Repeated Words in Quran
أَتَأْمُرُونَ
നിങ്ങള്‍ കല്‍പിക്കുകയാണോ
النَّاسَ
ജനങ്ങളോട്
بِالْبِرِّ
നന്മയെ
وَتَنسَوْنَ
നിങ്ങള്‍ മറക്കുകയും ചെയ്യുന്നു
أَنفُسَكُمْ
നിങ്ങളുടെ സ്വദേഹങ്ങളെ
وَأَنتُمْ
നിങ്ങളാകട്ടെ
تَتْلُونَ
ഓതിക്കൊണ്ടിരിക്കുന്നു
الْكِتَابَۚ
വേദം
أَفَلَا تَعْقِلُونَ
നിങ്ങള്‍ ആലോചിക്കുന്നില്ലേ
Play ﴾2:44﴿ നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ?
وَإِذْ آتَيْنَا
നാം നല്‍കിയ സന്ദര്‍ഭം
مُوسَى
മൂസാക്ക്
الْكِتَابَ
വേദഗ്രന്ഥം
وَالْفُرْقَانَ
സത്യാസത്യവിവേചകവും
لَعَلَّكُمْ
നിങ്ങള്‍ ആകാന്‍
تَهْتَدُونَ
നിങ്ങള്‍ നേര്‍വഴി പ്രാപിക്കുന്നു
Play ﴾2:53﴿ നിങ്ങള്‍ സന്‍മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടി വേദ ഗ്രന്ഥവും, സത്യവും അസത്യവും വേര്‍തിരിക്കുന്ന പ്രമാണവും മൂസാനബിക്ക് നാം നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക).
وَمِنْهُمْ
അവരിലുണ്ട്
أُمِّيُّونَ
നിരക്ഷരര്‍
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
الْكِتَابَ
വേദഗ്രന്ഥം
إِلَّا أَمَانِيَّ
വ്യാമോഹങ്ങള്‍ അല്ലാതെ
وَإِنْ هُمْ
അവര്‍ അല്ല
إِلَّا يَظُنُّونَ
അവര്‍ ഊഹിക്കുകയല്ലാതെ
Play ﴾2:78﴿ അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍ (ഇസ്രായീല്യരില്‍) ഉണ്ട്‌. ചില വ്യാമോഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നതല്ലാതെ വേദ ഗ്രന്ഥത്തെപ്പറ്റി അവര്‍ക്ക് ഒന്നുമറിയില്ല. അവര്‍ ഊഹത്തെ അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്‌.
فَوَيْلٌ
അതിനാല്‍ നാശം
لِّلَّذِينَ يَكْتُبُونَ
എഴുതുന്നവര്‍ക്ക്
الْكِتَابَ
ഗ്രന്ഥം
بِأَيْدِيهِمْ
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
പിന്നെ
يَقُولُونَ
അവര്‍ പറയുന്നു
هَٰذَا
ഇത്
مِنْ عِندِ اللَّهِ
അല്ലാഹുവിന്റെ പക്കല്‍നിന്നാണ്
لِيَشْتَرُوا
അവര്‍ വാങ്ങാന്‍വേണ്ടി
بِهِ
അതുകൊണ്ട്
ثَمَنًا
വില
قَلِيلًاۖ
തുച്ഛമായ
فَوَيْلٌ لَّهُم
ആകയാല്‍ അവര്‍ക്ക് നാശം
مِّمَّا كَتَبَتْ
എഴുതിയതിനാല്‍
أَيْدِيهِمْ
അവരുടെ കൈകള്‍
وَوَيْلٌ
നാശവും
لَّهُم
അവര്‍ക്കുണ്ട്
مِّمَّا يَكْسِبُونَ
അവര്‍ സമ്പാദിച്ചത് കാരണം
Play ﴾2:79﴿ എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്‌.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.
