
ഇടിമുഴക്കവും
وَبَرْقٌ
മിന്നല്‍പിണരും
يَجْعَلُونَ
അവര്‍ ആക്കുന്നു
أَصَابِعَهُمْ
അവരുടെ വിരലുകളെ
فِي آذَانِهِم
അവരുടെ ചെവികളില്‍
مِّنَ الصَّوَاعِقِ
മേഘഗര്‍ജ്ജനങ്ങള്‍ കാരണം
حَذَرَ
ഭീതിയാല്‍
الْمَوْتِۚ
മരണം
وَاللَّهُ
അല്ലാഹുവാകട്ടെ
مُحِيطٌ
വലയം ചെയ്യുന്നവനാകുന്നു
بِالْكَافِرِينَ
സത്യനിഷേധികളെ
Play ﴾2:19﴿ അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്‌. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്‌.
يَكَادُ
ആകാറാകുന്നു
الْبَرْقُ
മിന്നല്‍പ്പിണര്‍
يَخْطَفُ
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
അവര്‍ക്ക്
مَّشَوْا
അവര്‍ നടക്കും
فِيهِ
അതിലൂടെ
وَإِذَا أَظْلَمَ
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
അവര്‍ക്ക്
قَامُواۚ
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرٌ
കഴിവുറ്റവനാകുന്നു
Play ﴾2:20﴿ മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌.
وَبَشِّرِ
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
അരുവികള്‍
كُلَّمَا رُزِقُوا
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
അതിലെ
مِن ثَمَرَةٍ
വല്ല കനിയും
رِّزْقًاۙ
ആഹാരമായി
قَالُوا
അവര്‍ പറയും
هَٰذَا
ഇത്
الَّذِي رُزِقْنَا
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
നേരത്തെ
وَأُتُوا بِهِ
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
അവര്‍ക്കുണ്ട്
فِيهَا
അതില്‍
أَزْوَاجٌ
ഇണകള്‍
مُّطَهَّرَةٌۖ
വിശുദ്ധരായ
وَهُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
സ്ഥിരവാസികളാണ്
Play ﴾2:25﴿ (നബിയേ,) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന് മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്‌.പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.
وَعَلَّمَ
അവന്‍ പഠിപ്പിക്കുകയും ചെയ്തു
آدَمَ
ആദമിനെ
الْأَسْمَاءَ
പേരുകള്‍
كُلَّهَا
അവയെല്ലാം
ثُمَّ
പിന്നീട്
عَرَضَهُمْ
അവയെ അവന്‍ പ്രദര്‍ശിപ്പിച്ചു
عَلَى الْمَلَائِكَةِ
മലക്കുകള്‍ക്ക്
فَقَالَ
എന്നിട്ടവന്‍ പറഞ്ഞു
أَنبِئُونِي
നിങ്ങള്‍ എന്നോട് പറയുക
بِأَسْمَاءِ
പേരുകള്‍
هَٰؤُلَاءِ
ഇവയുടെ
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യം പറയുന്നവര്‍
Play ﴾2:31﴿ അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.
قُلْنَا
നാം പറഞ്ഞു
اهْبِطُوا
നിങ്ങള്‍ ഇറങ്ങിപ്പോകണം
مِنْهَا
ഇതില്‍നിന്ന്
جَمِيعًاۖ
എല്ലാവരും
فَإِمَّا يَأْتِيَنَّكُم
എന്നിട്ട് നിങ്ങള്‍ക്ക് വന്നെത്തുന്നപക്ഷം
مِّنِّي
എന്നില്‍നിന്ന്
هُدًى
മാര്‍ഗദര്‍ശനം
فَمَن
അപ്പോള്‍ ആര്
تَبِعَ
പിന്തുടര്‍ന്നു
هُدَايَ
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا خَوْفٌ
എങ്കില്‍ ഭയമില്ല
عَلَيْهِمْ
അവര്‍ക്ക്
وَلَا هُمْ
അവരല്ല
يَحْزَنُونَ
അവര്‍ ദുഃഖിക്കുന്നു
Play ﴾2:38﴿ നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
وَالَّذِينَ كَفَرُوا
സത്യം നിഷേധിച്ചവര്‍
وَكَذَّبُوا
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
أُولَٰئِكَ
അവര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
സ്ഥിരവാസികളാകുന്നു
Play ﴾2:39﴿ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
الَّذِينَ يَظُنُّونَ
കരുതുന്നവര്‍
أَنَّهُم
നിശ്ചയമായും അവരാണെന്ന്
مُّلَاقُو
സന്ധിക്കുന്നവര്‍
رَبِّهِمْ
തങ്ങളുടെ നാഥനുമായി
وَأَنَّهُمْ
നിശ്ചയം അവര്‍ ആണെന്നും
إِلَيْهِ
അവനിലേക്ക്
رَاجِعُونَ
തിരിച്ചുചെല്ലുന്നവര്‍
Play ﴾2:46﴿ തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍).
