Repeated Words in Quran
فَأَزَلَّهُمَا
എന്നിട്ട് അവരിരുവരെയും തെറ്റിച്ചു
الشَّيْطَانُ
പിശാച്
عَنْهَا
അതില്‍ നിന്ന്
فَأَخْرَجَهُمَا
അങ്ങനെ അവര്‍ രണ്ടുപേരെയും അവന്‍ പുറത്താക്കി
مِمَّا
ഒന്നില്‍നിന്ന്
كَانَا
അവര്‍ രണ്ടുപേരും ആയിരുന്നു
فِيهِۖ
അതില്‍
وَقُلْنَا
നാം പറഞ്ഞു
اهْبِطُوا
നിങ്ങള്‍ ഇറങ്ങിപ്പോവുക
بَعْضُكُمْ
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ചിലര്‍ക്ക്
عَدُوٌّۖ
ശത്രുവാകുന്നു
وَلَكُمْ
നിങ്ങള്‍ക്കുണ്ട്
فِي الْأَرْضِ
ഭൂമിയില്‍
مُسْتَقَرٌّ
വാസസ്ഥാനം
وَمَتَاعٌ
വിഭവവും
إِلَىٰ حِينٍ
ഒരു സമയം വരെ
Play ﴾2:36﴿ എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.
وَإِذْ قُلْنَا
നാം പറഞ്ഞ സന്ദര്‍ഭം
ادْخُلُوا
നിങ്ങള്‍ പ്രവേശിക്കുക
هَٰذِهِ الْقَرْيَةَ
ഈ പട്ടണത്തില്‍
فَكُلُوا
എന്നിട്ട് നിങ്ങള്‍ ആഹരിക്കുക
مِنْهَا
അതില്‍നിന്ന്
حَيْثُ شِئْتُمْ
നിങ്ങള്‍ ഉദ്ദേശിച്ചിടത്തുനിന്ന്
رَغَدًا
സുഭിക്ഷമായി
وَادْخُلُوا
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുക
الْبَابَ
കവാടത്തില്‍
سُجَّدًا
തലകുനിച്ചുകൊണ്ട്
وَقُولُوا
നിങ്ങള്‍ പറയുകയും ചെയ്യുക
حِطَّةٌ
പാപമോചനം
نَّغْفِرْ
നാം പൊറുത്തുതരും
لَكُمْ
നിങ്ങള്‍ക്ക്
خَطَايَاكُمْۚ
നിങ്ങളുടെ പാപങ്ങള്‍
وَسَنَزِيدُ
നാം കൂടുതല്‍ നല്‍കുകയും ചെയ്യും
الْمُحْسِنِينَ
സുകൃതം ചെയ്യുന്നവര്‍ക്ക്
Play ﴾2:58﴿ നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍. തലകുനിച്ചുകൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക).
أَفَتَطْمَعُونَ
നിങ്ങള്‍ ഇനിയും മോഹിക്കുന്നുവോ
أَن يُؤْمِنُوا
അവര്‍ വിശ്വസിക്കുമെന്ന്
لَكُمْ
നിങ്ങള്‍ക്ക് വേണ്ടി
وَقَدْ كَانَ
ആയിരിക്കെ
فَرِيقٌ
ഒരു വിഭാഗം
مِّنْهُمْ
അവരില്‍
يَسْمَعُونَ
അവര്‍ കേള്‍ക്കുന്നു
كَلَامَ اللَّهِ
ദൈവവചനം
ثُمَّ
പിന്നെ
يُحَرِّفُونَهُ
അവരതിനെ മാറ്റിമറിക്കുന്നു
مِن بَعْدِ مَا عَقَلُوهُ
അവര്‍ അതിനെ നന്നായി ഗ്രഹിച്ചതിന് ശേഷം
وَهُمْ يَعْلَمُونَ
അവരറിയുന്നവരായിരിക്കെ
Play ﴾2:75﴿ (സത്യവിശ്വാസികളേ), നിങ്ങളെ അവര്‍ (യഹൂദര്‍) വിശ്വസിക്കുമെന്ന് നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും, അത് ശരിക്കും മനസ്സിലാക്കിയതിന് ശേഷം ബോധപൂര്‍വ്വം തന്നെ അതില്‍ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.
أَمْ
അതല്ല
تُرِيدُونَ
നിങ്ങള്‍ ഉദ്ദേശിക്കുന്നോ
أَن تَسْأَلُوا
നിങ്ങള്‍ ചോദിക്കാന്‍
رَسُولَكُمْ
നിങ്ങളുടെ പ്രവാചകനോട്
كَمَا سُئِلَ
ചോദിക്കപ്പെട്ടപോലെ
مُوسَىٰ
മൂസ
مِن قَبْلُۗ
നേരത്തെ
وَمَن
ആരെങ്കിലും
يَتَبَدَّلِ
പകരം സ്വീകരിക്കുന്നപക്ഷം
الْكُفْرَ
സത്യനിഷേധത്തെ
بِالْإِيمَانِ
സത്യവിശ്വാസത്തിന് പകരം
فَقَدْ ضَلَّ
തീര്‍ച്ചയായും അവന്‍ തെറ്റിപ്പോയിരിക്കുന്നു
سَوَاءَ السَّبِيلِ
നേര്‍വഴിയില്‍നിന്ന്
Play ﴾2:108﴿ മുമ്പ് മൂസായോട് ചോദിക്കപ്പെട്ടത് പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌? സത്യവിശ്വാസത്തിന് പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു.
قُلْ
നീ പറയുക
أَتُحَاجُّونَنَا
നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ
فِي اللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
അവനാകട്ടെ
رَبُّنَا
ഞങ്ങളുടെ നാഥനാണ്
وَرَبُّكُمْ
നിങ്ങളുടെയും നാഥന്‍
وَلَنَا
ഞങ്ങള്‍ക്ക്
أَعْمَالُنَا
ഞങ്ങളുടെ കര്‍മങ്ങള്‍
وَلَكُمْ
നിങ്ങള്‍ക്ക്
أَعْمَالُكُمْ
നിങ്ങളുടെ കര്‍മങ്ങളും
وَنَحْنُ
ഞങ്ങളാവട്ടെ
لَهُ
അവന്
مُخْلِصُونَ
ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ (ആകുന്നു)
Play ﴾2:139﴿ (നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്‌. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു.
يَا أَيُّهَا النَّاسُ
ജനങ്ങളേ
كُلُوا
നിങ്ങള്‍ ഭക്ഷിക്കുക
مِمَّا فِي الْأَرْضِ
ഭൂമിയിലുള്ളതില്‍ നിന്ന്
حَلَالًا
അനുവദനീയമായവ
طَيِّبًا
ഉത്തമാമായതും
وَلَا تَتَّبِعُوا
നിങ്ങള്‍ പിന്‍പറ്റരുത്
خُطُوَاتِ
കാല്‍പാടുകളെ
الشَّيْطَانِۚ
പിശാചിന്റെ
إِنَّهُ
തീര്‍ച്ചയായും അവന്‍
لَكُمْ
നിങ്ങള്‍ക്ക്
عَدُوٌّ
ശത്രുവാണ്
مُّبِينٌ
പ്രത്യക്ഷമായ
Play ﴾2:168﴿ മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.
وَلَكُمْ
നിങ്ങള്‍ക്കുണ്ട്
فِي الْقِصَاصِ
പ്രതിക്രിയയില്‍
حَيَاةٌ
ജീവിതം
يَا أُولِي الْأَلْبَابِ
ബുദ്ധിയുള്ളവരേ
لَعَلَّكُمْ تَتَّقُونَ
നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍
Play ﴾2:179﴿ ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍).
