Repeated Words in Quran
وَبَشِّرِ
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
അരുവികള്‍
كُلَّمَا رُزِقُوا
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
അതിലെ
مِن ثَمَرَةٍ
വല്ല കനിയും
رِّزْقًاۙ
ആഹാരമായി
قَالُوا
അവര്‍ പറയും
هَٰذَا
ഇത്
الَّذِي رُزِقْنَا
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
നേരത്തെ
وَأُتُوا بِهِ
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
അവര്‍ക്കുണ്ട്
فِيهَا
അതില്‍
أَزْوَاجٌ
ഇണകള്‍
مُّطَهَّرَةٌۖ
വിശുദ്ധരായ
وَهُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
സ്ഥിരവാസികളാണ്
Play ﴾2:25﴿ (നബിയേ,) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന് മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്‌.പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
ഉദാഹരിക്കാന്‍
مَّا
ഏതൊരു ഉപമയും
بَعُوضَةً
കൊതുകിനെ
فَمَا فَوْقَهَاۚ
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
അവര്‍ പറയും
مَاذَا
എന്താണ്
أَرَادَ
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
അല്ലാഹു
بِهَٰذَا
ഈ
مَثَلًاۘ
ഉപമകൊണ്ട്
يُضِلُّ
അവന്‍ വഴികേടിലാക്കുന്നു
بِهِ
ഇതുകൊണ്ട്
كَثِيرًا
നിരവധിപേരെ
وَيَهْدِي بِهِ
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
അധര്‍മികളെയല്ലാതെ
Play ﴾2:26﴿ ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെപക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല.
فَوَيْلٌ
അതിനാല്‍ നാശം
لِّلَّذِينَ يَكْتُبُونَ
എഴുതുന്നവര്‍ക്ക്
الْكِتَابَ
ഗ്രന്ഥം
بِأَيْدِيهِمْ
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
പിന്നെ
يَقُولُونَ
അവര്‍ പറയുന്നു
هَٰذَا
ഇത്
مِنْ عِندِ اللَّهِ
അല്ലാഹുവിന്റെ പക്കല്‍നിന്നാണ്
لِيَشْتَرُوا
അവര്‍ വാങ്ങാന്‍വേണ്ടി
بِهِ
അതുകൊണ്ട്
ثَمَنًا
വില
قَلِيلًاۖ
തുച്ഛമായ
فَوَيْلٌ لَّهُم
ആകയാല്‍ അവര്‍ക്ക് നാശം
مِّمَّا كَتَبَتْ
എഴുതിയതിനാല്‍
أَيْدِيهِمْ
അവരുടെ കൈകള്‍
وَوَيْلٌ
നാശവും
لَّهُم
അവര്‍ക്കുണ്ട്
مِّمَّا يَكْسِبُونَ
അവര്‍ സമ്പാദിച്ചത് കാരണം
Play ﴾2:79﴿ എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്‌.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
ഇബ്റാഹീം
رَبِّ
എന്റെ നാഥാ
اجْعَلْ
നീ ആക്കേണമേ
هَٰذَا
ഇതിനെ
بَلَدًا
നാട്
آمِنًا
നിര്‍ഭയമായ
وَارْزُقْ
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
കായ്കനികളില്‍നിന്ന്
مَنْ آمَنَ
വിശ്വസിച്ചവര്‍ക്ക്
مِنْهُم
അവരിലെ
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
അന്ത്യദിനത്തിലും
قَالَ
അവന്‍ പറഞ്ഞു
وَمَن كَفَرَ
അവിശ്വസിച്ചവനും
فَأُمَتِّعُهُ
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
കുറച്ച്
ثُمَّ
പിന്നീട്
أَضْطَرُّهُ
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
ശിക്ഷക്ക്
النَّارِۖ
നരകത്തിന്റെ
وَبِئْسَ
എത്ര ചീത്ത
الْمَصِيرُ
ആ താവളം
Play ﴾2:126﴿ എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്‌.) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്‌. (അവന്ന്‌) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
فَتَقَبَّلَهَا
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
സകരിയ്യായെ
كُلَّمَا دَخَلَ
ചെന്നപ്പോഴെല്ലാം
عَلَيْهَا
അവളുടെ അടുത്ത്
زَكَرِيَّا
സകരിയ്യാ
الْمِحْرَابَ
മിഹ്റാബില്‍
وَجَدَ
അദ്ദേഹം കണ്ടു
عِندَهَا
അവള്‍ക്കരികെ
رِزْقًاۖ
ആഹാരം
قَالَ
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
മര്‍യമേ
أَنَّىٰ
എവിടെനിന്ന്(കിട്ടി)
لَكِ
നിനക്ക്
هَٰذَاۖ
ഇത്
قَالَتْ
അവള്‍ പറഞ്ഞു
هُوَ
ഇത്
مِنْ عِندِ اللَّهِۖ
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
يَرْزُقُ
വിഭവം നല്‍കുന്നു
مَن يَشَاءُ
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
കണക്കില്ലാതെ
Play ﴾3:37﴿ അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു.
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
رَبِّي
എന്റെ നാഥനാണ്
وَرَبُّكُمْ
നിങ്ങളുടെ നാഥനും
فَاعْبُدُوهُۗ
അതിനാല്‍ അവന് മാത്രം വഴിപ്പെടുക
هَٰذَا
ഇതാണ്
صِرَاطٌ
വഴി, മാര്‍ഗം
مُّسْتَقِيمٌ
നേരായ
Play ﴾3:51﴿ തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.
إِنَّ
തീര്‍ച്ചയായും
هَٰذَا
ഇത്
لَهُوَ
ഇത് തന്നെയാണ്
الْقَصَصُ
സംഭവ വിവരണം
الْحَقُّۚ
സത്യസന്ധമായ
وَمَا مِنْ إِلَٰهٍ
ഒരു ഇലാഹുമില്ല, ദൈവവുമില്ല
إِلَّا اللَّهُۚ
അല്ലാഹുവല്ലാതെ
وَإِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَهُوَ
അവന്‍ തന്നെയാണ്
الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിമാനും
Play ﴾3:62﴿ തീര്‍ച്ചയായും ഇത് യഥാര്‍ത്ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും.
إِنَّ أَوْلَى النَّاسِ
തീര്‍ച്ചയായും ജനങ്ങളില്‍ ഏറ്റവും അടുത്തവര്‍
بِإِبْرَاهِيمَ
ഇബ്റാഹീമിനോട്
لَلَّذِينَ اتَّبَعُوهُ
അദ്ദേഹത്തെ പിന്‍പറ്റിയവരാകുന്നു
وَهَٰذَا النَّبِيُّ
ഈ പ്രവാചകനും
وَالَّذِينَ آمَنُواۗ
വിശ്വസിച്ചവരും
وَاللَّهُ وَلِيُّ
അല്ലാഹു രക്ഷകനാണ്
الْمُؤْمِنِينَ
സത്യവിശ്വാസികളുടെ
Play ﴾3:68﴿ തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.