وَلَقَدْ آتَيْنَا
നിശ്ചയമായും നാം നല്‍കി
مُوسَى
മൂസാക്ക്
الْكِتَابَ
വേദം
وَقَفَّيْنَا
നാം പിന്‍തുടര്‍ത്തുകയും ചെയ്തു
مِن بَعْدِهِ
അദ്ദേഹത്തിനുശേഷം
بِالرُّسُلِۖ
ദൂതന്മാരെ
وَآتَيْنَا
നാം നല്‍കുകയും ചെയ്തു
عِيسَى ابْنَ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
അദ്ദേഹത്തെ നാം ശക്തിപ്പെടുത്തുകയും ചെയ്തു
بِرُوحِ الْقُدُسِۗ
പരിശുദ്ധാത്മാവിനാല്‍
أَفَكُلَّمَا جَاءَكُمْ
നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയും ആണോ
رَسُولٌ
ദൈവദൂതന്‍
بِمَا لَا تَهْوَىٰ
ഇച്ഛിക്കാത്തതുമായി
أَنفُسُكُمُ
നിങ്ങളുടെ മനസ്സുകള്‍
اسْتَكْبَرْتُمْ
നിങ്ങള്‍ അഹങ്കരിച്ചു
فَفَرِيقًا
എന്നിട്ട് ഒരുവിഭാഗത്തെ
كَذَّبْتُمْ
നിങ്ങള്‍ കളവാക്കി
وَفَرِيقًا
മറ്റൊരുകൂട്ടരെ
تَقْتُلُونَ
നിങ്ങള്‍ വധിച്ചുകളഞ്ഞു
Play ﴾2:87﴿ മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?
وَلَمَّا جَاءَهُمْ
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
ദൂതന്‍
مِّنْ عِندِ اللَّهِ
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
അവരുടെ വശമുള്ളതിനെ
نَبَذَ
വലിച്ചെറിഞ്ഞു
فَرِيقٌ
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
കിട്ടിയവരില്‍
الْكِتَابَ
വേദം
كِتَابَ اللَّهِ
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
പിന്നില്‍
ظُهُورِهِمْ
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
അവരെന്നപോലെ
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Play ﴾2:101﴿ അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്‌.
وَقَالَتِ
പറഞ്ഞു
الْيَهُودُ
യഹൂദര്‍
لَيْسَتِ
അല്ല
النَّصَارَىٰ
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
യഹൂദരല്ല
عَلَىٰ شَيْءٍ
യാതൊന്നിലും
وَهُمْ
അവരാകട്ടെ
يَتْلُونَ
ഓതുന്നു
الْكِتَابَۗ
വേദഗ്രന്ഥം
كَذَٰلِكَ
അപ്രകാരം
قَالَ
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
വിവരമില്ലാത്തവര്‍
مِثْلَ
പോലെ
قَوْلِهِمْۚ
അവരുടെ വാക്ക്
فَاللَّهُ
അതിനാല്‍ അല്ലാഹു
يَحْكُمُ
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
അവര്‍ ഭിന്നിക്കുന്നു
Play ﴾2:113﴿ യഹൂദന്‍മാര്‍ പറഞ്ഞു ; ക്രിസ്ത്യാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അങ്ങനെ ഇവര്‍ പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.
الَّذِينَ آتَيْنَاهُمُ
നാം നല്‍കിയവര്‍
الْكِتَابَ
വേദഗ്രന്ഥം
يَتْلُونَهُ
അവരത് പാരായണം ചെയ്യുന്നു
حَقَّ
മുറപ്രകാരം
تِلَاوَتِهِ
അതിന്റെ പാരായണത്തിന്റെ
أُولَٰئِكَ
അവര്‍
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
بِهِۗ
അതില്‍
وَمَن
ആരെങ്കിലും
يَكْفُرْ بِهِ
അതിനെ നിഷേധിക്കുന്നപക്ഷം
فَأُولَٰئِكَ
അവര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
നഷ്ടം പറ്റിയവര്‍
Play ﴾2:121﴿ നാം ഈ ഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
رَبَّنَا
ഞങ്ങളുടെ നാഥാ
وَابْعَثْ
നീ നിയോഗിക്കുകയും ചെയ്യേണമേ
فِيهِمْ
അവരില്‍
رَسُولًا
ഒരു ദൂതനെ
مِّنْهُمْ
അവരില്‍നിന്ന്
يَتْلُو
അദ്ദേഹം ഓതിക്കൊടുക്കും
عَلَيْهِمْ
അവര്‍ക്ക്
آيَاتِكَ
നിന്റെ വചനങ്ങള്‍
وَيُعَلِّمُهُمُ
അവരെ പഠിപ്പിക്കുകയും ചെയ്യും
الْكِتَابَ
വേദം
وَالْحِكْمَةَ
വിജ്ഞാനവും
وَيُزَكِّيهِمْۚ
അവരെ സംസ്കരിക്കുകയും ചെയ്യും
إِنَّكَ أَنتَ
നിശ്ചയം നീ തന്നെയാകുന്നു
الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിജ്ഞനും
Play ﴾2:129﴿ ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്‌) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.