أُحِلَّ لَكُمْ
നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു
لَيْلَةَ الصِّيَامِ
നോമ്പിന്റെ രാവില്‍
الرَّفَثُ
സംസര്‍ഗം
إِلَىٰ نِسَائِكُمْۚ
നിങ്ങളുടെ സ്ത്രീകളിലേക്ക്
هُنَّ
അവര്‍
لِبَاسٌ
വസ്ത്രമാണ്
لَّكُمْ
നിങ്ങളുടെ
وَأَنتُمْ
നിങ്ങളും
لِبَاسٌ
വസ്ത്രമാണ്
لَّهُنَّۗ
അവര്‍ക്കുള്ള
عَلِمَ
അറിഞ്ഞു
اللَّهُ
അല്ലാഹു
أَنَّكُمْ كُنتُمْ
നിങ്ങള്‍ ആയിരുന്നു എന്ന്
تَخْتَانُونَ
നിങ്ങള്‍ വഞ്ചിക്കുന്നു
أَنفُسَكُمْ
നിങ്ങളെത്തന്നെ
فَتَابَ عَلَيْكُمْ
നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചിരിക്കുന്നു
وَعَفَا عَنكُمْۖ
നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിരിക്കുന്നു
فَالْآنَ
ഇപ്പോള്‍ മുതല്‍
بَاشِرُوهُنَّ
നിങ്ങള്‍ അവരുമായി സഹവസിക്കുക
وَابْتَغُوا
നിങ്ങള്‍ തേടുകയുംചെയ്യുക
مَا كَتَبَ اللَّهُ
അല്ലാഹു നിശ്ചയിച്ചത്
لَكُمْۚ
നിങ്ങള്‍ക്ക്
وَكُلُوا
നിങ്ങള്‍ ഭക്ഷിക്കുക
وَاشْرَبُوا
നിങ്ങള്‍ കുടിക്കുക
حَتَّىٰ يَتَبَيَّنَ لَكُمُ
നിങ്ങള്‍ക്ക് വെളിപ്പെടും വരെ
الْخَيْطُ الْأَبْيَضُ
വെള്ള ഇഴ
مِنَ الْخَيْطِ الْأَسْوَدِ
കറുപ്പ് ഇഴയില്‍ നിന്ന്
مِنَ الْفَجْرِۖ
പ്രഭാതത്തില്‍
ثُمَّ
പിന്നെ
أَتِمُّوا
നിങ്ങള്‍ പൂര്‍ത്തിയാക്കുക
الصِّيَامَ
വ്രതം
إِلَى اللَّيْلِۚ
രാത്രിവരെ
وَلَا تُبَاشِرُوهُنَّ
നിങ്ങള്‍ അവരുമായി വേഴ്ച നടത്തരുത്
وَأَنتُمْ
നിങ്ങളായിരിക്കെ
عَاكِفُونَ
ഭജനമിരിക്കുന്നവര്‍
فِي الْمَسَاجِدِۗ
പള്ളികളില്‍
تِلْكَ
അത്
حُدُودُ اللَّهِ
അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്
فَلَا تَقْرَبُوهَاۗ
അത്കൊണ്ട് നിങ്ങള്‍ അവയോടടുക്കരുത്
كَذَٰلِكَ
അപ്രകാരം
يُبَيِّنُ اللَّهُ
അല്ലാഹു വിവരിക്കുന്നു
آيَاتِهِ
അവന്റെ വചനങ്ങള്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
لَعَلَّهُمْ
അവരാകാന്‍
يَتَّقُونَ
സൂക്ഷ്മത പുലര്‍ത്തുന്നു
Play ﴾2:187﴿ നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്‌) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നു.
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
ادْخُلُوا
നിങ്ങള്‍ പ്രവേശിക്കുക
فِي السِّلْمِ
ഇസ്‌ലാമില്‍
كَافَّةً
പൂര്‍ണമായി
وَلَا تَتَّبِعُوا
നിങ്ങള്‍ പിന്തുടരരുത്
خُطُوَاتِ
കാല്‍പാടുകളെ
الشَّيْطَانِۚ
പിശാചിന്റെ
إِنَّهُ
തീര്‍ച്ചയായും അവന്‍
لَكُمْ
നിങ്ങള്‍ക്ക്
عَدُوٌّ
ശത്രുവാണ്
مُّبِينٌ
പ്രത്യക്ഷമായ
Play ﴾2:208﴿ സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
الطَّلَاقُ
വിവാഹമോചനം
مَرَّتَانِۖ
രണ്ടുതവണയാണ്
فَإِمْسَاكٌ
പിന്നെ കൂടെ നിര്‍ത്തലുമാണ്
بِمَعْرُوفٍ
മാന്യമായ നിലക്ക്
أَوْ تَسْرِيحٌ
അല്ലെങ്കില്‍ പിരിച്ചയക്കലാണ്
بِإِحْسَانٍۗ
നല്ല നിലയില്‍
وَلَا يَحِلُّ
അനുവദനീയമല്ല
لَكُمْ
നിങ്ങള്‍ക്ക്
أَن تَأْخُذُوا
നിങ്ങള്‍ തിരിച്ചുവാങ്ങുന്നത്
مِمَّا آتَيْتُمُوهُنَّ
നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
شَيْئًا
ഒരു വസ്തുവും
إِلَّا أَن يَخَافَا
രണ്ടുപേരും ഭയപ്പെടുന്നുവെങ്കിലല്ലാതെ
أَلَّا يُقِيمَا
കൃത്യമായി പാലിക്കാന്‍
حُدُودَ اللَّهِۖ
അല്ലാഹുവിന്റെ അതിര്‍ വരമ്പുകള്‍
فَإِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
أَلَّا يُقِيمَا
രണ്ടുപേര്‍ക്കും പാലിക്കാനാവില്ലെന്ന്
حُدُودَ اللَّهِ
അല്ലാഹുവിന്റെ അതിര്‍വരമ്പുകള്‍
فَلَا جُنَاحَ
കുറ്റമില്ല
عَلَيْهِمَا
അവര്‍ രണ്ടുപേര്‍ക്കും
فِيمَا افْتَدَتْ بِهِۗ
അവന് വല്ലതും നല്‍കുന്നതിന്
تِلْكَ
അത്
حُدُودُ اللَّهِ
അല്ലാഹുവിന്റെ നിയമപരിധികളാണ്
فَلَا تَعْتَدُوهَاۚ
നിങ്ങള്‍ അത് ലംഘിക്കരുത്
وَمَن يَتَعَدَّ
ആര്‍ ലംഘിക്കുന്നുവോ
حُدُودَ اللَّهِ
അല്ലാഹുവിന്റെ പരിധികളെ
فَأُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الظَّالِمُونَ
അക്രമികള്‍
Play ﴾2:229﴿ (മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.
وَإِذَا طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
സ്ത്രീകളെ
فَبَلَغْنَ
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
ന്യായമായ നിലയില്‍
ذَٰلِكَ
അത്
يُوعَظُ بِهِ
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
അന്ത്യനാളിലും
ذَٰلِكُمْ
അതാകുന്നു
أَزْكَىٰ لَكُمْ
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
വിശുദ്ധവും
وَاللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
وَأَنتُمْ
നിങ്ങള്‍
لَا تَعْلَمُونَ
നിങ്ങളറിയുന്നില്ല
Play ﴾2:232﴿ നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുമായി വിവാഹത്തില്‍ ഏര്‍പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്‌; മര്യാദയനുസരിച്ച് അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണത്‌. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
كَذَٰلِكَ
അപ്രകാരം
يُبَيِّنُ اللَّهُ
അല്ലാഹു വിവരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
آيَاتِهِ
അവന്റെ വചനങ്ങളെ
لَعَلَّكُمْ تَعْقِلُونَ
നിങ്ങള്‍ ചിന്തിക്കാന്‍ വേണ്ടി
Play ﴾2:242﴿ നിങ്ങള്‍ ഗ്രഹിക്കേണ്ടതിനു വേണ്ടി അപ്രകാരം അല്ലാഹു അവന്റെ തെളിവുകള്‍ വിവരിച്ചുതരുന്നു.
وَقَالَ لَهُمْ
അവരോട് പറഞ്ഞു
نَبِيُّهُمْ
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
നിയോഗിച്ചിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
طَالُوتَ
ത്വാലൂത്തിനെ
مَلِكًاۚ
രാജാവായി
قَالُوا
അവര്‍ പറഞ്ഞു
أَنَّىٰ
എങ്ങനെയാണ്
يَكُونُ لَهُ
അവനുണ്ടാവുക
الْمُلْكُ
രാജത്വം
عَلَيْنَا
ഞങ്ങളുടെ മേല്‍
وَنَحْنُ
ഞങ്ങളാണ്
أَحَقُّ
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
രാജത്വത്തിന്
مِنْهُ
അവനെക്കാള്‍
وَلَمْ يُؤْتَ
അവന് ലഭിച്ചിട്ടില്ല
سَعَةً
സൗകര്യം, വിശാലത
مِّنَ الْمَالِۚ
സമ്പത്തുകൊണ്ടുള്ള
قَالَ
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَزَادَهُ
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
വിശാലത
فِي الْعِلْمِ
അറിവില്‍
وَالْجِسْمِۖ
ശരീര ശക്തിയിലും
وَاللَّهُ
അല്ലാഹു
يُؤْتِي
നല്‍കുന്നു
مُلْكَهُ
അവന്റെ ആധിപത്യം
مَن يَشَاءُۚ
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
وَاسِعٌ
വിശാലതയുള്ളവനാകുന്നു
عَلِيمٌ
സര്‍വജ്ഞനും
Play ﴾2:247﴿ അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
فَإِن لَّمْ تَفْعَلُوا
നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍
فَأْذَنُوا
നിങ്ങളറിയുക
بِحَرْبٍ
യുദ്ധപ്രഖ്യാപനത്തെക്കുറിച്ച്
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِۖ
അവന്റെ ദൂതനില്‍ നിന്നും
وَإِن تُبْتُمْ
നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَلَكُمْ
നിങ്ങള്‍ക്കുണ്ട്
رُءُوسُ أَمْوَالِكُمْ
നിങ്ങളുടെ മൂലധനം
لَا تَظْلِمُونَ
നിങ്ങള്‍ അക്രമം ചെയ്യരുത്
وَلَا تُظْلَمُونَ
നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്
Play ﴾2:279﴿ നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌.