وَاتَّقُوا
നിങ്ങള്‍ കരുതിയിരിക്കുക
يَوْمًا
ഒരു ദിനത്തെ
لَّا تَجْزِي
ഉപകരിക്കില്ല
نَفْسٌ
ഒരാളും
عَن نَّفْسٍ
മറ്റൊരാള്‍ക്ക്
شَيْئًا
യാതൊന്നും
وَلَا يُقْبَلُ
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
ഒരാളില്‍നിന്നും
شَفَاعَةٌ
ശിപാര്‍ശ
وَلَا يُؤْخَذُ
(മേടിക്കപ്പെടുകയുമില്ല) വാങ്ങുകയുമില്ല
مِنْهَا
ഒരാളില്‍നിന്നും
عَدْلٌ
മോചനദ്രവ്യം
وَلَا هُمْ يُنصَرُونَ
അവര്‍ സഹായിക്കപ്പെടുകയുമില്ല
Play ﴾2:48﴿ ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്‌) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
وَظَلَّلْنَا
നാം തണലാക്കി തരികയും ചെയ്തു
عَلَيْكُمُ
നിങ്ങള്‍ക്ക്
الْغَمَامَ
മേഘത്തെ
وَأَنزَلْنَا
നാം ഇറക്കിത്തരികയും ചെയ്തു
عَلَيْكُمُ
നിങ്ങള്‍ക്ക്
الْمَنَّ
മന്നായെ
وَالسَّلْوَىٰۖ
സല്‍വായേയും
كُلُوا
നിങ്ങള്‍ ഭക്ഷിക്കുക
مِن طَيِّبَاتِ
വിശിഷ്ടവിഭവങ്ങളില്‍നിന്ന്
مَا رَزَقْنَاكُمْۖ
നിങ്ങള്‍ക്ക് നാമേകിയ
وَمَا ظَلَمُونَا
അവര്‍ നമ്മെ ദ്രോഹിച്ചിട്ടില്ല
وَلَٰكِن
പക്ഷേ
كَانُوا
അവര്‍ ആയിരുന്നു
أَنفُسَهُمْ
തങ്ങള്‍ക്ക് തന്നെ
يَظْلِمُونَ
അവര്‍ ദ്രോഹം ചെയ്യുന്നു
Play ﴾2:57﴿ നിങ്ങള്‍ക്ക് നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട് കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക് തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌.
فَبَدَّلَ
എന്നാല്‍ മാറ്റിമറിച്ചു
الَّذِينَ ظَلَمُوا
അക്രമം ചെയ്തവര്‍
قَوْلًا
ഒരുവാക്ക്
غَيْرَ
അല്ലാത്ത
الَّذِي قِيلَ
പറയപ്പെട്ടത്
لَهُمْ
അവരോട്
فَأَنزَلْنَا
അതിനാല്‍ നാം ഇറക്കി
عَلَى الَّذِينَ ظَلَمُوا
അക്രമം ചെയ്തവരുടെ മേല്‍
رِجْزًا
ശിക്ഷ
مِّنَ السَّمَاءِ
ആകാശത്തുനിന്ന്
بِمَا كَانُوا
അവര്‍ ആയിരുന്നത് കാരണം
يَفْسُقُونَ
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു
Play ﴾2:59﴿ എന്നാല്‍ അക്രമികളായ ആളുകള്‍ അവരോട് നിര്‍ദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ് ഉപയോഗിച്ചത്‌. അതിനാല്‍ ആ അക്രമികളുടെ മേല്‍ നാം ആകാശത്തു നിന്ന് ശിക്ഷ ഇറക്കി. കാരണം അവര്‍ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത് തന്നെ.