بَلَىٰۚ
അതേ
إِن تَصْبِرُوا
നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍
وَتَتَّقُوا
സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
وَيَأْتُوكُم
അവര്‍(ശത്രുക്കള്‍) നിങ്ങളുടെ അടുത്ത് വന്നെത്തുകയും
مِّن فَوْرِهِمْ
അവരുടെ ഈ ക്ഷണത്തില്‍ തന്നെ
هَٰذَا يُمْدِدْكُمْ
നിങ്ങളെ സഹായിക്കും
رَبُّكُم
നിങ്ങളുടെ നാഥന്‍
بِخَمْسَةِ آلَافٍ
അയ്യായിരം(പേരെ) കൊണ്ട്
مِّنَ الْمَلَائِكَةِ
മലക്കുകളില്‍ നിന്നുള്ള
مُسَوِّمِينَ
(പ്രത്യേകം) അടയാളങ്ങളുള്ളവരായ
Play ﴾3:125﴿ (പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്‌.
هَٰذَا
ഇത്
بَيَانٌ
വിളംബരം(ആകുന്നു)
لِّلنَّاسِ
ജനങ്ങളോടുള്ള
وَهُدًى
മാര്‍ഗദര്‍ശനവും
وَمَوْعِظَةٌ
സദുപദേശവും
لِّلْمُتَّقِينَ
ദൈവഭക്തര്‍ക്കുള്ള
Play ﴾3:138﴿ ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും, ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും, സാരോപദേശവുമാകുന്നു.
أَوَلَمَّا أَصَابَتْكُم
നിങ്ങളെ ബാധിച്ചപ്പോള്‍ ആണോ
مُّصِيبَةٌ
ഒരു വിപത്ത്
قَدْ
തീര്‍ച്ചയായും
أَصَبْتُم
നിങ്ങള്‍(ശത്രുക്കള്‍ക്ക്) ഏല്‍പിച്ചിട്ടുണ്ട്
مِّثْلَيْهَا
അതിന്റെ ഇരട്ടി
قُلْتُمْ
നിങ്ങള്‍ ചോദിക്കുന്നു
أَنَّىٰ هَٰذَاۖ
ഇതെങ്ങനെ സംഭവിച്ചു
قُلْ
നീ പറയുക
هُوَ
അത്
مِنْ عِندِ أَنفُسِكُمْۗ
നിങ്ങളുടെ ഭാഗത്ത് നിന്ന് തന്നെയുണ്ടാകുന്നതാണ്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرٌ
കഴിവുറ്റവനാണ്
Play ﴾3:165﴿ നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്‍റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്‌? (നബിയേ,) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.
الَّذِينَ يَذْكُرُونَ
സ്മരിക്കുന്നവര്‍(ആണവര്‍)
اللَّهَ
അല്ലാഹുവിനെ
قِيَامًا
നിന്നും
وَقُعُودًا
ഇരുന്നും
وَعَلَىٰ جُنُوبِهِمْ
കിടന്നും
وَيَتَفَكَّرُونَ
ചിന്തിക്കുന്നവരും
فِي خَلْقِ
സൃഷ്ടിയെപ്പറ്റി
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
رَبَّنَا
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
مَا خَلَقْتَ
നീ സൃഷ്ടിച്ചിട്ടില്ല
هَٰذَا
ഇതൊന്നും
بَاطِلًا
വെറുതെ (പാഴ്വേലയായി)
سُبْحَانَكَ
നീ എത്ര പരിശുദ്ധന്‍
فَقِنَا
അതിനാല്‍ നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
عَذَابَ النَّارِ
നരകശിക്ഷയില്‍ നിന്ന്
Play ﴾3:191﴿ നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
فَبَعَثَ اللَّهُ
അപ്പോള്‍ അല്ലാഹു അയച്ചു
غُرَابًا
ഒരു കാക്കയെ
يَبْحَثُ
അത് കുഴിമാന്തുന്നു
فِي الْأَرْضِ
ഭൂമിയില്‍
لِيُرِيَهُ
അത് അവന് കാണിച്ചുകൊടുക്കാന്‍വേണ്ടി
كَيْفَ
എങ്ങനെ
يُوَارِي
അവന്‍ മറവ്ചെയ്യണമെന്ന്
سَوْءَةَ
മൃതദേഹം
أَخِيهِۚ
തന്റെ സഹോദരന്റെ
قَالَ
അവന്‍ പറഞ്ഞു
يَا وَيْلَتَا
ഹാ കഷ്ടം!
أَعَجَزْتُ
ഞാന്‍ കഴിയാത്തവനായോ
أَنْ أَكُونَ
ഞാന്‍ ആകാന്‍
مِثْلَ
പോലെ
هَٰذَا الْغُرَابِ
ഈ കാക്കയെ
فَأُوَارِيَ
അങ്ങനെ ഞാന്‍ മറവ്ചെയ്യാനും
سَوْءَةَ
മൃതദേഹം
أَخِيۖ
എന്റെ സഹോദരന്റെ
فَأَصْبَحَ
അങ്ങനെ അവന്‍ ആയിത്തീര്‍ന്നു
مِنَ النَّادِمِينَ
ഖേദിച്ചവരുടെ കൂട്ടത്തില്‍
Play ﴾5:31﴿ അപ്പോള്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്‍റെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു.
يَا أَيُّهَا الرَّسُولُ
ദൈവദൂതരേ
لَا يَحْزُنكَ
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
പറഞ്ഞവരില്‍പെട്ട
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
കള്ളത്തിന്
سَمَّاعُونَ
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
ഇത്
فَخُذُوهُ
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
ആരെയെങ്കിലും
يُرِدِ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
യാതൊന്നും
أُولَٰئِكَ
അവര്‍
الَّذِينَ
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
അവരുടെ മനസ്സുകളെ
لَهُمْ
അവര്‍ക്കുണ്ട്
فِي الدُّنْيَا
ഇഹലോകത്ത്
خِزْيٌۖ
അപമാനം
وَلَهُمْ
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
പരലോകത്ത്
عَذَابٌ
ശിക്ഷ
عَظِيمٌ
കൊടിയ
Play ﴾5:41﴿ ഓ, റസൂലേ; സത്യനിഷേധത്തിലേക്ക് കുതിച്ചുചെല്ലുന്നവര്‍ (അവരുടെ പ്രവൃത്തി) നിനക്ക് ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവര്‍ മനസ്സില്‍ വിശ്വാസം കടക്കാതെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. എന്ന് വായകൊണ്ട് പറയുന്നവരില്‍ പെട്ടവരാകട്ടെ, യഹൂദമതക്കാരില്‍ പെട്ടവരാകട്ടെ, കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും, നിന്‍റെ അടുത്ത് വരാത്ത മറ്റു ആളുകളുടെ വാക്കുകള്‍ ചെവിയോര്‍ത്തുകേള്‍ക്കുന്നവരുമാണവര്‍. വേദവാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്നു അവര്‍ മാറ്റിക്കളയുന്നു. അവര്‍ പറയും: ഇതേ വിധി തന്നെയാണ് (നബിയുടെ പക്കല്‍ നിന്ന്‌) നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതെങ്കില്‍ അത് സ്വീകരിക്കുക. അതല്ല നല്‍കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക; വല്ലവന്നും നാശം വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്നു വേണ്ടി അല്ലാഹുവില്‍ നിന്ന് യാതൊന്നും നേടിയെടുക്കാന്‍ നിനക്ക് സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് അപമാനമാണുള്ളത്‌. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
إِذْ قَالَ اللَّهُ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
നീ ഓര്‍ക്കുക
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكَ
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
ആത്മാവിനാല്‍
الْقُدُسِ
പരിശുദ്ധമായ
تُكَلِّمُ
നീ സംസാരിക്കുന്നു
النَّاسَ
ജനങ്ങളോട്
فِي الْمَهْدِ
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
എഴുത്ത്
وَالْحِكْمَةَ
യുക്തിജ്ഞാനവും
وَالتَّوْرَاةَ
തൗറാത്തും
وَالْإِنجِيلَۖ
ഇഞ്ചീലും
وَإِذْ تَخْلُقُ
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
കളിമണ്ണുകൊണ്ട്
كَهَيْئَةِ
രൂപംപോലുള്ളത്
الطَّيْرِ
പക്ഷിയുടെ
بِإِذْنِي
എന്റെ അനുമതിയോടെ
فَتَنفُخُ
പിന്നെ നീ ഊതുന്നു
فِيهَا
അതില്‍
فَتَكُونُ
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
പക്ഷി
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَتُبْرِئُ
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
മരണപ്പെട്ടവരെ
بِإِذْنِيۖ
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളെ
عَنكَ
നിന്നില്‍നിന്ന്
إِذْ جِئْتَهُم
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَقَالَ
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
مِنْهُمْ
അവരിലെ
إِنْ هَٰذَا
ഇത് അല്ല
إِلَّا سِحْرٌ
ആഭിചാരം അല്ലാതെ
مُّبِينٌ
തെളിഞ്ഞ
Play ﴾5:110﴿ (ഈസായോട്‌) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക.