قَدْ
തീര്‍ച്ചയായും
كَانَ
ഉണ്ട്
لَكُمْ
നിങ്ങള്‍ക്ക്
آيَةٌ
ദൃഷ്ടാന്തം
فِي فِئَتَيْنِ
രണ്ട് സംഘങ്ങളില്‍
الْتَقَتَاۖ
(ബദ്റില്‍) അവര്‍ ഏറ്റുമുട്ടിയിരിക്കുന്നു
فِئَةٌ
ഒരു സംഘം
تُقَاتِلُ
യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَأُخْرَىٰ
മറ്റേത്
كَافِرَةٌ
സത്യനിഷേധികള്‍
يَرَوْنَهُم
അവര്‍(നിഷേധികള്‍) അവരെ(വിശ്വാസികളെ) കാണുന്നു
مِّثْلَيْهِمْ
അവരുടെ ഇരട്ടിയായി
رَأْيَ الْعَيْنِۚ
കണ്‍കാഴ്ചയില്‍, ദൃഷ്ടിയില്‍
وَاللَّهُ يُؤَيِّدُ
അല്ലാഹു പിന്‍ബലം നല്‍കുന്നു
بِنَصْرِهِ
അവന്റെ സഹായത്താല്‍
مَن يَشَاءُۗ
അവന്‍ ഇഛിക്കുന്നവര്‍ക്ക്
إِنَّ
തീര്‍ച്ചയായും
فِي ذَٰلِكَ
അതിലുണ്ട്
لَعِبْرَةً
ഗുണപാഠം
لِّأُولِي الْأَبْصَارِ
ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക്
Play ﴾3:13﴿ (ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്‌) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്‌.
قُلْ
പറയുക
إِن كُنتُمْ تُحِبُّونَ
നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍
اللَّهَ
അല്ലാഹുവിനെ
فَاتَّبِعُونِي
നിങ്ങള്‍ എന്നെ പിന്തുടരുക
يُحْبِبْكُمُ
അപ്പോള്‍ നിങ്ങളെ സ്നേഹിക്കും
اللَّهُ
അല്ലാഹു
وَيَغْفِرْ
അവന്‍ പൊറുത്തുതരുകയും ചെയ്യും
لَكُمْ
നിങ്ങള്‍ക്ക്
ذُنُوبَكُمْۗ
നിങ്ങളുടെ പാപങ്ങള്‍
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
കരുണാനിധിയാണ്
Play ﴾3:31﴿ (നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
وَاعْتَصِمُوا
നിങ്ങള്‍ മുറുകെ പിടിക്കുക
بِحَبْلِ اللَّهِ
അല്ലാഹുവിന്റെ പാശം
جَمِيعًا
എല്ലാവരും, ഒന്നായി
وَلَا تَفَرَّقُواۚ
നിങ്ങള്‍ ഭിന്നിക്കരുത്
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ
അനുഗ്രഹത്തെ
اللَّهِ
അല്ലാഹുവിന്റെ
عَلَيْكُمْ
നിങ്ങളുടെ മേല്‍
إِذْ كُنتُمْ
നിങ്ങളായിരുന്ന സന്ദര്‍ഭം
أَعْدَاءً
ശത്രുക്കള്‍
فَأَلَّفَ
അപ്പോള്‍ അവന്‍ കൂട്ടിയിണക്കി
بَيْنَ قُلُوبِكُمْ
നിങ്ങളുടെ മനസ്സുകളെ തമ്മില്‍
فَأَصْبَحْتُم
അങ്ങനെ നിങ്ങള്‍ ആയിത്തീര്‍ന്നു
بِنِعْمَتِهِ
അവന്റെ അനുഗ്രഹത്താല്‍
إِخْوَانًا
സഹോദരങ്ങള്‍
وَكُنتُمْ
നിങ്ങളായിരുന്നു
عَلَىٰ شَفَا
വക്കില്‍
حُفْرَةٍ
ഒരു കുണ്ഡത്തിന്റെ
مِّنَ النَّارِ
നരകത്തില്‍നിന്നുള്ള
فَأَنقَذَكُم
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَاۗ
അതില്‍നിന്ന്
كَذَٰلِكَ
ഈവിധം, അപ്രകാരം
يُبَيِّنُ
വിവരിച്ചു തരുന്നു
اللَّهُ
അല്ലാഹു
لَكُمْ
നിങ്ങള്‍ക്ക്
آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ تَهْتَدُونَ
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരാകാന്‍
Play ﴾3:103﴿ നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.
وَمَا جَعَلَهُ اللَّهُ
അല്ലാഹു അതിനെ ആക്കിയിട്ടില്ല
إِلَّا بُشْرَىٰ
ശുഭവാര്‍ത്തയായിട്ടല്ലാതെ
لَكُمْ
നിങ്ങള്‍ക്ക്
وَلِتَطْمَئِنَّ
ശാന്തമാകാനും
قُلُوبُكُم
നിങ്ങളുടെ ഹൃദയങ്ങള്‍(മനസ്സുകള്‍)
بِهِۗ
അത് വഴി
وَمَا النَّصْرُ
യഥാര്‍ത്ഥ സഹായം ഇല്ല
إِلَّا مِنْ عِندِ اللَّهِ
അല്ലാഹുവിങ്കല്‍ നിന്നല്ലാതെ
الْعَزِيزِ
പ്രതാപിയായവന്‍
الْحَكِيمِ
യുക്തിമാന്‍
Play ﴾3:126﴿ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും, നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു പിന്‍ബലം നല്‍കിയത്‌. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു.
إِن يَنصُرْكُمُ
നിങ്ങളെ സഹായിക്കുമെങ്കില്‍
اللَّهُ
അല്ലാഹു
فَلَا غَالِبَ
പിന്നെ തോല്‍പിക്കാന്‍ ആരുമില്ല
لَكُمْۖ
നിങ്ങളെ
وَإِن يَخْذُلْكُمْ
അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍
فَمَن
പിന്നെ ആരാണുള്ളത്
ذَا الَّذِي يَنصُرُكُم
നിങ്ങളെ സഹായിക്കുന്നവന്‍
مِّن بَعْدِهِۗ
അവനെകൂടാതെ(അവന് ശേഷം)
وَعَلَى اللَّهِ
അതിനാല്‍ അല്ലാഹുവില്‍
فَلْيَتَوَكَّلِ
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
സത്യവിശ്വാസികള്‍
Play ﴾3:160﴿ നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്‌? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.
الَّذِينَ
ഒരു കൂട്ടര്‍
قَالَ لَهُمُ
അവരോട്പറഞ്ഞു
النَّاسُ
ജനങ്ങള്‍
إِنَّ النَّاسَ
നിശ്ചയമായും ജനം
قَدْ جَمَعُوا
സംഘടിച്ചിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക് (എതിരെ)
فَاخْشَوْهُمْ
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടണം
فَزَادَهُمْ
അത് അവര്‍ക്ക് വര്‍ധിപ്പിച്ചു
إِيمَانًا
വിശ്വാസം
وَقَالُوا
അവര്‍ പറഞ്ഞു
حَسْبُنَا
ഞങ്ങള്‍ക്ക് മതി
اللَّهُ
അല്ലാഹു
وَنِعْمَ
എത്ര നല്ല
الْوَكِيلُ
കൈകാര്യകര്‍ത്താവ്
Play ﴾3:173﴿ ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.
مَّا كَانَ اللَّهُ
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
പക്ഷേ അല്ലാഹു
يَجْتَبِي
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
അല്ലാഹുവില്‍
وَرُسُلِهِۚ
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
പ്രതിഫലം
عَظِيمٌ
മഹത്തായ
Play ﴾3:179﴿ നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല. അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല. എന്നാല്‍ അല്ലാഹു അവന്‍റെ ദൂതന്‍മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ (അദൃശ്യജ്ഞാനം അറിയിച്ചുകൊടുക്കുവാനായി) തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുവിന്‍. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കു മഹത്തായ പ്രതിഫലമുണ്ട്‌.