وَإِذِ اسْتَسْقَىٰ
കുടിനീരിന്നപേക്ഷിച്ച സന്ദര്‍ഭം
مُوسَىٰ
മൂസ
لِقَوْمِهِ
തന്റെ ജനതക്ക് വേണ്ടി
فَقُلْنَا
അപ്പോള്‍ നാം പറഞ്ഞു
اضْرِب
നീ അടിക്കുക
بِّعَصَاكَ
നിന്റെ വടികൊണ്ട്
الْحَجَرَۖ
കല്ലിനെ
فَانفَجَرَتْ
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
അതില്‍നിന്ന്
اثْنَتَا عَشْرَةَ
പന്ത്രണ്ട്
عَيْنًاۖ
ഉറവ
قَدْ عَلِمَ
അറിഞ്ഞു
كُلُّ أُنَاسٍ
എല്ലാവിഭാഗം ജനങ്ങളും
مَّشْرَبَهُمْۖ
തങ്ങളുടെ കുടിനീരിന്റെ ഇടം
كُلُوا
നിങ്ങള്‍ തിന്നുക
وَاشْرَبُوا
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
مِن رِّزْقِ
വിഭവത്തില്‍നിന്ന്
اللَّهِ
അല്ലാഹുവിന്റെ
وَلَا تَعْثَوْا
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്
فِي الْأَرْضِ
ഭൂമിയില്‍
مُفْسِدِينَ
നാശകാരികളായി
Play ﴾2:60﴿ മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു).
وَإِذْ قُلْتُمْ
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
ഓ മുസാ
لَن نَّصْبِرَ
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
അന്നത്തില്‍
وَاحِدٍ
ഒരേ
فَادْعُ
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
താങ്കളുടെ നാഥനോട്
يُخْرِجْ
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
ഭൂമി
مِن بَقْلِهَا
അതായത് അതിലെ ചീര
وَقِثَّائِهَا
അതിലെ കക്കരിയും
وَفُومِهَا
അതിലെ ഗോതമ്പും
وَعَدَسِهَا
അതിലെ പയറും
وَبَصَلِهَاۖ
അതിലെ ഉള്ളിയും
قَالَ
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
അത്യുത്തമമായതിന്നു പകരം
اهْبِطُوا
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
അവര്‍ക്കുമേലെ
الذِّلَّةُ
നിന്ദ്യത
وَالْمَسْكَنَةُ
ദൈന്യതയും
وَبَاءُوا
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
കോപവുമായി
مِّنَ اللَّهِۗ
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
അത്
بِأَنَّهُمْ كَانُوا
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
അന്യായമായി
ذَٰلِكَ
അത്
بِمَا عَصَوا
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
Play ﴾2:61﴿ ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്‌, പയറ്‌, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ത്ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്‌? എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും, അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്‌. അവര്‍ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്‌.
إِنَّ الَّذِينَ آمَنُوا
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
യഹൂദരും
وَالنَّصَارَىٰ
ക്രൈസ്തവരും
وَالصَّابِئِينَ
സാബികളും
مَنْ
ആര്‍
آمَنَ
വിശ്വസിച്ചു
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
അന്ത്യദിനത്തിലും
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
സല്‍കര്‍മം
فَلَهُمْ
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
ഭയവുമില്ല
عَلَيْهِمْ
അവര്‍ക്ക്
وَلَا هُمْ
അവരല്ലതാനും
يَحْزَنُونَ
അവര്‍ ദുഃഖിക്കുന്നു
Play ﴾2:62﴿ (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
وَلَقَدْ عَلِمْتُمُ
നിശ്ചയം നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞിട്ടുമുണ്ട്
الَّذِينَ اعْتَدَوْا
അതിക്രമം കാണിച്ചവരെ
مِنكُمْ
നിങ്ങളില്‍നിന്ന്
فِي السَّبْتِ
സാബത്ത്നാളില്‍
فَقُلْنَا
അപ്പോള്‍ നാം പറഞ്ഞു
لَهُمْ
അവരോട്
كُونُوا
നിങ്ങള്‍ ആയിത്തീരുക
قِرَدَةً
കുരങ്ങുകള്‍
خَاسِئِينَ
നിന്ദ്യരായ
Play ﴾2:65﴿ നിങ്ങളില്‍ നിന്ന് സബ്ത്ത് (ശബ്ബത്ത്‌) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക.
أَفَتَطْمَعُونَ
നിങ്ങള്‍ ഇനിയും മോഹിക്കുന്നുവോ
أَن يُؤْمِنُوا
അവര്‍ വിശ്വസിക്കുമെന്ന്
لَكُمْ
നിങ്ങള്‍ക്ക് വേണ്ടി
وَقَدْ كَانَ
ആയിരിക്കെ
فَرِيقٌ
ഒരു വിഭാഗം
مِّنْهُمْ
അവരില്‍
يَسْمَعُونَ
അവര്‍ കേള്‍ക്കുന്നു
كَلَامَ اللَّهِ
ദൈവവചനം
ثُمَّ
പിന്നെ
يُحَرِّفُونَهُ
അവരതിനെ മാറ്റിമറിക്കുന്നു
مِن بَعْدِ مَا عَقَلُوهُ
അവര്‍ അതിനെ നന്നായി ഗ്രഹിച്ചതിന് ശേഷം
وَهُمْ يَعْلَمُونَ
അവരറിയുന്നവരായിരിക്കെ
Play ﴾2:75﴿ (സത്യവിശ്വാസികളേ), നിങ്ങളെ അവര്‍ (യഹൂദര്‍) വിശ്വസിക്കുമെന്ന് നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും, അത് ശരിക്കും മനസ്സിലാക്കിയതിന് ശേഷം ബോധപൂര്‍വ്വം തന്നെ അതില്‍ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.