قَدْ
തീര്‍ച്ചയായും
نَرَىٰ
നാം കാണുന്നു
تَقَلُّبَ
തിരിഞ്ഞുകൊണ്ടിരിക്കലിനെ
وَجْهِكَ
താങ്കളുടെ മുഖത്തിന്റെ
فِي السَّمَاءِۖ
ആകാശത്തിലേക്ക്
فَلَنُوَلِّيَنَّكَ
അതിനാല്‍ താങ്കളെ നാം തിരിക്കും
قِبْلَةً
ഖിബ്‌ലയിലേക്ക്
تَرْضَاهَاۚ
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
ഇനിമേല്‍ താങ്കള്‍ തിരിക്കുക
وَجْهَكَ
താങ്കളുടെ മുഖത്തെ
شَطْرَ
നേരെ
الْمَسْجِدِ الْحَرَامِۚ
മസ്ജിദുല്‍ ഹറാമിന്
وَحَيْثُ مَا كُنتُمْ
നിങ്ങളെവിടെയായാലും
فَوَلُّوا
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
നിങ്ങളുടെ മുഖത്തെ
شَطْرَهُۗ
അതിന്റെ നേരെ
وَإِنَّ الَّذِينَ
തീര്‍ച്ചയായും ഒരു കൂട്ടര്‍
أُوتُوا
അവര്‍ നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
വേദഗ്രന്ഥം
لَيَعْلَمُونَ
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
അതാണെന്ന്
الْحَقُّ
സത്യം
مِن رَّبِّهِمْۗ
തങ്ങളുടെ രക്ഷിതാവില്‍ നിന്ന്
وَمَا اللَّهُ
അല്ലാഹു അല്ല
بِغَافِلٍ
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
Play ﴾2:144﴿ (നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
وَلَئِنْ أَتَيْتَ
താങ്കള്‍ ചെന്നാലും
الَّذِينَ أُوتُوا
നല്‍കപ്പെട്ടവരുടെ അടുത്ത്
الْكِتَابَ
വേദഗ്രന്ഥം
بِكُلِّ آيَةٍ
എല്ലാ തെളിവും കൊണ്ട്
مَّا تَبِعُوا
അവര്‍ പിന്‍പറ്റുകയില്ല
قِبْلَتَكَۚ
താങ്കളുടെ ഖിബ്‌ലയെ
وَمَا أَنتَ
താങ്കളല്ല
بِتَابِعٍ
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْۚ
അവരുടെ ഖിബ്‌ലയെ
وَمَا بَعْضُهُم
അവരില്‍ ചിലരല്ല
بِتَابِعٍ
പിന്‍പറ്റുന്നവര്‍
قِبْلَةَ
ഖിബ്‌ലയെ
بَعْضٍۚ
ചിലരുടെ
وَلَئِنِ اتَّبَعْتَ
നീ പിന്തുടരുന്നുവെങ്കില്‍
أَهْوَاءَهُم
അവരുടെ ഇച്ഛകളെ
مِّن بَعْدِ
ശേഷം
مَا جَاءَكَ
നിനക്ക് വന്നുകിട്ടിയതിന്റെ
مِنَ الْعِلْمِۙ
അറിവില്‍നിന്ന്
إِنَّكَ
തീര്‍ച്ചയായും നീ
إِذًا
അപ്പോള്‍
لَّمِنَ الظَّالِمِينَ
അക്രമികളില്‍ പെട്ടവനായിരിക്കും
Play ﴾2:145﴿ വേദം നല്‍കപ്പെട്ടവരുടെ അടുക്കല്‍ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവര്‍ നിന്റെ ഖിബ് ലയെ പിന്തുടരുന്നതല്ല. അവരുടെ ഖിബ് ലയെ നീയും പിന്തുടരുന്നതല്ല. അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്‍റെഖിബ് ലയെ പിന്തുടരുകയുമില്ല. നിനക്ക് ശരിയായ അറിവ് വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ നീയും അതിക്രമകാരികളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
الَّذِينَ
ഒരു കൂട്ടര്‍
آتَيْنَاهُمُ
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
الْكِتَابَ
വേദഗ്രന്ഥം
يَعْرِفُونَهُ
അവരദ്ദേഹത്തെ അറിയുന്നു
كَمَا يَعْرِفُونَ