وَآتُوا
നിങ്ങള്‍ നല്‍കുക
النِّسَاءَ
സ്ത്രീകള്‍ക്ക്
صَدُقَاتِهِنَّ
അവരുടെ വിവാഹ മൂല്യം
نِحْلَةًۚ
തികഞ്ഞ തൃപ്തിയോടെ
فَإِن طِبْنَ
ഇനി അവള്‍ നല്ല മനസ്സോടെ വിട്ടുതന്നാല്‍
لَكُمْ
നിങ്ങള്‍ക്ക്
عَن شَيْءٍ
വല്ലതും
مِّنْهُ
അതില്‍ നിന്ന്
نَفْسًا
സ്വമനസ്സാ
فَكُلُوهُ
നിങ്ങളത് തിന്നുകൊള്ളുക
هَنِيئًا
രുചികരമായും
مَّرِيئًا
സുഖകരമായും
Play ﴾4:4﴿ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക.
وَلَا تُؤْتُوا
നിങ്ങള്‍ കൊടുക്കരുത്
السُّفَهَاءَ
വിഢികള്‍ക്ക്
أَمْوَالَكُمُ
നിങ്ങളുടെ സമ്പത്തുക്കള്‍
الَّتِي جَعَلَ اللَّهُ
ആല്ലാഹു ആക്കിയിട്ടുള്ള
لَكُمْ
നിങ്ങള്‍ക്ക്
قِيَامًا
നിലനില്‍പ്പ് (നിലനില്‍പ്പിന്നാധാരം)
وَارْزُقُوهُمْ
നിങ്ങള്‍ അവര്‍ക്ക് ഉണ്ണാന്‍ കൊടുക്കുക
فِيهَا
അതില്‍ നിന്ന്
وَاكْسُوهُمْ
അവര്‍ക്ക് ഉടുക്കാനും കൊടുക്കുക
وَقُولُوا
നിങ്ങള്‍ പറയുകയും ചെയ്യുക
لَهُمْ
അവരോട്
قَوْلًا
വാക്ക്
مَّعْرُوفًا
നല്ല, ന്യായമായ
Play ﴾4:5﴿ അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്‌. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക.
يُوصِيكُمُ
നിങ്ങളെ ഉപദേശിക്കുന്നു
اللَّهُ
അല്ലാഹു
فِي أَوْلَادِكُمْۖ
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍
لِلذَّكَرِ
പുരുഷനുണ്ട്
مِثْلُ
പോലെ, തുല്യമായ
حَظِّ
വിഹിതം
الْأُنثَيَيْنِۚ
രണ്ടു സ്ത്രീകളുടെ
فَإِن كُنَّ
ഇനി അവര്‍ ആയിരുന്നാല്‍
نِسَاءً
പെണ്‍മക്കള്‍ മാത്രം
فَوْقَ
ഏറെ
اثْنَتَيْنِ
രണ്ടില്‍
فَلَهُنَّ
അവര്‍ക്കുണ്ട്
ثُلُثَا
മൂന്നില്‍ രണ്ട് ഭാഗം
مَا تَرَكَۖ
അവന്‍(മരിച്ചയാള്‍)വിട്ടേച്ചുപോയ(സ്വത്തിന്റെ)
وَإِن كَانَتْ
അവള്‍ ആയിരുന്നാല്‍
وَاحِدَةً
ഒരുവള്‍(മകള്‍)മാത്രമാണെങ്കില്‍
فَلَهَا
അവള്‍ക്കുണ്ട്
النِّصْفُۚ
പാതി
وَلِأَبَوَيْهِ
അവന്റെ മാതാപിതാക്കള്‍ക്കുണ്ട്
لِكُلِّ وَاحِدٍ
ഓരോരുത്തര്‍ക്കും
مِّنْهُمَا
അവര്‍ രണ്ടുപേരില്‍
السُّدُسُ
ആറിലൊന്നുവീതം
مِمَّا تَرَكَ
അവന്‍ വിട്ടേച്ചുപോയതിന്റെ
إِن كَانَ
ഉണ്ടെങ്കില്‍
لَهُ
അവന് (മരിച്ചയാള്‍ക്ക്)
وَلَدٌۚ
സന്താനം
فَإِن لَّمْ يَكُن
അഥവാ ഇല്ലെങ്കില്‍
لَّهُ
അവന്
وَلَدٌ
സന്താനം
وَوَرِثَهُ
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
അവന്റെ മാതാപിതാക്കള്‍
فَلِأُمِّهِ
അപ്പോള്‍ അവന്റെ മാതാവിനുണ്ടായിരിക്കും
الثُّلُثُۚ
മൂന്നിലൊന്ന്
فَإِن كَانَ لَهُ
ഇനി അയാള്‍ക്കുണ്ടെങ്കില്‍
إِخْوَةٌ
സഹോദരങ്ങള്‍
فَلِأُمِّهِ
അവന്റെ മാതാവിനുണ്ടാവും
السُّدُسُۚ
ആറിലൊന്ന്
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصِي
അവന്‍ വസ്വിയത്ത് ചെയ്യുന്നു
بِهَا
അതിനെപ്പറ്റി
أَوْ دَيْنٍۗ
അല്ലെങ്കില്‍ കടത്തിനും
آبَاؤُكُمْ
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
നിങ്ങളുടെ മക്കള്‍
لَا تَدْرُونَ
നിങ്ങള്‍ക്കറിയില്ല
أَيُّهُمْ
ആവരില്‍ ആരാണ്
أَقْرَبُ
കൂടുതല്‍ അടുത്തവര്‍
لَكُمْ
നിങ്ങള്‍ക്ക്
نَفْعًاۚ
ഉപകരിക്കുക (ഉപകാരത്താല്‍)
فَرِيضَةً
ഈ ഓഹരി നിര്‍ണ്ണയം
مِّنَ اللَّهِۗ
അല്ലാഹുവില്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
كَانَ
അവന്‍ ആയിരിക്കും
عَلِيمًا
എല്ലാം അറിയുന്നവന്‍
حَكِيمًا
തികഞ്ഞ യുക്തമാനും
Play ﴾4:11﴿ നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
وَلَكُمْ
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
പാതി
مَا تَرَكَ
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
ഇല്ലെങ്കില്‍
لَّهُنَّ
അവര്‍ക്ക്
وَلَدٌۚ
സന്താനം
فَإِن كَانَ
ഇനി ഉണ്ടെങ്കില്‍
لَهُنَّ
അവര്‍ക്ക്
وَلَدٌ
കുട്ടി (മക്കള്‍)
فَلَكُمُ
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصِينَ بِهَا
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
അവര്‍ക്കുള്ളതാണ്
الرُّبُعُ
നാലിലൊന്ന്
مِمَّا تَرَكْتُمْ
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
മക്കള്‍
فَإِن كَانَ
അഥവാ ഉണ്ടെങ്കില്‍
لَكُمْ
നിങ്ങള്‍ക്ക്
وَلَدٌ
മക്കള്‍
فَلَهُنَّ
അവര്‍ക്കുണ്ടാവുക
الثُّمُنُ
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
تُوصُونَ بِهَا
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
അവനുണ്ട്
أَخٌ
ഒരു സഹോദരന്‍
أَوْ أُخْتٌ
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
ആറിലൊന്ന്
فَإِن كَانُوا
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
അതില്‍ കൂടുതല്‍
فَهُمْ
അപ്പോള്‍ അവര്‍
شُرَكَاءُ
പങ്കാളികളാകുന്നു
فِي الثُّلُثِۚ
മൂന്നിലൊന്നില്‍
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصَىٰ بِهَا
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
ദ്രോഹകരമല്ലാത്ത
وَصِيَّةً
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവന്‍
حَلِيمٌ
ഏറെ ക്ഷമിക്കുന്നവന്‍
Play ﴾4:12﴿ നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.
يَا أَيُّهَا الَّذِينَ آمَنُوا
അല്ലയോ വിശ്വസിച്ചവരേ
لَا يَحِلُّ
അനുവദനീയമല്ല
لَكُمْ
നിങ്ങള്‍ക്ക്
أَن تَرِثُوا
നിങ്ങള്‍ അനന്തരമെടുക്കുന്നത്
النِّسَاءَ
സ്ത്രീകളെ
كَرْهًاۖ
ബലാല്‍കാരമായി
وَلَا تَعْضُلُوهُنَّ
നിങ്ങള്‍ അവരെ തടയുകയും ചെയ്യരുത്
لِتَذْهَبُوا
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
ചിലത്
مَا آتَيْتُمُوهُنَّ
നിങ്ങള്‍ അവര്‍ക്ക് നല്‍കിയ (വിവാഹമൂല്യത്തില്‍ നിന്ന്‌)
إِلَّا أَن يَأْتِينَ
അവര്‍ ഏര്‍പ്പെട്ടാലല്ലാതെ
بِفَاحِشَةٍ
ദുര്‍നടപ്പില്‍
مُّبَيِّنَةٍۚ
വ്യക്തമായ
وَعَاشِرُوهُنَّ
നിങ്ങള്‍ അവരോട് സഹവസിക്കുക
بِالْمَعْرُوفِۚ
മാന്യമായി
فَإِن كَرِهْتُمُوهُنَّ
നിങ്ങള്‍ അവരെ വെറുത്താല്‍
فَعَسَىٰ أَن تَكْرَهُوا
നിങ്ങള്‍ വെറുത്തുവെന്ന് വരാം
شَيْئًا
ഒരു കാര്യം
وَيَجْعَلَ اللَّهُ
അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
فِيهِ
അതില്‍
خَيْرًا
നന്മ
كَثِيرًا
ധാരാളം
Play ﴾4:19﴿ സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്‌. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്‌. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം.
يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
لِيُبَيِّنَ
വിവരിച്ചുതരാന്‍
لَكُمْ
നിങ്ങള്‍ക്ക്
وَيَهْدِيَكُمْ
നിങ്ങളെ നയിക്കാനും
سُنَنَ
ചര്യകളെ
الَّذِينَ مِن قَبْلِكُمْ
നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ
وَيَتُوبَ
പശ്ചാതാപം സ്വീകരിക്കാനും
عَلَيْكُمْۗ
നിങ്ങളുടെ
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവന്‍
حَكِيمٌ
യുക്തിമാന്‍
Play ﴾4:26﴿ നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചുതരുവാനും, നിങ്ങളുടെ മുന്‍ഗാമികളുടെ നല്ല നടപടികള്‍ നിങ്ങള്‍ക്ക് കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും, അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
وَمَا لَكُمْ
നിങ്ങള്‍ക്കെന്താണ്
لَا تُقَاتِلُونَ
നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالْمُسْتَضْعَفِينَ
മര്‍ദ്ദിതരുടെയും
مِنَ الرِّجَالِ
പുരുഷന്‍മാരുടെയും
وَالنِّسَاءِ
സ്ത്രീകളുടെയും
وَالْوِلْدَانِ
കുട്ടികളുടെയും
الَّذِينَ يَقُولُونَ
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്
رَبَّنَا
ഞങ്ങളുടെ നാഥാ
أَخْرِجْنَا
ഞങ്ങളെ മോചിപ്പിക്കേണമേ
مِنْ هَٰذِهِ الْقَرْيَةِ
ഈ നാട്ടില്‍ നിന്ന്
الظَّالِمِ أَهْلُهَا
മര്‍ദ്ദകരായ ജനത്തിന്റെ(അധികാരികളുടെ)
وَاجْعَل لَّنَا
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
നിന്റെ പക്കല്‍ നിന്നും
وَلِيًّا
ഒരു രക്ഷകനെ
وَاجْعَل لَّنَا
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
നിന്റെ പക്കല്‍ നിന്ന്
نَصِيرًا
ഒരു സഹായിയെ
Play ﴾4:75﴿ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)
فَمَا لَكُمْ
അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് (ന്യായം)
فِي الْمُنَافِقِينَ
കപടവിശ്വാസികളുടെ (കാര്യത്തില്‍)
فِئَتَيْنِ
രണ്ടുകക്ഷികള്‍ (ആവാന്‍)
وَاللَّهُ
അല്ലാഹു
أَرْكَسَهُم
കീഴ്മേല്‍ മറിച്ചിരിക്കുന്നു
بِمَا كَسَبُواۚ
അവര്‍ സമ്പാദിച്ച(തിന്മ) കാരണം
أَتُرِيدُونَ
നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ
أَن تَهْدُوا
നേര്‍വഴിയിലാക്കാന്‍
مَنْ أَضَلَّ اللَّهُۖ
അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ
وَمَن يُضْلِلِ اللَّهُ
അല്ലാഹു വഴികേടിലാക്കിയവന്‍
فَلَن تَجِدَ
നിനക്ക് ഒരിക്കലും കണ്ടെത്താനാവില്ല
لَهُ
അവന്
سَبِيلًا
ഒരു വഴിയും
Play ﴾4:88﴿ എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്‌? അവര്‍ സമ്പാദിച്ചുണ്ടാക്കിയത് (തിന്‍മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്‌. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.
إِلَّا الَّذِينَ يَصِلُونَ
ചേരുന്നവര്‍ (കപടവിശ്വാസികള്‍) ഒഴികെ
إِلَىٰ قَوْمٍ
ഒരു ജനതയോട്
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُم
അവര്‍ക്കിടയിലും (ഉണ്ട്)
مِّيثَاقٌ
കരാര്‍
أَوْ جَاءُوكُمْ
അല്ലെങ്കില്‍ അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
ക്ലേശിച്ചിരിക്കുന്നു, ഇടുങ്ങിയിരിക്കുന്നു
صُدُورُهُمْ
അവരുടെ മനസ്സുകള്‍
أَن يُقَاتِلُوكُمْ
നിങ്ങളോട് യുദ്ധം ചെയ്യാന്‍
أَوْ يُقَاتِلُوا قَوْمَهُمْۚ
അല്ലെങ്കില്‍ സ്വന്തം ജനത്തോട് ഏറ്റ്മുട്ടാന്‍
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍
لَسَلَّطَهُمْ
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
നിങ്ങള്‍ക്കെതിരില്‍
فَلَقَاتَلُوكُمْۚ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ اعْتَزَلُوكُمْ
ഇനി അവര്‍ നിങ്ങളെ വിട്ടുനിന്നാല്‍ (മാറിനിന്നാല്‍)
فَلَمْ يُقَاتِلُوكُمْ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തില്ല
وَأَلْقَوْا إِلَيْكُمُ
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
السَّلَمَ
സമാധാനം
فَمَا جَعَلَ اللَّهُ
അല്ലാഹു ആക്കിയിട്ടില്ല
لَكُمْ
നിങ്ങള്‍ക്ക്
عَلَيْهِمْ
അവരുടെമേല്‍
سَبِيلًا
ഒരു വഴിയും
Play ﴾4:90﴿ നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.
سَتَجِدُونَ
നിങ്ങള്‍ക്ക് കാണാം
آخَرِينَ
മറ്റൊരു വിഭാഗത്തെ
يُرِيدُونَ
അവര്‍ ആഗ്രഹിക്കുന്നു
أَن يَأْمَنُوكُمْ
നിങ്ങളില്‍ നിന്ന് നിര്‍ഭയരായിരിക്കാന്‍
وَيَأْمَنُوا قَوْمَهُمْ
സ്വജനതയില്‍ നിന്ന് നിര്‍ഭയരായിരിക്കാനും
كُلَّ مَا رُدُّوا
അവര്‍ തിരിക്കപ്പെടുമ്പോഴെല്ലാം
إِلَى الْفِتْنَةِ
കുഴപ്പത്തിലേക്ക്
أُرْكِسُوا فِيهَاۚ
അവര്‍ അതില്‍ തലകുത്തിമറിയുന്നു
فَإِن لَّمْ يَعْتَزِلُوكُمْ
അതിനാല്‍ അവര്‍ നിങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്നില്ലെങ്കില്‍
وَيُلْقُوا إِلَيْكُمُ
അവര്‍ നിങ്ങളിലേക്ക് ഇടുകയും(ചെയ്തില്ലെങ്കില്‍)
السَّلَمَ
സമാധാനം
وَيَكُفُّوا
അടക്കി (തടഞ്ഞു) വെക്കുകയും
أَيْدِيَهُمْ
അവരുടെ കൈകളെ
فَخُذُوهُمْ
എങ്കില്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
അവരെ വധിക്കുകയും ചെയ്യുക
حَيْثُ ثَقِفْتُمُوهُمْۚ
നിങ്ങളവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച്
وَأُولَٰئِكُمْ
അവര്‍
جَعَلْنَا
നാം ആക്കിയിരിക്കുന്നു (നല്‍കിയിരിക്കുന്നു)
لَكُمْ
നിങ്ങള്‍ക്ക്
عَلَيْهِمْ
അവരുടെമേല്‍
سُلْطَانًا
ന്യായം, അധികാരം
مُّبِينًا
വ്യക്തമായ
Play ﴾4:91﴿ വേറെ ഒരു വിഭാഗത്തെയും നിങ്ങള്‍ കണ്ടെത്തിയേക്കും. നിങ്ങളില്‍ നിന്നും സ്വന്തം ജനതയില്‍ നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നു. കുഴപ്പത്തിലേക്ക് അവര്‍ തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര്‍ തലകുത്തി വീഴുന്നു. എന്നാല്‍ അവര്‍ നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിര്‍ദേശം വെക്കുകയും, സ്വന്തം കൈകള്‍ അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങള്‍ പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്‍ക്കെതിരില്‍ നാം നിങ്ങള്‍ക്ക് വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.