وَإِذَا لَقُوا
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
സത്യവിശ്വാസികളെ
قَالُوا
അവര്‍ പറയും
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
തനിച്ചാകുമ്പോള്‍
بَعْضُهُمْ
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
ചിലരുമായി
قَالُوا
അവര്‍ പറയും
أَتُحَدِّثُونَهُم
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
അത് വഴി
عِندَ رَبِّكُمْۚ
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
Play ﴾2:76﴿ വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തമ്മില്‍ തനിച്ചുകണ്ടുമുട്ടുമ്പോള്‍ (പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌) അവര്‍ പറയും: അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ ഇവര്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കുകയാണോ ? നിങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ അവര്‍ നിങ്ങള്‍ക്കെതിരില്‍ അത് വെച്ച് ന്യായവാദം നടത്താന്‍ വേണ്ടി. നിങ്ങളെന്താണ് ചിന്തിക്കാത്തത് ?
وَمِنْهُمْ
അവരിലുണ്ട്
أُمِّيُّونَ
നിരക്ഷരര്‍
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
الْكِتَابَ
വേദഗ്രന്ഥം
إِلَّا أَمَانِيَّ
വ്യാമോഹങ്ങള്‍ അല്ലാതെ
وَإِنْ هُمْ
അവര്‍ അല്ല
إِلَّا يَظُنُّونَ
അവര്‍ ഊഹിക്കുകയല്ലാതെ
Play ﴾2:78﴿ അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍ (ഇസ്രായീല്യരില്‍) ഉണ്ട്‌. ചില വ്യാമോഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നതല്ലാതെ വേദ ഗ്രന്ഥത്തെപ്പറ്റി അവര്‍ക്ക് ഒന്നുമറിയില്ല. അവര്‍ ഊഹത്തെ അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്‌.
بَلَىٰ
അതെ
مَن
ആര്
كَسَبَ
സമ്പാദിച്ചു
سَيِّئَةً
പാപം
وَأَحَاطَتْ
വലയം ചെയ്യുകയും ചെയ്തു
بِهِ
അവനെ
خَطِيئَتُهُ
അവന്റെ പാപം
فَأُولَٰئِكَ
അവരാണ്
أَصْحَابُ
ആള്‍ക്കാര്‍
النَّارِۖ
നരകത്തിന്റെ
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Play ﴾2:81﴿ അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
وَالَّذِينَ آمَنُوا
സത്യത്തില്‍ വിശ്വസിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചവരും
أُولَٰئِكَ
അവര്‍
أَصْحَابُ
അവകാശികളാണ്
الْجَنَّةِۖ
സ്വര്‍ഗത്തിന്റെ
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Play ﴾2:82﴿ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
ثُمَّ
പിന്നീട്
أَنتُمْ
നിങ്ങള്‍
هَٰؤُلَاءِ
ഇക്കൂട്ടര്‍
تَقْتُلُونَ
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
സ്വന്തക്കാരെ
وَتُخْرِجُونَ
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
ഒരു വിഭാഗത്തെ
مِّنكُم
നിങ്ങളിലെ
مِّن دِيَارِهِمْ
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
അവര്‍ക്കെതിരെ
بِالْإِثْمِ
കുറ്റകരമായി
وَالْعُدْوَانِ
ശത്രുതാപരമായും
وَإِن يَأْتُوكُمْ
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
യുദ്ധത്തടവുകാരായി
تُفَادُوهُمْ
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
എന്നാലത്
مُحَرَّمٌ
നിഷിദ്ധമത്രെ
عَلَيْكُمْ
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
ചിലവശങ്ങളില്‍
الْكِتَابِ
വേദപുസ്തകത്തിലെ
وَتَكْفُرُونَ
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