قَالَ اللَّهُ
അല്ലാഹു പറഞ്ഞു
هَٰذَا
ഇത്
يَوْمُ
ദിനം
يَنفَعُ
ഉപകരിക്കും
الصَّادِقِينَ
സത്യസന്ധന്മാര്‍ക്ക്
صِدْقُهُمْۚ
അവരുടെ സത്യം
لَهُمْ
അവര്‍ക്കുണ്ട്
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
അതില്‍
أَبَدًاۚ
എപ്പോഴും
رَّضِيَ اللَّهُ
അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُمْ
അവരെക്കുറിച്ച്
وَرَضُوا
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
അവനെപ്പറ്റി
ذَٰلِكَ
അതാണ്
الْفَوْزُ
വിജയം
الْعَظِيمُ
അതിമഹത്തായ
Play ﴾5:119﴿ അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.
وَلَوْ نَزَّلْنَا
നാം ഇറക്കിത്തന്നാല്‍പോലും
عَلَيْكَ
നിനക്ക്
كِتَابًا
ഒരു ഗ്രന്ഥം
فِي قِرْطَاسٍ
കടലാസില്‍
فَلَمَسُوهُ
അങ്ങനെ അവരത് തൊട്ടുനോക്കി
بِأَيْدِيهِمْ
തങ്ങളുടെ കൈകള്‍കൊണ്ട്
لَقَالَ
പറഞ്ഞു (പറയും)
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
إِنْ
അല്ല
هَٰذَا
ഇത്
إِلَّا
അല്ലാതെ
سِحْرٌ
മായാജാലം
مُّبِينٌ
വ്യക്തമായ
Play ﴾6:7﴿ (നബിയേ,) നിനക്ക് നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്താല്‍ പോലും ഇത് വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികള്‍ പറയുക.
قُلْ
നീ പറയുക (ചോദിക്കുക)
أَيُّ شَيْءٍ
ഏതൊന്നാണ്?
أَكْبَرُ
ഏറ്റവും മഹത്തരം
شَهَادَةًۖ
സാക്ഷ്യത്തില്‍
قُلِ
നീ പറയുക
اللَّهُۖ
അല്ലാഹുവാണ്
شَهِيدٌ
സാക്ഷി
بَيْنِي
എനിക്കിടയില്‍
وَبَيْنَكُمْۚ
നിങ്ങള്‍ക്കുമിടയില്‍
وَأُوحِيَ
ബോധനമായി നല്‍കപ്പെട്ടു
إِلَيَّ
എനിക്ക്
هَٰذَا الْقُرْآنُ
ഈ ഖുര്‍ആന്‍
لِأُنذِرَكُم
ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി
بِهِ
അത് മുഖേന
وَمَن بَلَغَۚ
അത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും
أَئِنَّكُمْ لَتَشْهَدُونَ
ഉറപ്പായും നിങ്ങള്‍ സാക്ഷ്യംവഹിക്കുമോ?
أَنَّ مَعَ اللَّهِ
തീര്‍ച്ചയായും അല്ലാഹുവോടൊപ്പം ഉണ്ടെന്ന്
آلِهَةً
ദൈവങ്ങള്‍
أُخْرَىٰۚ
വേറെ
قُل
നീ പറയുക
لَّا أَشْهَدُۚ
ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല
قُلْ
നീ പറയുക
إِنَّمَا هُوَ
നിശ്ചയം അവന്‍
إِلَٰهٌ
ദൈവം (മാത്രമാണ്)
وَاحِدٌ
ഒരേയൊരു
وَإِنَّنِي
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
യാതൊരു ബന്ധവുമില്ലാത്തവനാണ്
مِّمَّا تُشْرِكُونَ
നിങ്ങള്‍ അവന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി
Play ﴾6:19﴿ (നബിയേ,) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ച് ഏറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്‌, അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്‍റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്നതിന് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ? പറയുക: ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല.
وَمِنْهُم
അവരുടെ കൂട്ടത്തിലുണ്ട്
مَّن
ചിലര്‍
يَسْتَمِعُ
അവര്‍ ശ്രദ്ധിച്ചുകേള്‍ക്കും
إِلَيْكَۖ
നിന്നിലേക്ക് (നീ പറയുന്നത്)
وَجَعَلْنَا
നാം ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങളിന്മേല്‍
أَكِنَّةً
മൂടികള്‍
أَن يَفْقَهُوهُ
അവരത് മനസ്സിലാക്കാന്‍(മനസ്സിലാക്കാതിരിക്കാന്‍)
وَفِي آذَانِهِمْ
അവരുടെ കാതുകള്‍ക്ക്
وَقْرًاۚ
അടപ്പ്
وَإِن يَرَوْا
അവര്‍ കണ്ടാലും
كُلَّ آيَةٍ
എല്ലാ തെളിവുകളും
لَّا يُؤْمِنُوا
അവര്‍ വിശ്വസിക്കുകയില്ല
بِهَاۚ
അവയില്‍
حَتَّىٰ
എത്രത്തോളമെന്നാല്‍
إِذَا جَاءُوكَ
അവര്‍ നിന്റെയടുത്ത് വന്നാല്‍
يُجَادِلُونَكَ
നിന്നോട് തര്‍ക്കിക്കാന്‍
يَقُولُ
പറയും
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
إِنْ
അല്ല
هَٰذَا
ഇത്
إِلَّا
അല്ലാതെ
أَسَاطِيرُ
കെട്ടുകഥകള്‍
الْأَوَّلِينَ
പൂര്‍വികരുടെ
Play ﴾6:25﴿ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അത് അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട് തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌.