وَإِذَا ضَرَبْتُمْ
നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍
فِي الْأَرْضِ
ഭൂമിയില്‍
فَلَيْسَ عَلَيْكُمْ
നിങ്ങളുടെമേല്‍ ഇല്ല
جُنَاحٌ
കുറ്റം
أَن تَقْصُرُوا
നിങ്ങള്‍ ചുരുക്കുന്നതിന്
مِنَ الصَّلَاةِ
നമസ്കാരത്തില്‍ നിന്ന്
إِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍
أَن يَفْتِنَكُمُ
നിങ്ങളെ ദ്രോഹിക്കുമെന്ന്
الَّذِينَ كَفَرُواۚ
സത്യനിഷേധികള്‍
إِنَّ الْكَافِرِينَ
നിശ്ചയമായും സത്യനിഷേധികള്‍
كَانُوا
അവര്‍ ആയിരിക്കുന്നു
لَكُمْ
നിങ്ങളുടെ
عَدُوًّا
ശത്രു(ക്കള്‍)
مُّبِينًا
പ്രത്യക്ഷമായ
Play ﴾4:101﴿ നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.
الَّذِينَ يَتَرَبَّصُونَ
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
നിങ്ങളെ
فَإِن كَانَ لَكُمْ
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
വല്ല വിജയവും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
ഒരു വിഹിതം, നേട്ടം
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
ഒരു മാര്‍ഗവും
Play ﴾4:141﴿ നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ (കപടവിശ്വാസികള്‍) നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്‌. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും; നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്ന്‌. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്‌. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.
يَسْتَفْتُونَكَ
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
പറയുക
اللَّهُ
അല്ലാഹു
يُفْتِيكُمْ
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
അവന് മക്കളില്ല
وَلَهُ أُخْتٌ
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
അവര്‍ ആണെങ്കില്‍
إِخْوَةً
സഹോദരങ്ങള്‍
رِّجَالًا
ആണുങ്ങളായും
وَنِسَاءً
പെണ്ണുങ്ങളായും
فَلِلذَّكَرِ
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
തുല്യമായ
حَظِّ
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
അല്ലാഹു
بِكُلِّ شَيْءٍ
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
നന്നായറിയുന്നവന്‍
Play ﴾4:176﴿ (നബിയേ,) അവര്‍ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്‍റെ പ്രശ്നത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത് ഒരാള്‍ മരിച്ചു; അയാള്‍ക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്‌. എങ്കില്‍ അയാള്‍ വിട്ടേച്ചു പോയതിന്‍റെ പകുതി അവള്‍ക്കുള്ളതാണ്‌. ഇനി (സഹോദരി മരിക്കുകയും) അവള്‍ക്ക് സന്താനമില്ലാതിരിക്കുകയുമാണെങ്കില്‍ സഹോദരന്‍ അവളുടെ (പൂര്‍ണ്ണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാണുള്ളതെങ്കില്‍, അവന്‍ (സഹോദരന്‍) വിട്ടേച്ചുപോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാണ്‌. ഇനി സഹോദരന്‍മാരും സഹോദരിമാരും കൂടിയാണുള്ളതെങ്കില്‍, ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. നിങ്ങള്‍ പിഴച്ച് പോകുമെന്ന് കരുതി അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
حُرِّمَتْ
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
നിങ്ങള്‍ക്ക്
الْمَيْتَةُ
ശവം
وَالدَّمُ
രക്തവും
وَلَحْمُ الْخِنزِيرِ
പന്നിയുടെ മാംസവും
وَمَا أُهِلَّ
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
വീണുചത്തതും
وَالنَّطِيحَةُ
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
കടിച്ചുതിന്നതും
السَّبُعُ
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
അതൊക്കെ
فِسْقٌۗ
ദൈവധിക്കാരമാണ്
الْيَوْمَ
ഇന്ന്
يَئِسَ
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
مِن دِينِكُمْ
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
ഇന്ന്
أَكْمَلْتُ
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
دِينَكُمْ
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
نِعْمَتِي
എന്റെ അനുഗ്രഹം
وَرَضِيتُ
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
നിങ്ങള്‍ക്ക്
الْإِسْلَامَ
ഇസ്‌ലാമിനെ
دِينًاۚ
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
പരമകാരുണികനും
Play ﴾5:3﴿ ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ് ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا قُمْتُمْ
നിങ്ങള്‍ നിന്നാല്‍(ഒരുങ്ങിയാല്‍)
إِلَى الصَّلَاةِ
നമസ്കാരത്തിന്
فَاغْسِلُوا
നിങ്ങള്‍ കഴുകുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيَكُمْ
നിങ്ങളുടെ കൈകളും
إِلَى الْمَرَافِقِ
മുട്ടുകള്‍ വരെ
وَامْسَحُوا
നിങ്ങള്‍ തടവുകയും ചെയ്യുക
بِرُءُوسِكُمْ
നിങ്ങളുടെ തലകള്‍
وَأَرْجُلَكُمْ
നിങ്ങളുടെ കാലുകളും(കഴുകുക)
إِلَى الْكَعْبَيْنِۚ
ഞെരിയാണികള്‍വരെ
وَإِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
جُنُبًا
വലിയ അശുദ്ധിയുള്ളവര്‍
فَاطَّهَّرُواۚ
(കുളിച്ച്)ശുദ്ധി കൈവരിക്കുക
وَإِن كُنتُم
നിങ്ങള്‍ ആണെങ്കില്‍
مَّرْضَىٰ
രോഗികള്‍
أَوْ
അല്ലെങ്കില്‍
عَلَىٰ سَفَرٍ
യാത്രയില്‍ (യാത്രയിലോ)
أَوْ
അല്ലെങ്കില്‍
جَاءَ أَحَدٌ
ഒരുവന്‍ വന്നു
مِّنكُم
നിങ്ങളിലെ
مِّنَ الْغَائِطِ
വിസര്‍ജനസ്ഥലത്തുനിന്ന്(വിസര്‍ജിച്ച്)
أَوْ
അല്ലെങ്കില്‍
لَامَسْتُمُ
നിങ്ങള്‍ സംസര്‍ഗം നടത്തി
النِّسَاءَ
സ്ത്രീകളുമായി
فَلَمْ تَجِدُوا
എന്നിട്ട് നിങ്ങള്‍ക്ക് കിട്ടിയതുമില്ല
مَاءً
വെള്ളം
فَتَيَمَّمُوا
അപ്പോള്‍ നിങ്ങള്‍ തേടിക്കൊള്ളുക
صَعِيدًا
മണ്ണ് (ഭൂമുഖം)
طَيِّبًا
ശുദ്ധമായ
فَامْسَحُوا
അങ്ങനെ നിങ്ങള്‍ തടവുക
بِوُجُوهِكُمْ
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيكُم
നിങ്ങളുടെ കൈകളും
مِّنْهُۚ
അതില്‍നിന്ന് (എടുത്ത്)
مَا يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
لِيَجْعَلَ
ഉണ്ടാക്കാന്‍
عَلَيْكُم
നിങ്ങള്‍ക്ക്
مِّنْ حَرَجٍ
പ്രയാസം
وَلَٰكِن
എന്നാല്‍
يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നു
لِيُطَهِّرَكُمْ
അവന്‍ നിങ്ങളെ ശുദ്ധീകരിക്കാന്‍
وَلِيُتِمَّ
അവന്‍ പൂര്‍ത്തീകരിക്കാനും
نِعْمَتَهُ
അവന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു (നിങ്ങള്‍ നന്ദിയുള്ളവരായേക്കാം)
Play ﴾5:6﴿ സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്‌) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.
يَا أَهْلَ الْكِتَابِ
വേദക്കാരേ
قَدْ جَاءَكُمْ
നിങ്ങളുടെയടുത്ത് വന്നിരിക്കുന്നു
رَسُولُنَا
നമ്മുടെ ദൂതന്‍
يُبَيِّنُ
അദ്ദേഹം വിവരിച്ചുതരുന്നു
لَكُمْ
നിങ്ങള്‍ക്ക്
كَثِيرًا
ഒത്തിരി കാര്യങ്ങള്‍
مِّمَّا كُنتُمْ تُخْفُونَ
നിങ്ങള്‍ മറച്ചുവച്ചിരുന്ന
مِنَ الْكِتَابِ
വേദഗ്രന്ഥത്തില്‍നിന്ന്
وَيَعْفُو
അദ്ദേഹം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്നു
عَن كَثِيرٍۚ
ഒട്ടനവധി കാര്യങ്ങളില്‍
قَدْ جَاءَكُم
നിങ്ങള്‍ക്ക് വന്നിരിക്കുന്നു
مِّنَ اللَّهِ
അല്ലാഹുവില്‍നിന്ന്
نُورٌ
വെളിച്ചം
وَكِتَابٌ
ഒരു ഗ്രന്ഥവും
مُّبِينٌ
വ്യക്തമായ
Play ﴾5:15﴿ വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.