അവരറിയുന്നത് പോലെ
أَبْنَاءَهُمْۖ
അവരുടെ മക്കളെ
وَإِنَّ فَرِيقًا
തീര്‍ച്ചയായും ഒരു വിഭാഗം
مِّنْهُمْ
അവരില്‍പെട്ട
لَيَكْتُمُونَ
മറച്ചുവെക്കുന്നു
الْحَقَّ
സത്യത്തെ
وَهُمْ
അവര്‍
يَعْلَمُونَ
അറിയുന്നു
Play ﴾2:146﴿ നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
كَمَا أَرْسَلْنَا
നാം അയച്ചുതന്നത് പോലെ
فِيكُمْ
നിങ്ങളില്‍
رَسُولًا
ദൂതനെ
مِّنكُمْ
നിങ്ങളില്‍ നിന്ന് തന്നെ
يَتْلُو
അദ്ദേഹം ഓതിക്കേള്‍പ്പിക്കുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
آيَاتِنَا
നമ്മുടെ വചനങ്ങള്‍
وَيُزَكِّيكُمْ
നിങ്ങളെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُكُمُ
നിങ്ങളെ പഠിപ്പിക്കുന്നു
الْكِتَابَ
വേദഗ്രന്ഥം
وَالْحِكْمَةَ
തത്വജ്ഞാനവും
وَيُعَلِّمُكُم
നിങ്ങളെ പഠിപ്പിക്കുന്നു
مَّا
ഒന്ന്
لَمْ تَكُونُوا تَعْلَمُونَ
അത് നിങ്ങളറിയുന്നവരായിരുന്നില്ല
Play ﴾2:151﴿ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.
ذَٰلِكَ
അത്
بِأَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
نَزَّلَ
ഇറക്കി എന്നത് കൊണ്ടാണ്
الْكِتَابَ
വേദഗ്രന്ഥം
بِالْحَقِّۗ
സത്യവുമായി
وَإِنَّ الَّذِينَ
തീര്‍ച്ചയായും ഒരു കൂട്ടര്‍
اخْتَلَفُوا
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِي الْكِتَابِ
വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍
لَفِي شِقَاقٍ
ഭിന്നിപ്പിലാണ്
بَعِيدٍ
വളരെ വിദൂരമായ
Play ﴾2:176﴿ സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണത്‌. വേദഗ്രന്ഥത്തിന്‍റെകാര്യത്തില്‍ ഭിന്നിച്ചവര്‍ (സത്യത്തില്‍ നിന്ന്‌) അകന്ന മാത്സര്യത്തിലാകുന്നു തീര്‍ച്ച.
كَانَ النَّاسُ
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
ഒറ്റ സമുദായം
فَبَعَثَ
പിന്നെ നിയോഗിച്ചു
اللَّهُ
അല്ലാഹു
النَّبِيِّينَ
പ്രവാചകന്‍മാരെ
مُبَشِّرِينَ
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
ഇറക്കുകയും ചെയ്തു
مَعَهُمُ
അവരോടൊപ്പം
الْكِتَابَ
വേദഗ്രന്ഥം
بِالْحَقِّ
സത്യവുമായി
لِيَحْكُمَ
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
ഭിന്നിച്ചിട്ടില്ല
فِيهِ
അതില്‍
إِلَّا الَّذِينَ أُوتُوهُ
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
ശേഷം
مَا جَاءَتْهُمُ
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
സത്യമായ
بِإِذْنِهِۗ
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
അല്ലാഹു
يَهْدِي
വഴികാണിക്കുന്നു
مَن يَشَاءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
പാതയിലേക്ക്
مُّسْتَقِيمٍ
നേരായ
Play ﴾2:213﴿ മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.