وَلَوْ تَرَىٰ
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَىٰ رَبِّهِمْۚ
തങ്ങളുടെ നാഥന്റെ മുമ്പില്‍
قَالَ
അവന്‍ പറഞ്ഞു (ചോദിക്കും)
أَلَيْسَ
അല്ലേ?
هَٰذَا
ഇത്
بِالْحَقِّۚ
യഥാര്‍ഥം
قَالُوا
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
അതെ
وَرَبِّنَاۚ
ഞങ്ങളുടെ നാഥന്‍തന്നെ സത്യം
قَالَ
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
എങ്കില്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
الْعَذَابَ
ശിക്ഷ
بِمَا
ഒരു കാരണത്താല്‍
كُنتُمْ
നിങ്ങളായിരുന്നു
تَكْفُرُونَ
നിങ്ങള്‍ അവിശ്വസിക്കുന്നു
Play ﴾6:30﴿ അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അവന്‍ ചോദിക്കും.: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം. അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക.
فَلَمَّا جَنَّ
അങ്ങനെ ആവരണം ചെയ്തപ്പോള്‍
عَلَيْهِ
അദ്ദേഹത്തെ
اللَّيْلُ
രാവ്
رَأَىٰ
അദ്ദേഹം കണ്ടു
كَوْكَبًاۖ
ഒരു നക്ഷത്രത്തെ
قَالَ
അദ്ദേഹം പറഞ്ഞു
هَٰذَا
ഇതാണ്
رَبِّيۖ
എന്റെ നാഥന്‍
فَلَمَّا أَفَلَ
പിന്നെ അതസ്തമിച്ചപ്പോള്‍
قَالَ
അദ്ദേഹം പറഞ്ഞു
لَا أُحِبُّ
ഞാന്‍ ഇഷ്ടപ്പെടുന്നില്ല
الْآفِلِينَ
അസ്തമിച്ചുപോകുന്നവയെ
Play ﴾6:76﴿ അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട്കൊണ്ട്‌) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
فَلَمَّا رَأَى
പിന്നീട് അദ്ദേഹം കണ്ടപ്പോള്‍
الْقَمَرَ
ചന്ദ്രനെ
بَازِغًا
ഉദിച്ചുയരുന്നത്
قَالَ
അദ്ദേഹം പറഞ്ഞു
هَٰذَا
ഇതാണ്
رَبِّيۖ
എന്റെ നാഥന്‍
فَلَمَّا أَفَلَ
അതസ്തമിച്ചപ്പോള്‍
قَالَ
അദ്ദേഹം പറഞ്ഞു
لَئِن
എങ്കില്‍
لَّمْ يَهْدِنِي
എനിക്ക് നേര്‍വഴികാണിച്ചുതന്നിട്ടില്ല
رَبِّي
എന്റെ നാഥന്‍
لَأَكُونَنَّ
തീര്‍ച്ചയായും ഞാനായിത്തീരും
مِنَ الْقَوْمِ
ജനവിഭാഗത്തില്‍പെട്ടവന്‍
الضَّالِّينَ
വഴിപിഴച്ചവരായ
Play ﴾6:77﴿ അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും.
فَلَمَّا رَأَى
അദ്ദേഹം കണ്ടപ്പോള്‍
الشَّمْسَ
സൂര്യനെ
بَازِغَةً
ഉദിച്ചുവരുന്നതായി
قَالَ
അദ്ദേഹം പറഞ്ഞു
هَٰذَا
ഇതാണ്
رَبِّي
എന്റെ നാഥന്‍
هَٰذَا أَكْبَرُۖ
ഇത് ഏറ്റവും വലുതാണ്
فَلَمَّا أَفَلَتْ
അങ്ങനെ അത് അസ്തമിച്ചപ്പോള്‍
قَالَ
അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
إِنِّي
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
മുക്തനായവനാണ്
مِّمَّا تُشْرِكُونَ
നിങ്ങള്‍(അല്ലാഹുവില്‍)പങ്ക്ചേര്‍ക്കുന്നവയില്‍നിന്ന്‌
Play ﴾6:78﴿ അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ് ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്‌) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു.
وَهَٰذَا
ഇത്
كِتَابٌ
ഗ്രന്ഥമാണ്
أَنزَلْنَاهُ
അതിനെ നാം ഇറക്കി(ഇറക്കിയ)
مُبَارَكٌ
അനുഗൃഹീതമായ
مُّصَدِّقُ
ശരിവെക്കുന്നതായ
الَّذِي بَيْنَ يَدَيْهِ
അതിനുമുമ്പുള്ളതിനെ
وَلِتُنذِرَ
നീ മുന്നറിയിപ്പ് നല്‍കാന്‍വേണ്ടിയും
أُمَّ الْقُرَىٰ
മാതൃനഗരി(മക്ക)യില്‍
وَمَنْ
ആളുകള്‍ക്കും
حَوْلَهَاۚ
അതിന്റെ ചുറ്റുമുള്ള
وَالَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
بِالْآخِرَةِ
പരലോകത്തില്‍
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
بِهِۖ
അതില്‍
وَهُمْ
അവര്‍
عَلَىٰ صَلَاتِهِمْ
അവരുടെ നമസ്കാത്തില്‍
يُحَافِظُونَ
അവര്‍ നിഷ്ഠ പുലര്‍ത്തുന്നു
Play ﴾6:92﴿ ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്‌. മാതൃനഗരി (മക്ക) യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്‌. പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്‌. തങ്ങളുടെ പ്രാര്‍ത്ഥന അവര്‍ മുറപ്രകാരം സൂക്ഷിച്ച് പോരുന്നതുമാണ്‌.
وَهَٰذَا
ഇതാണ്
صِرَاطُ
വഴി
رَبِّكَ
നിന്റെ നാഥന്റെ
مُسْتَقِيمًاۗ
നേരായ
قَدْ فَصَّلْنَا
നാം വിശദീകരിച്ചിരിക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يَذَّكَّرُونَ
അവര്‍ ആലോചിച്ചറിയുന്നു(ആലോചിച്ചറിയുന്ന)
Play ﴾6:126﴿ നിന്‍റെ രക്ഷിതാവിന്‍റെ നേരായ മാര്‍ഗമാണിത്‌. ശ്രദ്ധിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
يَا مَعْشَرَ
സമൂഹമേ
الْجِنِّ
ജിന്നുകളുടെ
وَالْإِنسِ
മനുഷ്യരുടെയും
أَلَمْ يَأْتِكُمْ
നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ
رُسُلٌ
ദൂതന്മാര്‍
مِّنكُمْ
നിങ്ങളില്‍നിന്നുള്ള
يَقُصُّونَ
അവര്‍ വിവരിച്ചുതരുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
آيَاتِي
എന്റെ പ്രമാണങ്ങള്‍
وَيُنذِرُونَكُمْ
നിങ്ങള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു
لِقَاءَ
നേരിടേണ്ടിവരുമെന്ന്
يَوْمِكُمْ
നിങ്ങളുടെ ദിനത്തെ
هَٰذَاۚ
ഈ
قَالُوا
അവര്‍ പറഞ്ഞു(പറയും)
شَهِدْنَا
ഞങ്ങള്‍ സാക്ഷ്യംവഹിച്ചു(സാക്ഷ്യംവഹിക്കുന്നു)
عَلَىٰ أَنفُسِنَاۖ
ഞങ്ങള്‍ക്കെതിരെ
وَغَرَّتْهُمُ
അവരെ വഞ്ചനയിലകപ്പെടുത്തി
الْحَيَاةُ
ജീവിതം
الدُّنْيَا
ഇഹലോകം
وَشَهِدُوا
അവര്‍ സാക്ഷ്യംവഹിച്ചു(വഹിക്കുന്നു)
عَلَىٰ أَنفُسِهِمْ
തങ്ങള്‍ക്കെതിരെ
أَنَّهُمْ
തീര്‍ച്ചയായും തങ്ങള്‍
كَانُوا
തങ്ങള്‍ ആയിരുന്നുവെന്ന്
كَافِرِينَ
സത്യനിഷേധികള്‍
Play ﴾6:130﴿ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നു വെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു.