يَا أَهْلَ الْكِتَابِ
വേദക്കാരേ
قَدْ جَاءَكُمْ
നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
رَسُولُنَا
നമ്മുടെ ദൂതന്‍
يُبَيِّنُ
അദ്ദേഹം വിശദീകരിച്ചുതരുന്നു
لَكُمْ
നിങ്ങള്‍ക്ക്
عَلَىٰ فَتْرَةٍ
നിലച്ചുപോയവേളയില്‍
مِّنَ الرُّسُلِ
ദൂതന്മാരില്‍നിന്ന് (അവരുടെ വരവ്)
أَن تَقُولُوا
നിങ്ങള്‍ പറയാതിരിക്കാന്‍വേണ്ടി
مَا جَاءَنَا
ഞങ്ങളുടെ അടുത്ത് വന്നിട്ടില്ലെന്ന്
مِن بَشِيرٍ
സന്തോഷവാര്‍ത്ത അറിയിക്കുന്ന ഒരാളും
وَلَا نَذِيرٍۖ
ഒരു മുന്നറിയിപ്പുകാരനും ഇല്ല
فَقَدْ جَاءَكُم
തീര്‍ച്ചയായും നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
بَشِيرٌ
സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍
وَنَذِيرٌۗ
മുന്നറിയിപ്പ് നല്‍കുന്നവനും
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുറ്റവനാണ്
Play ﴾5:19﴿ വേദക്കാരേ, ദൈവദൂതന്‍മാര്‍ വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചുതന്നു കൊണ്ട് നമ്മുടെ ദൂതന്‍ ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത് ഒരു സന്തോഷവാര്‍ത്തക്കാരനോ, താക്കീതുകാരനോ വന്നില്ല എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്‌. അതെ, നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും, താക്കീത് നല്‍കുകയും ചെയ്യുന്ന ആള്‍ (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
يَا قَوْمِ
എന്റെ ജനങ്ങളേ
ادْخُلُوا
നിങ്ങള്‍ പ്രവേശിക്കുക
الْأَرْضَ
ഭൂമിയില്‍
الْمُقَدَّسَةَ
പുണ്യമായ
الَّتِي كَتَبَ اللَّهُ
അല്ലാഹു വിധിച്ചിട്ടുള്ള
لَكُمْ
നിങ്ങള്‍ക്ക്
وَلَا تَرْتَدُّوا
നിങ്ങള്‍ തിരിച്ചുപോകരുത്
عَلَىٰ أَدْبَارِكُمْ
നിങ്ങളുടെ പിറകോട്ട്
فَتَنقَلِبُوا
എങ്കില്‍ നിങ്ങള്‍ ആയിത്തീരും
خَاسِرِينَ
നഷ്ടക്കാര്‍
Play ﴾5:21﴿ എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്‌. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.
وَأَنزَلْنَا
നാം അവതരിപ്പിച്ചു
إِلَيْكَ
നിനക്ക്
الْكِتَابَ
ഈ ഗ്രന്ഥം
بِالْحَقِّ
സത്യത്തോടെ
مُصَدِّقًا
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
അതിനെ
فَاحْكُم
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
സത്യത്തില്‍നിന്ന്
لِكُلٍّ
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
നിങ്ങളില്‍നിന്നുള്ള
شِرْعَةً
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
സമുദായം
وَاحِدَةً
ഒരൊറ്റ
وَلَٰكِن
പക്ഷേ
لِّيَبْلُوَكُمْ
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
جَمِيعًا
എല്ലാവരും
فَيُنَبِّئُكُم
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
ഒന്നിനെക്കുറിച്ച്
كُنتُمْ
നിങ്ങളായിരുന്നു
فِيهِ
അതില്‍
تَخْتَلِفُونَ
നിങ്ങള്‍ ഭിന്നിക്കുന്നു
Play ﴾5:48﴿ (നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്‌. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു.) അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്‌.
قُلْ
നീ പറയുക(ചോദിക്കുക)
أَتَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നോ?
مِن دُونِ اللَّهِ
അല്ലാഹുവെക്കൂടാതെ
مَا لَا يَمْلِكُ
ഉടമപ്പെടുത്തിത്തരാത്തതിനെ
لَكُمْ
നിങ്ങള്‍ക്ക്
ضَرًّا
ഉപദ്രവം
وَلَا نَفْعًاۚ
ഉപകാരത്തെയും ഇല്ല
وَاللَّهُ
എന്നാല്‍ അല്ലാഹു
هُوَ
അവനാകുന്നു
السَّمِيعُ
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
എല്ലാം അറിയുന്നവനും
Play ﴾5:76﴿ (നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تُحَرِّمُوا
നിങ്ങള്‍ നിഷിദ്ധമാക്കരുത്
طَيِّبَاتِ
വിശിഷ്ട വസ്തുക്കളെ
مَا أَحَلَّ اللَّهُ
അല്ലാഹു അനുവദിച്ചുതന്നതില്‍
لَكُمْ
നിങ്ങള്‍ക്ക്
وَلَا تَعْتَدُواۚ
നിങ്ങള്‍ അതിര്കവിയുകയുമരുത്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَا يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُعْتَدِينَ
അതിര് കവിയുന്നവരെ
Play ﴾5:87﴿ സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്‌. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്‌. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല.
لَا يُؤَاخِذُكُمُ اللَّهُ
അല്ലാഹു നിങ്ങളെ പിടികൂടുകയില്ല
بِاللَّغْوِ
ബോധപൂര്‍വമല്ലാത്തതിന്റെ പേരില്‍
فِي أَيْمَانِكُمْ
നിങ്ങളുടെ ശപഥങ്ങളിലെ
وَلَٰكِن
എന്നാല്‍
يُؤَاخِذُكُم
അവന്‍ നിങ്ങളെ പിടികൂടും
بِمَا عَقَّدتُّمُ
നിങ്ങള്‍ കരുതിക്കൂട്ടി ഉറപ്പിച്ചതിന്റെ പേരില്‍
الْأَيْمَانَۖ
ശപഥങ്ങളെ
فَكَفَّارَتُهُ
അപ്പോള്‍ അതിനുള്ള പ്രായശ്ചിത്തം
إِطْعَامُ
ആഹാരം നല്‍കലാണ്
عَشَرَةِ
പത്ത്
مَسَاكِينَ
അഗതികള്‍ക്ക്
مِنْ أَوْسَطِ
സാമാന്യനിലവാരത്തിലുള്ളതില്‍നിന്ന്
مَا تُطْعِمُونَ
നിങ്ങള്‍ തീറ്റിപ്പോറ്റുന്ന ഭക്ഷണങ്ങളില്‍
أَهْلِيكُمْ
നിങ്ങളുടെ കുടുംബത്തെ
أَوْ
അല്ലെങ്കില്‍
كِسْوَتُهُمْ
അവര്‍ക്ക് വസ്ത്രം നല്‍കലാണ്
أَوْ تَحْرِيرُ
അല്ലെങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍۖ
ഒരടിമയെ
فَمَن
എന്നാല്‍ വല്ലവന്നും
لَّمْ يَجِدْ
അവന്ന് കിട്ടിയില്ല(എങ്കില്‍)
فَصِيَامُ
നോമ്പുകള്‍(നോല്‍ക്കണം)
ثَلَاثَةِ
മൂന്ന്
أَيَّامٍۚ
ദിവസങ്ങള്‍
ذَٰلِكَ
അതാണ്
كَفَّارَةُ
പ്രായശ്ചിത്തം
أَيْمَانِكُمْ
നിങ്ങളുടെ സത്യങ്ങളുടെ
إِذَا حَلَفْتُمْۚ
നിങ്ങള്‍ സത്യംചെയ്താല്‍(എന്നിട്ടത് ലംഘിച്ചാല്‍)
وَاحْفَظُوا
നിങ്ങള്‍ പാലിക്കുക
أَيْمَانَكُمْۚ
നിങ്ങളുടെ സത്യങ്ങള്‍
كَذَٰلِكَ
അവ്വിധം
يُبَيِّنُ اللَّهُ
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
നിങ്ങള്‍ക്ക്
آيَاتِهِ
അവന്റെ വചനങ്ങള്‍
لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദിയുള്ളവരാകാന്‍
Play ﴾5:89﴿ ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോള്‍ അതിന്‍റെ (അത് ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്‌. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.