نَزَّلَ
അവന്‍ ഇറക്കി
عَلَيْكَ
നിനക്ക്
الْكِتَابَ
ഈ വേദം
بِالْحَقِّ
സത്യവുമായി
مُصَدِّقًا
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِ
അതിന് മുമ്പുള്ളതിനെ
وَأَنزَلَ
അവന്‍ ഇറക്കിയിട്ടുമുണ്ട്
التَّوْرَاةَ
തൗറാത്ത്
وَالْإِنجِيلَ
ഇഞ്ചീലും
Play ﴾3:3﴿ അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.
هُوَ
അവന്‍
الَّذِي أَنزَلَ
ഇറക്കിയവന്‍
عَلَيْكَ
താങ്കള്‍ക്ക്
الْكِتَابَ
വേദഗ്രന്ഥം
مِنْهُ
അതില്‍
آيَاتٌ
വാക്യങ്ങള്‍, സൂക്തങ്ങള്‍
مُّحْكَمَاتٌ
ഖണ്ഡിതമായ, സുവ്യക്തമായ
هُنَّ
അവയാണ്
أُمُّ الْكِتَابِ
വേദഗ്രന്ഥത്തിന്റെ കാതല്‍
وَأُخَرُ
മറ്റു ചിലത്
مُتَشَابِهَاتٌۖ
അസ്പഷ്ടമായവ, തെളിച്ച് പറഞ്ഞിട്ടില്ലാത്തവ
فَأَمَّا
എന്നാല്‍
الَّذِينَ فِي قُلُوبِهِمْ
തങ്ങളുടെ ഹൃദയത്തിലുള്ളവര്‍
زَيْغٌ
വക്രത
فَيَتَّبِعُونَ
അവര്‍ പിന്‍പറ്റുന്നു
مَا تَشَابَهَ
വ്യക്തതയില്ലാത്തത്
مِنْهُ
അതില്‍ നിന്ന്
ابْتِغَاءَ
ആഗ്രഹിച്ച്
الْفِتْنَةِ
കുഴപ്പം
وَابْتِغَاءَ
ആഗ്രഹിച്ചും
تَأْوِيلِهِۗ
അതിന്റെ വ്യാഖ്യാനം
وَمَا يَعْلَمُ
അറിയുകയില്ല
تَأْوِيلَهُ
അതിന്റെ വ്യാഖ്യാനം
إِلَّا اللَّهُۗ
അല്ലാഹു ഒഴികെ
وَالرَّاسِخُونَ
പക്വത നേടിയവര്‍
فِي الْعِلْمِ
അറിവില്‍
يَقُولُونَ
അവര്‍ പറയും
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
അതില്‍
كُلٌّ
എല്ലാം
مِّنْ عِندِ رَبِّنَاۗ
ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്
وَمَا يَذَّكَّرُ
ആലോചിച്ചറിയുന്നില്ല, ഓര്‍മിക്കുന്നില്ല
إِلَّا
അല്ലാതെ
أُولُو الْأَلْبَابِ
ബുദ്ധിമാന്‍മാര്‍
Play ﴾3:7﴿ (നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
إِنَّ
നിശ്ചയം
الدِّينَ
ജീവിത വ്യവസ്ഥ
عِندَ اللَّهِ
അല്ലാഹുവിന്റെയടുക്കല്‍
الْإِسْلَامُۗ
ഇസ്‌ലാം മാത്രം
وَمَا اخْتَلَفَ
ഭിന്നിച്ചിട്ടില്ല
الَّذِينَ أُوتُوا
നല്‍കപ്പെട്ടവര്‍
الْكِتَابَ
വേദഗ്രന്ഥം
إِلَّا
അല്ലാതെ
مِن بَعْدِ
ശേഷമല്ലാതെ
مَا جَاءَهُمُ
അവര്‍ക്ക് വന്നെത്തിയതിന്
الْعِلْمُ
അറിവ്
بَغْيًا
കിടമല്‍സരം കാരണം, അതിക്രമം കാരണം
بَيْنَهُمْۗ
അവര്‍ക്കിടയിലുള്ള
وَمَن يَكْفُرْ
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
فَإِنَّ اللَّهَ
നിശ്ചയം അല്ലാഹു
سَرِيعُ
അതിവേഗം നടത്തുന്നവന്‍
الْحِسَابِ
വിചാരണ
Play ﴾3:19﴿ തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.