വേറെ ചിലതിനെ
فَمَا
എന്നാല്‍ അല്ല
جَزَاءُ
പ്രതിഫലം
مَن يَفْعَلُ
ചെയ്യുന്നവന്റെ
ذَٰلِكَ
അത്
مِنكُمْ
നിങ്ങളില്‍
إِلَّا خِزْيٌ
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
അല്ലാഹു അല്ല
بِغَافِلٍ
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
Play ﴾2:85﴿ എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
أُولَٰئِكَ
അവര്‍
الَّذِينَ اشْتَرَوُا
വാങ്ങിയവരാണ്
الْحَيَاةَ
ജീവിതത്തെ
الدُّنْيَا
ഇഹലോക
بِالْآخِرَةِۖ
പരലോകത്തിന്ന്പകരം
فَلَا يُخَفَّفُ
അതിനാല്‍ ഇളവ് നല്‍കപ്പെടുന്നതല്ല
عَنْهُمُ
അവര്‍ക്ക്
الْعَذَابُ
ശിക്ഷ
وَلَا هُمْ يُنصَرُونَ
അവര്‍ സഹായിക്കപ്പെടുകയുമില്ല
Play ﴾2:86﴿ പരലോകം വിറ്റ് ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്‍. അവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുകയില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
وَلَمَّا جَاءَهُمْ
അവര്‍ക്ക് വന്നപ്പോള്‍
كِتَابٌ
ഗ്രന്ഥം
مِّنْ عِندِ اللَّهِ
അല്ലാഹുവിങ്കല്‍നിന്ന്
مُصَدِّقٌ
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
തങ്ങളുടെ വശമുള്ളതിനെ
وَكَانُوا
അവരായിരുന്നു
مِن قَبْلُ
അതിന് മുമ്പ്
يَسْتَفْتِحُونَ
അവര്‍ വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
عَلَى الَّذِينَ كَفَرُوا
അവിശ്വാസികള്‍ക്കെതിരെ
فَلَمَّا جَاءَهُم
എന്നിട്ട് അവര്‍ക്ക് വന്നെത്തിയപ്പോള്‍
مَّا عَرَفُوا
അവര്‍ നന്നായി അറിഞ്ഞത്
كَفَرُوا بِهِۚ
അവര്‍ അതിനെ നിഷേധിച്ചു
فَلَعْنَةُ اللَّهِ
അതിനാല്‍ ദൈവശാപം
عَلَى الْكَافِرِينَ
സത്യനിഷേധികള്‍ക്ക്
Play ﴾2:89﴿ അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.
بِئْسَمَا اشْتَرَوْا
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
അതിന് പകരം
أَنفُسَهُمْ
സ്വന്തത്തെ
أَن يَكْفُرُوا
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
തന്റെ ദാസന്മാരില്‍
فَبَاءُوا
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
കോപവുമായി
عَلَىٰ غَضَبٍۚ
കോപത്തിനുമേല്‍
وَلِلْكَافِرِينَ
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
مُّهِينٌ
നിന്ദ്യമായ
Play ﴾2:90﴿ അല്ലാഹു തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്റെ അനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌.
وَإِذَا قِيلَ
പറയപ്പെട്ടാല്‍
لَهُمْ
അവരോട്
آمِنُوا
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിയതില്‍
قَالُوا
അവര്‍ പറയും
نُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
ഇറക്കപ്പെട്ടതില്‍
عَلَيْنَا
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
അതാകട്ടെ
الْحَقُّ
സത്യമാണ്
مُصَدِّقًا
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
അവരുടെ വശമുള്ളതിനെ
قُلْ
പറയുക
فَلِمَ
എന്നാലെന്തിന്
تَقْتُلُونَ
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
മുമ്പ്
إِن كُنتُم
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
വിശ്വാസികള്‍
Play ﴾2:91﴿ അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ഖുര്‍ആന്‍). (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്‍മാരെ നിങ്ങള്‍ വധിച്ചുകൊണ്ടിരുന്നത്‌?