أُحِلَّ
അനുവദനീയമാക്കപ്പെട്ടു
لَكُمْ
നിങ്ങള്‍ക്ക്
صَيْدُ
വേട്ടജന്തുക്കള്‍
الْبَحْرِ
കടലിലെ
وَطَعَامُهُ
അതിലെ ആഹാരവും
مَتَاعًا
ജീവിതവിഭവമായി
لَّكُمْ
നിങ്ങള്‍ക്ക്
وَلِلسَّيَّارَةِۖ
യാത്രക്കാര്‍ക്കും
وَحُرِّمَ
എന്നാല്‍ നിഷിദ്ധമാക്കപ്പെട്ടു
عَلَيْكُمْ
നിങ്ങള്‍ക്ക്
صَيْدُ
വേട്ടജന്തുക്കള്‍
الْبَرِّ
കരയിലെ
مَا دُمْتُمْ
നിങ്ങള്‍ ആയിരിക്കുമ്പോള്‍
حُرُمًاۗ
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَاتَّقُوا اللَّهَ
അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക
الَّذِي
യാതൊരുവന്‍
إِلَيْهِ
അവനിലേക്കാണ്
تُحْشَرُونَ
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
Play ﴾5:96﴿ നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കും ജീവിതവിഭവമായിക്കൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇഹ്‌റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ട ജന്തുക്കള്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക.
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَسْأَلُوا
നിങ്ങള്‍ ചോദിക്കരുത്
عَنْ أَشْيَاءَ
ചില കാര്യങ്ങളെപ്പറ്റി
إِن تُبْدَ
അവ വെളിപ്പെടുത്തപ്പെടുകയാണെങ്കില്‍
لَكُمْ
നിങ്ങള്‍ക്ക്
تَسُؤْكُمْ
നിങ്ങള്‍ക്കത് പ്രയാസമുണ്ടാക്കും
وَإِن تَسْأَلُوا
നിങ്ങള്‍ ചോദിച്ചാല്‍
عَنْهَا
അവയെ സംബന്ധിച്ച്
حِينَ يُنَزَّلُ
അവതരിപ്പിക്കപ്പെടുന്ന വേളയില്‍
الْقُرْآنُ
ഖുര്‍ആന്‍
تُبْدَ
അവ വെളിപ്പെടുത്തിത്തരപ്പെടും
لَكُمْ
നിങ്ങള്‍ക്ക്
عَفَا اللَّهُ
അല്ലാഹു മാപ്പേകിയിരിക്കുന്നു
عَنْهَاۗ
അവയെക്കുറിച്ച്
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
حَلِيمٌ
ഏറെ സഹനമുള്ളവനും
Play ﴾5:101﴿ സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. (നിങ്ങള്‍ ചോദിച്ച് കഴിഞ്ഞതിന്‌) അല്ലാഹു (നിങ്ങള്‍ക്ക്‌) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
قُل
നീ പറയുക
لَّا أَقُولُ
ഞാന്‍ പറയുന്നില്ല(അവകാശപ്പെടുന്നില്ല)
لَكُمْ
നിങ്ങളോട്
عِندِي
എന്റെ വശം ഉണ്ടെന്ന്
خَزَائِنُ اللَّهِ
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
അതിഭൗതികകാര്യം
وَلَا أَقُولُ
ഞാന്‍ പറയുന്നുമില്ല
لَكُمْ
നിങ്ങളോട്
إِنِّي
തീര്‍ച്ചയായും ഞാന്‍
مَلَكٌۖ
മലക്കാണെന്ന്
إِنْ أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
അല്ലാതെ
مَا
ഒരുകാര്യം
يُوحَىٰ
അത് ബോധനമായി നല്‍കപ്പെടുന്നു
إِلَيَّۚ
എനിക്ക്
قُلْ
നീ പറയുക(ചോദിക്കുക)
هَلْ يَسْتَوِي
ഒരുപോലെയാകുമോ?
الْأَعْمَىٰ
കുരുടന്‍
وَالْبَصِيرُۚ
കാഴ്ചയുള്ളവനും
أَفَلَا تَتَفَكَّرُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
Play ﴾6:50﴿ പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌?
وَمَا
എന്ത് (എന്ത്പറ്റി?)
لَكُمْ
നിങ്ങള്‍ക്ക്
أَلَّا تَأْكُلُوا
നിങ്ങള്‍ തിന്നാതിരിക്കാന്‍
مِمَّا
ഒന്നില്‍നിന്ന്
ذُكِرَ
ഉച്ചരിക്കപ്പെട്ടു
اسْمُ اللَّهِ
അല്ലാഹുവിന്റെ നാമം
عَلَيْهِ
അതിന്മേല്‍
وَقَدْ فَصَّلَ
അവന്‍ വിവരിച്ചുതന്നിട്ടുണ്ട്
لَكُم
നിങ്ങള്‍ക്ക്
مَّا حَرَّمَ
അവന്‍ നിഷിദ്ധമാക്കിയത്
عَلَيْكُمْ
നിങ്ങള്‍ക്ക്
إِلَّا مَا
യാതൊന്ന് ഒഴികെ
اضْطُرِرْتُمْ إِلَيْهِۗ
അതിലേക്ക് നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു
وَإِنَّ كَثِيرًا
തീര്‍ച്ചയായും ധാരാളം പേര്‍
لَّيُضِلُّونَ
അവര്‍ വഴിപിഴപ്പിക്കുന്നു
بِأَهْوَائِهِم
അവരുടെ തന്നിഷ്ടപ്രകാരം
بِغَيْرِ
ഇല്ലാതെ
عِلْمٍۗ
ഒരു വിവരവും
إِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
هُوَ
അവന്‍
أَعْلَمُ
നന്നായറിയുന്നവനാണ്
بِالْمُعْتَدِينَ
അതിക്രമികളെപ്പറ്റി
Play ﴾6:119﴿ അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ച് അറു) ക്കപ്പെട്ടതില്‍ നിന്ന് നിങ്ങള്‍ എന്തിന് തിന്നാതിരിക്കണം.? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര്‍ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.
وَمِنَ الْأَنْعَامِ
കാലികളില്‍നിന്ന്
حَمُولَةً
ഭാരം ചുമക്കുന്നതിനെ
وَفَرْشًاۚ
അറുത്തു തിന്നാനുള്ളതിനെയും
كُلُوا
നിങ്ങള്‍ തിന്നുക
مِمَّا رَزَقَكُمُ اللَّهُ
നിങ്ങള്‍ക്ക് അല്ലാഹു ഏകിയതില്‍നിന്ന്
وَلَا تَتَّبِعُوا
നിങ്ങള്‍ പിന്‍പറ്റരുത്
خُطُوَاتِ
കാല്‍പാടുകള്‍
الشَّيْطَانِۚ
പിശാചിന്റെ
إِنَّهُ
തീര്‍ച്ചയായും അവന്‍
لَكُمْ
നിങ്ങളുടെ
عَدُوٌّ
ശത്രുവാണ്
مُّبِينٌ
പ്രത്യക്ഷമായ
Play ﴾6:142﴿ കാലികളില്‍ നിന്ന് ഭാരം ചുമക്കുന്നവയും, അറുത്ത് ഭക്ഷിക്കാനുള്ളവയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. പിശാചിന്‍റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റിപോകരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.
وَهُوَ
അവനാണ്
الَّذِي جَعَلَكُمْ
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
പ്രതിനിധികള്‍
الْأَرْضِ
ഭൂമിയില്‍
وَرَفَعَ
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
നിങ്ങളില്‍ ചിലരെ
فَوْقَ
മീതെ
بَعْضٍ
(മറ്റു) ചിലരുടെ
دَرَجَاتٍ
പദവികളില്‍
لِّيَبْلُوَكُمْ
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِي مَا آتَاكُمْۗ
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
إِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
سَرِيعُ
വേഗതയുള്ളവനാണ്
الْعِقَابِ
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
ഒപ്പം തീര്‍ച്ചയായും അവന്‍
لَغَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
ദയാപരനും
Play ﴾6:165﴿ അവനാണ് നിങ്ങളെ ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശികളാക്കിയത്‌. നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പദവികളില്‍ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു.
وَلَقَدْ مَكَّنَّاكُمْ
നിങ്ങള്‍ക്കു നാം സൗകര്യമൊരുക്കിത്തന്നു
فِي الْأَرْضِ
ഭൂമിയില്‍
وَجَعَلْنَا
നാം ആക്കിത്തരികയും ചെയ്തു
لَكُمْ
നിങ്ങള്‍ക്ക്
فِيهَا
അവിടെ
مَعَايِشَۗ
ജീവിത സൗകര്യങ്ങള്‍
قَلِيلًا
വളരെക്കുറച്ചേ
مَّا تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ
Play ﴾7:10﴿ നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.