وَجَعَلُوا
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
അല്ലാഹുവിന്
مِمَّا ذَرَأَ
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
കാലികളില്‍നിന്നും
نَصِيبًا
ഒരു വിഹിതം
فَقَالُوا
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
ഇത്
لِلَّهِ
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
അല്ലാഹുവിലേക്ക്
وَمَا كَانَ
ഉള്ളത്
لِلَّهِ
അല്ലാഹുവിന്
فَهُوَ
അത്
يَصِلُ
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
അവര്‍ തീരുമാനിക്കുന്നത്
Play ﴾6:136﴿ അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!
وَمِنَ الْإِبِلِ
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
രണ്ട്
وَمِنَ الْبَقَرِ
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
രണ്ട്
قُلْ
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
അതിനെ
أَرْحَامُ
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
സാക്ഷികള്‍
إِذْ
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
ഇത്
فَمَنْ
അപ്പോള്‍ ആരുണ്ട്
أَظْلَمُ
കൊടിയ അക്രമി
مِمَّنِ
ഒരാളെക്കാള്‍
افْتَرَىٰ
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
كَذِبًا
കള്ളം
لِّيُضِلَّ
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
ജനങ്ങളെ
بِغَيْرِ
ഇല്ലാതെ
عِلْمٍۗ
ഒരു വിവരവും
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَا يَهْدِي
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
ജനതയെ
الظَّالِمِينَ
അക്രമികളായ
Play ﴾6:144﴿ ഒട്ടകത്തില്‍ നിന്ന് രണ്ട് ഇണകളെയും, പശുവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളെയും(അവന്‍ സൃഷ്ടിച്ചു.) പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, പെണ്‍വര്‍ഗങ്ങളെയാണോ അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്‌? അല്ല, അല്ലാഹു നിങ്ങളോട് ഇതൊക്കെ ഉപദേശിച്ച സന്ദര്‍ഭത്തിന് നിങ്ങള്‍ സാക്ഷികളായിട്ടുണ്ടോ? അപ്പോള്‍ ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്‌? അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലേക്ക് നയിക്കുകയില്ല; തീര്‍ച്ച.
قُلْ
നീ പറയുക
هَلُمَّ
കൊണ്ടുവരൂ
شُهَدَاءَكُمُ
നിങ്ങളുടെ സാക്ഷികളെ
الَّذِينَ يَشْهَدُونَ
സാക്ഷ്യം വഹിക്കുന്നവരായ
أَنَّ اللَّهَ
നിശ്ചയമായും അല്ലാഹു
حَرَّمَ
അവന്‍ വിലക്കിയിരിക്കുന്നുവെന്ന്
هَٰذَاۖ
ഇത്
فَإِن شَهِدُوا
അവരങ്ങനെ സാക്ഷ്യംവഹിക്കുകയാണെങ്കില്‍
فَلَا تَشْهَدْ
നീ സാക്ഷിയാവരുത്
مَعَهُمْۚ
അവരോടൊപ്പം
وَلَا تَتَّبِعْ
നീ പിന്‍പറ്റരുത്
أَهْوَاءَ
തന്നിഷ്ടങ്ങളെ
الَّذِينَ كَذَّبُوا
കള്ളമാക്കിതള്ളിയവരുടെ
بِآيَاتِنَا
നമ്മുടെ തെളിവുകളെ
وَالَّذِينَ لَا يُؤْمِنُونَ
വിശ്വസിക്കാത്തവരുടെയും
بِالْآخِرَةِ
പരലോകത്തില്‍
وَهُم
അവര്‍
بِرَبِّهِمْ
തങ്ങളുടെ നാഥന്ന്
يَعْدِلُونَ
അവര്‍ തുല്യരെ സങ്കല്‍പിക്കുന്നു
Play ﴾6:150﴿ പറയുക: അല്ലാഹു ഇതൊക്കെ നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ സാക്ഷികളെ കൊണ്ടുവരിക. ഇനി അവര്‍ (കള്ള) സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാകരുത്‌. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിയവരും, പരലോകത്തില്‍ വിശ്വസിക്കാത്തവരും തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെവെക്കുന്നവരുമായ ആളുകളുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്‌.
وَأَنَّ هَٰذَا
തീര്‍ച്ചയായും ഇതാണ്
صِرَاطِي
എന്റെ വഴി
مُسْتَقِيمًا
നേരായ
فَاتَّبِعُوهُۖ
അതിനാല്‍ നിങ്ങളത് പിന്‍പറ്റുക
وَلَا تَتَّبِعُوا
നിങ്ങള്‍ പിന്‍പറ്റരുത്
السُّبُلَ
മറ്റു മാര്‍ഗങ്ങള്‍
فَتَفَرَّقَ بِكُمْ
അവ നിങ്ങളെ ശിഥിലീകരിച്ചുകളയും
عَن سَبِيلِهِۚ
അവന്റെ വഴിയില്‍നിന്ന്
ذَٰلِكُمْ
അത്
وَصَّاكُم
അവന്‍ നിങ്ങളെ ഉപദേശിച്ചു(ഉപദേശിക്കുന്നു)
بِهِ
അതുകൊണ്ട്
لَعَلَّكُمْ
നിങ്ങള്‍ ആകാന്‍വേണ്ടി
تَتَّقُونَ
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നു
Play ﴾6:153﴿ ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌.
وَهَٰذَا
ഇത്
كِتَابٌ
വേദഗ്രന്ഥമാണ്
أَنزَلْنَاهُ
അത് നാം അവതരിപ്പിച്ചു
مُبَارَكٌ
അനുഗൃഹീതമായ
فَاتَّبِعُوهُ
അതിനാല്‍ നിങ്ങളതിനെ പിന്‍പറ്റുക
وَاتَّقُوا
നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുകയും ചെയ്യുക
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
നിങ്ങളോട് കരുണകാണിക്കപ്പെടും
Play ﴾6:155﴿ ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
وَنَزَعْنَا
നാം തുടച്ചു മാറ്റും
مَا
ഒന്നിനെ
فِي صُدُورِهِم
അവരുടെ മനസ്സുകളിലുള്ള
مِّنْ غِلٍّ
പകയില്‍ നിന്ന്
تَجْرِي
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
അരുവികള്‍
وَقَالُوا
അവര്‍ പറയുകയും ചെയ്യും
الْحَمْدُ
സ്തുതി
لِلَّهِ
അല്ലാഹുവിന്ന്
الَّذِي هَدَانَا
ഞങ്ങളെ മാര്‍ഗദര്‍ശനം ചെയ്ത
لِهَٰذَا
ഇതിലേക്ക്
وَمَا كُنَّا
ഞങ്ങള്‍ ആകുമായിരുന്നില്ല
لِنَهْتَدِيَ
ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കേണ്ടതിന്
لَوْلَا أَنْ
ഇല്ലായിരുന്നുവെങ്കില്‍
هَدَانَا اللَّهُۖ
അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കി
لَقَدْ جَاءَتْ
തീര്‍ച്ചയായും വന്നു
رُسُلُ
ദൂതന്‍മാര്‍
رَبِّنَا
ഞങ്ങളുടെ നാഥന്റെ
بِالْحَقِّۖ
സത്യവുമായി
وَنُودُوا أَن
അപ്പോള്‍ അവരോട് വിളിച്ചു പറയപ്പെട്ടു
تِلْكُمُ
അതാ
الْجَنَّةُ
സ്വര്‍ഗം
أُورِثْتُمُوهَا
നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു
بِمَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
Play ﴾7:43﴿ അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കികളയുന്നതാണ്‌. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്‌. അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു.