وَلَتَجِدَنَّهُمْ
തീര്‍ച്ചയായും നിനക്ക് അവരെ കാണാം
أَحْرَصَ
ഏറെ കൊതിയുള്ളവരായി
النَّاسِ
ജനങ്ങളില്‍
عَلَىٰ حَيَاةٍ
ജീവിതത്തോട്
وَمِنَ الَّذِينَ أَشْرَكُواۚ
ബഹുദൈവവിശ്വാസികളെക്കാളും
يَوَدُّ
ആഗ്രഹിക്കുന്നു
أَحَدُهُمْ
അവരില്‍ ഒരാള്‍
لَوْ يُعَمَّرُ
തനിക്ക് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നുവെങ്കില്‍
أَلْفَ
ആയിരം
سَنَةٍ
കൊല്ലം
وَمَا هُوَ
എന്നാല്‍ അതല്ല
بِمُزَحْزِحِهِ
അവനെ അകറ്റിക്കളയുന്നത്
مِنَ الْعَذَابِ
ശിക്ഷയില്‍നിന്ന്
أَن يُعَمَّرَۗ
ആയുര്‍ദൈര്‍ഘ്യം നല്‍കപ്പെടല്‍
وَاللَّهُ
അല്ലാഹു
بَصِيرٌ
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
Play ﴾2:96﴿ തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്‌. ഒരാള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുക എന്നത് അയാളെ ദൈവിക ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
أَوَكُلَّمَا عَاهَدُوا
അവര്‍ കരാറിലേര്‍പ്പെട്ടപ്പോഴൊക്കെയും ആണോ
عَهْدًا
കരാര്‍
نَّبَذَهُ
അതിനെ വലിച്ചെറിഞ്ഞു
فَرِيقٌ
ഒരു വിഭാഗം
مِّنْهُمۚ
അവരിലെ
بَلْ
അല്ല
أَكْثَرُهُمْ
അവരിലധികമാളുകളും
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല
Play ﴾2:100﴿ അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത് വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല.
وَلَمَّا جَاءَهُمْ
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
ദൂതന്‍
مِّنْ عِندِ اللَّهِ
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
അവരുടെ വശമുള്ളതിനെ
نَبَذَ
വലിച്ചെറിഞ്ഞു
فَرِيقٌ
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
കിട്ടിയവരില്‍
الْكِتَابَ
വേദം
كِتَابَ اللَّهِ
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
പിന്നില്‍
ظُهُورِهِمْ
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
അവരെന്നപോലെ
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Play ﴾2:101﴿ അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്‌.
وَاتَّبَعُوا
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
പിശാചുക്കള്‍
عَلَىٰ مُلْكِ
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
സുലൈമാന്റെ
وَمَا كَفَرَ
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
സുലൈമാന്‍
وَلَٰكِنَّ
എന്നാല്‍
الشَّيَاطِينَ
പിശാചുക്കള്‍
كَفَرُوا
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
ജനങ്ങളെ
السِّحْرَ
മാരണം
وَمَا أُنزِلَ
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
ബാബിലോണിയയിലെ
هَارُوتَ
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
മാറൂത്തിന്നും
وَمَا يُعَلِّمَانِ
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
ഒരാളെയും
حَتَّىٰ يَقُولَا
അവരിരുവരും പറയുന്നത് വരെ
إِنَّمَا
നിശ്ചയം
نَحْنُ
ഞങ്ങള്‍
فِتْنَةٌ
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
അവരിരുവരില്‍നിന്നും
مَا
യാതൊന്നിനെ
يُفَرِّقُونَ
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
അതുകൊണ്ട്
بَيْنَ
ഇടയില്‍
الْمَرْءِ
മനുഷ്യന്റെ
وَزَوْجِهِۚ
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
അവരല്ല
هُم بِضَارِّينَ
ദ്രോഹിക്കുന്നവര്‍
بِهِ
അതുകൊണ്ട്
مِنْ أَحَدٍ
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
അത് വാങ്ങിയവന്‍
مَا لَهُ
അവനില്ല
فِي الْآخِرَةِ
പരലോകത്തില്‍
مِنْ خَلَاقٍۚ
ഒരു വിഹിതവും
وَلَبِئْسَ
എത്ര ചീത്ത
مَا شَرَوْا
അവര്‍ വാങ്ങിയത്
بِهِ
അതിന് പകരം
أَنفُسَهُمْۚ
സ്വന്തത്തെ
لَوْ كَانُوا
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
അവര്‍ അറിയുന്നു
Play ﴾2:102﴿ സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
وَلَوْ أَنَّهُمْ آمَنُوا
നിശ്ചയം അവര്‍ സത്യവിശ്വാസം സ്വീകരിച്ചിരുന്നുവെങ്കില്‍
وَاتَّقَوْا
അവര്‍ സൂക്ഷ്മതപുലര്‍ത്തുകയും ചെയ്തു
لَمَثُوبَةٌ
തീര്‍ച്ചയായും പ്രതിഫലമാണ്
مِّنْ عِندِ اللَّهِ
അല്ലാഹുവിങ്കല്‍ നിന്നുള്ള
خَيْرٌۖ
ഉത്തമം
لَّوْ كَانُوا
അവര്‍ ആയിരുന്നുവെങ്കില്‍
يَعْلَمُونَ
അവര്‍ അറിയുന്നു
Play ﴾2:103﴿ അവര്‍ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍!