الَّذِينَ اتَّخَذُوا
ആക്കിയവര്‍
دِينَهُمْ
തങ്ങളുടെ ജീവിത ക്രമത്തെ
لَهْوًا
തമാശ
وَلَعِبًا
കളിയും
وَغَرَّتْهُمُ
അവരെ വഞ്ചിതരാക്കുകയും ചെയ്തു
الْحَيَاةُ
ജീവിതം
الدُّنْيَاۚ
ഇഹലോകം
فَالْيَوْمَ
എന്നാല്‍ ഇന്ന്
نَنسَاهُمْ
അവരെ നാം മറക്കും
كَمَا نَسُوا
അവര്‍ മറന്നിരുന്ന പോലെ
لِقَاءَ
കണ്ടുമുട്ടലിനെ
يَوْمِهِمْ
അവരുടെ ദിനത്തെ
هَٰذَا
ഈ
وَمَا كَانُوا
അവര്‍ ആയിരുന്ന (പോലെയും)
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
يَجْحَدُونَ
അവര്‍ തള്ളിക്കളയുന്നു
Play ﴾7:51﴿ (അതായത്‌) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.
قَالَ
പറഞ്ഞു
الْمَلَأُ
പ്രമാണിമാര്‍
مِن قَوْمِ فِرْعَوْنَ
ഫറവോന്റെ ജനതയിലെ
إِنَّ هَٰذَا
തീര്‍ച്ചയായും ഇവന്‍
لَسَاحِرٌ
മായാജാലക്കാരനാണ്
عَلِيمٌ
നല്ല വിവരമുള്ള, പഠിച്ച
Play ﴾7:109﴿ ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ.
قَالَ فِرْعَوْنُ
ഫറവോന്‍ പറഞ്ഞു
آمَنتُم
നിങ്ങള്‍ വിശ്വസിക്കുകയോ
بِهِ
അവനില്‍
قَبْلَ
മുമ്പ്
أَنْ آذَنَ
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْۖ
നിങ്ങള്‍ക്ക്
إِنَّ هَٰذَا
തീര്‍ച്ചയായും ഇത്
لَمَكْرٌ
ഗൂഢതന്ത്രമാണ്
مَّكَرْتُمُوهُ
നിങ്ങള്‍ നടത്തിയ
فِي الْمَدِينَةِ
നഗരത്തില്‍ വച്ച്
لِتُخْرِجُوا
നിങ്ങള്‍ പുറത്താക്കാനായി
مِنْهَا
അവിടെ നിന്ന്
أَهْلَهَاۖ
അവിടത്തുകാരെ
فَسَوْفَ تَعْلَمُونَ
അതിനാല്‍ വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും
Play ﴾7:123﴿ ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്‌. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.
فَخَلَفَ
പിന്നീട് പിന്‍ഗാമികളായി വന്നു
مِن بَعْدِهِمْ
അവര്‍ക്കു പിറകെ
خَلْفٌ
ഒരു (ദുഷ്ട) തലമുറ
وَرِثُوا
അവര്‍ അനന്തരമെടുത്തു
الْكِتَابَ
വേദഗ്രന്ഥം
يَأْخُذُونَ
അവര്‍ ശേഖരിക്കുന്നു
عَرَضَ
വിഭവം
هَٰذَا الْأَدْنَىٰ
ഈ അധമലോകത്തിന്റെ
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
سَيُغْفَرُ لَنَا
ഞങ്ങള്‍ക്ക് പൊറുക്കപ്പെടും
وَإِن يَأْتِهِمْ
അവര്‍ക്ക് വന്നുകിട്ടിയാല്‍
عَرَضٌ
വിഭവം
مِّثْلُهُ
അത്തരത്തിലുള്ള
يَأْخُذُوهُۚ
അതവര്‍ സ്വീകരിക്കും
أَلَمْ يُؤْخَذْ
വാങ്ങുക(യും) ചെയ്തിട്ടില്ലേ
عَلَيْهِم
അവരോട്
مِّيثَاقُ
കരാര്‍
الْكِتَابِ
വേദഗ്രന്ഥത്തിലൂടെ
أَن لَّا يَقُولُوا
അവര്‍ പറയുകയില്ലെന്ന്
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّ
സത്യമല്ലാതെ
وَدَرَسُوا
അവര്‍ പഠിക്കുകയും ചെയ്തു
مَا فِيهِۗ
അതിലുള്ളത്
وَالدَّارُ الْآخِرَةُ
പരലോക ഭവനമാണ്
خَيْرٌ
ഉത്തമം
لِّلَّذِينَ يَتَّقُونَۗ
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
أَفَلَا تَعْقِلُونَ
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ
Play ﴾7:169﴿ അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ് അവര്‍ കൈപ്പറ്റുന്നത്‌. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും. അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
وَإِذْ أَخَذَ
പുറത്തെടുത്ത സന്ദര്‍ഭവും (ഓര്‍ക്കുക)
رَبُّكَ
നിന്റെ നാഥന്‍
مِن بَنِي آدَمَ
ആദം സന്തതികളില്‍ നിന്ന്
مِن ظُهُورِهِمْ
അഥവാ അവരുടെ മുതുകുകളില്‍ നിന്ന്
ذُرِّيَّتَهُمْ
അവരുടെ സന്താനങ്ങളെ
وَأَشْهَدَهُمْ
അവരെ അവന്‍ സാക്ഷിയാക്കുകയും ചെയ്തു
عَلَىٰ أَنفُسِهِمْ
അവരുടെ മേല്‍
أَلَسْتُ
ഞാനല്ലയോ
بِرَبِّكُمْۖ
നിങ്ങളുടെ നാഥന്‍
قَالُوا
അവര്‍ പറഞ്ഞു
بَلَىٰۛ
അതെ
شَهِدْنَاۛ
ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു
أَن تَقُولُوا
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
ഞങ്ങളായിരുന്നു
عَنْ هَٰذَا
ഇതേകുറിച്ച്
غَافِلِينَ
അശ്രദ്ധര്‍
Play ﴾7:172﴿ നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്‌.)