وَقَالُوا
അവര്‍ പറഞ്ഞു
لَن يَدْخُلَ
ഒരിക്കലും പ്രവേശിക്കില്ല
الْجَنَّةَ
സ്വര്‍ഗത്തില്‍
إِلَّا مَن كَانَ
ആയവരൊഴികെ
هُودًا
ജൂതര്‍
أَوْ نَصَارَىٰۗ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تِلْكَ
അത്
أَمَانِيُّهُمْۗ
അവരുടെ വ്യാമോഹം (ആകുന്നു)
قُلْ
നീ പറയുക
هَاتُوا
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
നിങ്ങളുടെ തെളിവ്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Play ﴾2:111﴿ ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്‌.
بَلَىٰ
അതെ, അങ്ങനെയൊന്നുമല്ല
مَنْ أَسْلَمَ
ആര്‍ സമര്‍പ്പിച്ചുവോ
وَجْهَهُ
തന്റെ മുഖം
لِلَّهِ
അല്ലാഹുവിന്
وَهُوَ
അവന്‍ ആയിക്കൊണ്ട്
مُحْسِنٌ
സുകൃതവാന്‍
فَلَهُ
അവന്നുണ്ട്
أَجْرُهُ
അതിനുള്ള പ്രതിഫലം
عِندَ رَبِّهِ
തന്റെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
ഒരു ഭയവുമില്ല
عَلَيْهِمْ
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
അവര്‍ ദുഃഖിക്കുന്നതുമല്ല
Play ﴾2:112﴿ എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
وَقَالَتِ
പറഞ്ഞു
الْيَهُودُ
യഹൂദര്‍
لَيْسَتِ
അല്ല
النَّصَارَىٰ
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
യഹൂദരല്ല
عَلَىٰ شَيْءٍ
യാതൊന്നിലും
وَهُمْ
അവരാകട്ടെ
يَتْلُونَ
ഓതുന്നു
الْكِتَابَۗ
വേദഗ്രന്ഥം
كَذَٰلِكَ
അപ്രകാരം
قَالَ
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
വിവരമില്ലാത്തവര്‍
مِثْلَ
പോലെ
قَوْلِهِمْۚ
അവരുടെ വാക്ക്
فَاللَّهُ
അതിനാല്‍ അല്ലാഹു
يَحْكُمُ
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
അവര്‍ ഭിന്നിക്കുന്നു
Play ﴾2:113﴿ യഹൂദന്‍മാര്‍ പറഞ്ഞു ; ക്രിസ്ത്യാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അങ്ങനെ ഇവര്‍ പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.
وَمَنْ
ആരുണ്ട്
أَظْلَمُ
കടുത്ത അക്രമി
مِمَّن
ഒരുവനെക്കാള്‍
مَّنَعَ
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
സ്മരിക്കപ്പെടുന്നത്
فِيهَا
അവയില്‍വെച്ച്
اسْمُهُ
അവന്റെ നാമം
وَسَعَىٰ
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
അവയുടെ നാശത്തിന്
أُولَٰئِكَ
അവര്‍
مَا كَانَ لَهُمْ
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
അവര്‍ക്കുണ്ട്
فِي الدُّنْيَا
ഈ ലോകത്ത്
خِزْيٌ
അപമാനം
وَلَهُمْ
അവര്‍ക്കുണ്ട്
فِي الْآخِرَةِ
പരലോകത്ത്
عَذَابٌ
ശിക്ഷ
عَظِيمٌ
കഠിനമായ
Play ﴾2:114﴿ അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
وَقَالَ
പറയുകയും ചെയ്തു
الَّذِينَ لَا يَعْلَمُونَ
അറിവില്ലാത്തവര്‍
لَوْلَا يُكَلِّمُنَا
ഞങ്ങളോട് സംസാരിക്കാത്തതെന്ത്
اللَّهُ
അല്ലാഹു
أَوْ
അല്ലെങ്കില്‍
تَأْتِينَا
ഞങ്ങള്‍ക്ക് വരാത്തത്
آيَةٌۗ
ഒരടയാളം
كَذَٰلِكَ
അപ്രകാരം
قَالَ
പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِم
ഇവര്‍ക്ക് മുമ്പുള്ളവര്‍
مِّثْلَ قَوْلِهِمْۘ
ഇവരുടെ വാക്ക്പോലെ
تَشَابَهَتْ
പരസ്പരം സദൃശമായിരിക്കുന്നു
قُلُوبُهُمْۗ
അവരുടെ മനസ്സുകള്‍
قَدْ بَيَّنَّا
നാം സുവ്യക്തമാക്കി കൊടുത്തിട്ടുണ്ട്
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يُوقِنُونَ
അവര്‍ അടിയുറച്ചുവിശ്വസിക്കുന്നു
Play ﴾2:118﴿ വിവരമില്ലാത്തവര്‍ പറഞ്ഞു: എന്തുകൊണ്ട് ഞങ്ങളോട് (നേരിട്ട്‌) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് (ബോധ്യമാകുന്ന) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാല്‍ ഇവര്‍ പറഞ്ഞതു പോലെത്തന്നെ ഇവര്‍ക്ക് മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്‌. ഇവര്‍ രണ്ട് കൂട്ടരുടെയും മനസ്സുകള്‍ക്ക് തമ്മില്‍ സാമ്യമുണ്ട്‌. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കികൊടുത്തിട്ടുണ്ട്‌.