وَإِذَا لَمْ تَأْتِهِم
അവര്‍ക്കു നീ കൊണ്ടു വന്നു കൊടുത്തില്ലെങ്കില്‍
بِآيَةٍ
ഒരു ദൃഷ്ടാന്തവും
قَالُوا
അവര്‍ പറഞ്ഞു
لَوْلَا اجْتَبَيْتَهَاۚ
അതിനെ നിനക്ക് സ്വയം തന്നെ തെരഞ്ഞെടുത്തുകൂടേ
قُلْ
നീ പറയുക
إِنَّمَا
മാത്രമാണ്
أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നു
مَا يُوحَىٰ
ബോധനം ചെയ്യപ്പെടുന്നതിനെ
إِلَيَّ
എനിക്ക്
مِن رَّبِّيۚ
എന്റെ നാഥനില്‍ നിന്ന്
هَٰذَا
ഇത്
بَصَائِرُ
വ്യക്തമായ തെളിവുകളാണ്
مِن رَّبِّكُمْ
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
وَهُدًى
മാര്‍ഗ ദര്‍ശനവുമാണ്
وَرَحْمَةٌ
കാരുണ്യവുമാണ്
لِّقَوْمٍ
ജനത്തിന്
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
Play ﴾7:203﴿ നീ അവര്‍ക്ക് ഏതെങ്കിലും ദൃഷ്ടാന്തം കൊണ്ട് വന്ന് കൊടുത്തില്ലെങ്കില്‍ അവര്‍ പറയും: നിനക്ക് തന്നെ അത് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിക്കൂടേ? (നബിയേ,) പറയുക: എന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കണ്ണുതുറപ്പിക്കുന്ന തെളിവുകളും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണ് ഇത് (ഖുര്‍ആന്‍.)
وَإِذَا تُتْلَىٰ
ഓതിക്കേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
അവര്‍ക്ക്
آيَاتُنَا
നമ്മുടെ വചനങ്ങള്‍
قَالُوا
അവര്‍ പറയും
قَدْ سَمِعْنَا
ഞങ്ങള്‍ കേട്ടിരിക്കുന്നു
لَوْ نَشَاءُ
ഞങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍
لَقُلْنَا
ഞങ്ങള്‍ പറയുമായിരുന്നു
مِثْلَ
പോലെ
هَٰذَاۙ
ഇത്
إِنْ
അല്ല
هَٰذَا
ഇത്
إِلَّا
അല്ലാതെ
أَسَاطِيرُ
കെട്ടുകഥകള്‍
الْأَوَّلِينَ
പൂര്‍വികരുടെ
Play ﴾8:31﴿ നമ്മുടെ വചനങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ ഇതു (ഖുര്‍ആന്‍) പോലെ ഞങ്ങളും പറയുമായിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ മറ്റൊന്നുമല്ല.
وَإِذْ
സന്ദര്‍ഭം (ഓര്‍ക്കുക)
قَالُوا
അവര്‍ പറഞ്ഞു
اللَّهُمَّ
അല്ലാഹുവേ
إِن كَانَ
ആണെങ്കില്‍
هَٰذَا
ഇത്
هُوَ الْحَقَّ
സത്യം
مِنْ عِندِكَ
നിന്റെ പക്കല്‍നിന്നുള്ള
فَأَمْطِرْ
നീ വര്‍ഷിപ്പിക്കുക
عَلَيْنَا
ഞങ്ങളുടെ മേല്‍
حِجَارَةً
കല്ല്
مِّنَ السَّمَاءِ
മാനത്തുനിന്ന്
أَوِ
അല്ലെങ്കില്‍
ائْتِنَا بِعَذَابٍ
നീ ഞങ്ങള്‍ക്ക് ശിക്ഷ കൊണ്ടുവരിക
أَلِيمٍ
നോവേറിയ
Play ﴾8:32﴿ അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.)
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
إِنَّمَا الْمُشْرِكُونَ
നിശ്ചയം ബഹുദൈവവിശ്വാസികള്‍
نَجَسٌ
അശുദ്ധരാണ്
فَلَا يَقْرَبُوا
അതിനാല്‍ അവര്‍ സമീപിക്കരുത്
الْمَسْجِدَ الْحَرَامَ
മസ്ജിദുല്‍ ഹറാമിനെ
بَعْدَ
ശേഷം
عَامِهِمْ هَٰذَاۚ
ഇക്കൊല്ലത്തിന്
وَإِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
عَيْلَةً
ദാരിദ്യ്രം (വന്നേക്കുമെന്ന്)
فَسَوْفَ يُغْنِيكُمُ
നിങ്ങള്‍ക്ക് സമൃദ്ധിവരുത്തും
اللَّهُ
അല്ലാഹു
مِن فَضْلِهِ
തന്റെ അനുഗ്രഹത്താല്‍
إِن شَاءَۚ
അവന്‍ ഇഛിക്കുന്നുവെങ്കില്‍
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവനാണ്
حَكِيمٌ
യുക്തിമാനുമാണ്
Play ﴾9:28﴿ സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.
يَوْمَ يُحْمَىٰ
ചുട്ടുപഴുപ്പിക്കപ്പെടുന്ന ദിനം
عَلَيْهَا
അവ (സ്വര്‍ണ്ണവും വെള്ളിയും)
فِي نَارِ جَهَنَّمَ
നരകത്തീയില്‍
فَتُكْوَىٰ بِهَا
എന്നിട്ടു അവകൊണ്ടുചൂടുവെക്കുകയും ചെയ്യുന്നു
جِبَاهُهُمْ
അവരുടെ നെറ്റികള്‍
وَجُنُوبُهُمْ
അവരുടെ പാര്‍ശ്വങ്ങളും
وَظُهُورُهُمْۖ
അവരുടെ മുതുകുകളും
هَٰذَا
(അന്നവരോട് പറയും) ഇതാണ്
مَا كَنَزْتُمْ
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
لِأَنفُسِكُمْ
നിങ്ങള്‍ക്കായി
فَذُوقُوا
അതിനാല്‍ നിങ്ങള്‍ അസ്വദിച്ചുകൊള്ളുക
مَا كُنتُمْ تَكْنِزُونَ
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
Play ﴾9:35﴿ നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
أَكَانَ
ആയിത്തീന്നുവോ
لِلنَّاسِ
ജനങ്ങള്‍ക്ക്
عَجَبًا
ഒരത്ഭുതം
أَنْ أَوْحَيْنَا
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
ഒരാള്‍ക്ക്
مِّنْهُمْ
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
ജനങ്ങള്‍ക്ക്
وَبَشِّرِ
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
വ്യക്തമായ
Play ﴾10:2﴿ ജനങ്ങള്‍ക്ക് താക്കീത് നല്‍കുകയും, സത്യവിശ്വാസികളെ, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്‍റെതായ പദവിയുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക എന്ന് അവരുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്ക് നാം ദിവ്യസന്ദേശം നല്‍കിയത് ജനങ്ങള്‍ക്ക് ഒരു അത്ഭുതമായിപ്പോയോ? സത്യനിഷേധികള്‍ പറഞ്ഞു: ഇയാള്‍ സ്പഷ്ടമായും ഒരു മാരണക്കാരന്‍ തന്നെയാകുന്നു.
وَإِذَا تُتْلَىٰ
ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍
عَلَيْهِمْ
അവര്‍ക്ക്
آيَاتُنَا
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍۙ
സുവ്യക്തമായ
قَالَ
പറയും
الَّذِينَ لَا يَرْجُونَ
പ്രതീക്ഷിക്കാത്തവര്‍
لِقَاءَنَا
നാമുമായി കണ്ടുമുട്ടുമെന്ന്
ائْتِ
നീ കൊണ്ടുവരിക
بِقُرْآنٍ
ഒരു ഖുര്‍ആന്‍
غَيْرِ هَٰذَا
ഇതല്ലാത്ത
أَوْ بَدِّلْهُۚ
അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക
قُلْ
നീ പറയുക
مَا يَكُونُ لِي
എനിക്കവകാശമില്ല
أَنْ أُبَدِّلَهُ
അതില്‍ ഭേദഗതിവരുത്താന്‍
مِن تِلْقَاءِ نَفْسِيۖ
എന്റെ സ്വന്തം വകയായി
إِنْ أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
അല്ലാതെ
مَا يُوحَىٰ
ബോധനം നല്‍കപ്പെടുന്നതിനെ
إِلَيَّۖ
എനിക്ക്
إِنِّي
തീര്‍ച്ചയായും ഞാന്‍
أَخَافُ
ഞാന്‍ ഭയപ്പെടുന്നു
إِنْ عَصَيْتُ
ഞാന്‍ ധിക്കരിക്കുകയാണങ്കില്‍
رَبِّي
എന്റെ നാഥനെ
عَذَابَ
ശിക്ഷയെ
يَوْمٍ
ഒരു നാളിലെ
عَظِيمٍ
ഭയങ്കരമായ
Play ﴾10:15﴿ നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. (നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.
وَمَا كَانَ
ആയിട്ടില്ല
هَٰذَا الْقُرْآنُ
ഈ ഖുര്‍ആന്‍
أَن يُفْتَرَىٰ
കെട്ടിച്ചമക്കപ്പെടാവുന്നത്
مِن دُونِ اللَّهِ
അല്ലാഹുവിന് പുറമെ
وَلَٰكِن
എന്നാല്‍
تَصْدِيقَ
സത്യപ്പെടുത്തുന്നതാണിത്
الَّذِي بَيْنَ يَدَيْهِ
അതിന് മുമ്പുള്ളതിനെ
وَتَفْصِيلَ
വിശദീകരണവും
الْكِتَابِ
ദൈവിക പ്രമാണത്തിന്റെ
لَا رَيْبَ فِيهِ
അതിലൊട്ടും സംശയിക്കേണ്ടതില്ല
مِن رَّبِّ الْعَالَمِينَ
(ഇത്)ലോകനാഥനില്‍ നിന്നുള്ളത് തന്നെ
Play ﴾10:37﴿ അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ഖുര്‍ആന്‍ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്‍റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിന്‍റെ വിശദീകരണവുമത്രെ അത്‌. അതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്‌.
وَيَقُولُونَ
അവര്‍ ചോദിക്കുന്നു
مَتَىٰ
എപ്പോഴാണ്
هَٰذَا الْوَعْدُ
ഈ വാഗ്ദാനം(പുലരുക)
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാന്മാര്‍
Play ﴾10:48﴿ അവര്‍ (സത്യനിഷേധികള്‍) പറയും: എപ്പോഴാണ് ഈ വാഗ്ദാനം (നിറവേറുന്നത്‌?) (പറയൂ,) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
قَالُوا
അവര്‍ പറഞ്ഞു
اتَّخَذَ اللَّهُ
അല്ലാഹു സ്വീകരിച്ചിരിക്കുന്നു
وَلَدًاۗ
പുത്രനെ
سُبْحَانَهُۖ
അവന്‍ എത്ര പരിശുദ്ധന്‍
هُوَ الْغَنِيُّۖ
അവന്‍ സ്വയം പര്യാപ്തനാകുന്നു
لَهُ
അവന്റേതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِۚ
ഭൂമിയിലുള്ളവയും
إِنْ عِندَكُم
നിങ്ങളുടെ പക്കലില്ല
مِّن سُلْطَانٍ
ഒരു പ്രമാണവും
بِهَٰذَاۚ
ഇതിന്ന്(ഈ വാദത്തിന്ന്)
أَتَقُولُونَ
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
നിങ്ങള്‍ക്കറിവില്ലാത്തത്
Play ﴾10:68﴿ അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന് (ദൈവത്തിന് സന്താനം ഉണ്ടെന്നതിന്‌) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ?
فَلَمَّا جَاءَهُمُ
അങ്ങനെ അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْحَقُّ
സത്യം
مِنْ عِندِنَا
നമ്മുടെ സന്നിധിയില്‍
قَالُوا
അവര്‍ പറഞ്ഞു
إِنَّ هَٰذَا
തീര്‍ച്ചയായും ഇത്
لَسِحْرٌ
ആഭിചാരം തന്നെയാണ്
مُّبِينٌ
വ്യക്തമായ
Play ﴾10:76﴿ അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇത് സ്പഷ്ടമായ ഒരു ജാലവിദ്യതന്നെയാകുന്നു.
قَالَ مُوسَىٰ
മൂസ പറഞ്ഞു
أَتَقُولُونَ
നിങ്ങള്‍ പറയുന്നുവോ
لِلْحَقِّ
സത്യത്തെപ്പറ്റി
لَمَّا جَاءَكُمْۖ
അത് നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍
أَسِحْرٌ
ആഭിചാരമാണോ
هَٰذَا
ഇത്
وَلَا يُفْلِحُ
വിജയിക്കുകയില്ല
السَّاحِرُونَ
ആഭിചാരികള്‍
Play ﴾10:77﴿ മൂസാപറഞ്ഞു: സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി (ജാലവിദ്യയെന്ന്‌) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്‌?(യഥാര്‍ത്ഥത്തില്‍) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല.
وَهُوَ
അവനാണ്
الَّذِي خَلَقَ
സൃഷ്ടിച്ചവന്‍
السَّمَاوَاتِ وَالْأَرْضَ
ആകാശ ഭൂമികളെ
فِي سِتَّةِ أَيَّامٍ
ആറു നാളുകളിലായി
وَكَانَ عَرْشُهُ
അവന്റെ സിംഹാസനമായിരുന്നു
عَلَى الْمَاءِ
ജലപ്പരപ്പില്‍
لِيَبْلُوَكُمْ
നിങ്ങളെ പരീക്ഷിക്കാന്‍വേണ്ടി
أَيُّكُمْ
നിങ്ങളിലാരെന്ന്
أَحْسَنُ عَمَلًاۗ
ഏറ്റവും നന്നായി കര്‍മം ചെയ്യുന്നവര്‍
وَلَئِن قُلْتَ
നീ പറഞ്ഞാല്‍
إِنَّكُم
നിശ്ചയം നിങ്ങള്‍
مَّبْعُوثُونَ
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
مِن بَعْدِ الْمَوْتِ
മരണശേഷം
لَيَقُولَنَّ
തീര്‍ച്ചയായും പറയും
الَّذِينَ كَفَرُوا
അവിശ്വസിച്ചവര്‍
إِنْ هَٰذَا
തീര്‍ച്ചയായും ഇതല്ല
إِلَّا
അല്ലാതെ
سِحْرٌ
മാരണം
مُّبِينٌ
സ്പഷ്ടമായ
Play ﴾11:7﴿ ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.