وَلَن تَرْضَىٰ
ഒരിക്കലും തൃപ്തിപ്പെടുകയില്ല
عَنكَ
നിന്നെ സംബന്ധിച്ച്
الْيَهُودُ
ജൂതര്‍
وَلَا النَّصَارَىٰ
ക്രൈസ്തവരും ഇല്ല
حَتَّىٰ تَتَّبِعَ
നീ പിന്‍പറ്റുന്നതുവരെ
مِلَّتَهُمْۗ
അവരുടെ മാര്‍ഗത്തെ
قُلْ
നീ പറയുക
إِنَّ هُدَى اللَّهِ
നിസ്സംശയം ദൈവിക മാര്‍ഗദര്‍ശനം
هُوَ الْهُدَىٰۗ
അതത്രെ നേരായ മാര്‍ഗദര്‍ശനം
وَلَئِنِ اتَّبَعْتَ
നീ പിന്‍പറ്റിയാല്‍
أَهْوَاءَهُم
അവരുടെ ഇച്ഛകളെ
بَعْدَ الَّذِي جَاءَكَ
നിനക്ക് വന്നുകിട്ടിയശേഷം
مِنَ الْعِلْمِۙ
യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്ന്
مَا لَكَ
നിനക്കില്ല, നിനക്കുണ്ടാവുകയില്ല
مِنَ اللَّهِ
അല്ലാഹുവി(ന്റെ നടപടിയി)ല്‍ നിന്ന്
مِن وَلِيٍّ
ഒരു രക്ഷകനും
وَلَا نَصِيرٍ
ഒരു സഹായിയും
Play ﴾2:120﴿ യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.
وَاتَّقُوا
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
يَوْمًا
ഒരു നാളിനെ
لَّا تَجْزِي
ഉപകരിക്കുകയില്ല
نَفْسٌ
ഒരാളും
عَن نَّفْسٍ
മറ്റൊരാള്‍ക്ക്
شَيْئًا
യാതൊന്നും
وَلَا يُقْبَلُ
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
ഒരാളില്‍നിന്നും
عَدْلٌ
പ്രായശ്ചിത്തം
وَلَا تَنفَعُهَا
ആര്‍ക്കും ഉപകരിക്കയുമില്ല
شَفَاعَةٌ
ശിപാര്‍ശ
وَلَا هُمْ يُنصَرُونَ
അവര്‍ സഹായിക്കപ്പെടുകയുമില്ല
Play ﴾2:123﴿ ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
رَبَّنَا
ഞങ്ങളുടെ നാഥാ
وَابْعَثْ
നീ നിയോഗിക്കുകയും ചെയ്യേണമേ
فِيهِمْ
അവരില്‍
رَسُولًا
ഒരു ദൂതനെ
مِّنْهُمْ
അവരില്‍നിന്ന്
يَتْلُو
അദ്ദേഹം ഓതിക്കൊടുക്കും
عَلَيْهِمْ
അവര്‍ക്ക്
آيَاتِكَ
നിന്റെ വചനങ്ങള്‍
وَيُعَلِّمُهُمُ
അവരെ പഠിപ്പിക്കുകയും ചെയ്യും
الْكِتَابَ
വേദം
وَالْحِكْمَةَ
വിജ്ഞാനവും
وَيُزَكِّيهِمْۚ
അവരെ സംസ്കരിക്കുകയും ചെയ്യും
إِنَّكَ أَنتَ
നിശ്ചയം നീ തന്നെയാകുന്നു
الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിജ്ഞനും
Play ﴾2:129﴿ ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്‌) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.