فَإِنْ حَاجُّوكَ
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
നീ പറയുക
أَسْلَمْتُ
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
എന്റെ മുഖം
لِلَّهِ
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
എന്നെ പിന്തുടര്‍ന്നവരും
وَقُل
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
നല്‍കപ്പെട്ടവരോട്
الْكِتَابَ
വേദഗ്രന്ഥം
وَالْأُمِّيِّينَ
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
അല്ലാഹു
بَصِيرٌ
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
അടിമകളെ
Play ﴾3:20﴿ ഇനി അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണ്ണമായി അല്ലാഹുവിന്ന് കീഴ്പെടുത്തിയിരിക്കുന്നു. എന്നെ പിന്‍ പറ്റിയവരും (അങ്ങനെ തന്നെ) . വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്‌) നീ ചോദിക്കുക: നിങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്പെട്ടു കഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് (ദിവ്യ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു (തന്‍റെ) ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
وَيُعَلِّمُهُ
അവന്‍(അല്ലാഹു) അവനെ പഠിപ്പിക്കും
الْكِتَابَ
വേദം
وَالْحِكْمَةَ
യുക്തിജ്ഞാനവും
وَالتَّوْرَاةَ
തൗറാത്തും
وَالْإِنجِيلَ
ഇഞ്ചീലും
Play ﴾3:48﴿ അവന് (ഈസാക്ക്‌) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും.
مَا كَانَ لِبَشَرٍ
ഒരു മനുഷ്യന് പറ്റിയതല്ല (ഭൂഷണമല്ല)
أَن يُؤْتِيَهُ
അദ്ദേഹത്തിന് നല്‍കുക
اللَّهُ
അല്ലാഹു
الْكِتَابَ
വേദഗ്രന്ഥം
وَالْحُكْمَ
യുക്തിജ്ഞാനവും
وَالنُّبُوَّةَ
പ്രവാചകത്വവും
ثُمَّ
എന്നിട്ട്
يَقُولَ
അയാള്‍ പറയുക
لِلنَّاسِ
ജനങ്ങളോട്
كُونُوا
നിങ്ങള്‍ ആവുക
عِبَادًا لِّي
എന്റെ അടിമകള്‍
مِن دُونِ اللَّهِ
അല്ലാഹുവിനെകൂടാതെ
وَلَٰكِن
പക്ഷേ, മറിച്ച് (പറയേണ്ടത്)
كُونُوا رَبَّانِيِّينَ
നിങ്ങള്‍ ദൈവഭക്തരാവുക
بِمَا كُنتُمْ تُعَلِّمُونَ
നിങ്ങള്‍ പഠിപ്പിക്കുന്നവരായിരുന്നതുകൊണ്ട്
الْكِتَابَ
വേദഗ്രന്ഥം
وَبِمَا كُنتُمْ تَدْرُسُونَ
നിങ്ങള്‍ പഠിക്കുന്നവരായിരുന്നതുകൊണ്ടും
Play ﴾3:79﴿ അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌.)
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِن تُطِيعُوا
നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍
فَرِيقًا
ഒരു വിഭാഗത്തെ
مِّنَ الَّذِينَ أُوتُوا الْكِتَابَ
വേദം നല്‍കപ്പെട്ടവരില്‍
يَرُدُّوكُم
അവര്‍ നിങ്ങളെ മടക്കും (മാറ്റും)
بَعْدَ إِيمَانِكُمْ
നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം ,(നിങ്ങള്‍ സത്യ വിശ്വാസികളായ ശേഷം)
كَافِرِينَ
അവിശ്വാസികളായി
Play ﴾3:100﴿ സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.
لَقَدْ
തീര്‍ച്ചയായും
مَنَّ
അനുഗ്രഹിച്ചിരിക്കുന്നു
اللَّهُ
അല്ലാഹു
عَلَى الْمُؤْمِنِينَ
സത്യവിശ്വാസികളെ
إِذْ بَعَثَ
നിയോഗിച്ചതിലൂടെ
فِيهِمْ
അവരിലേക്ക്
رَسُولًا
ഒരു ദൂതനെ
مِّنْ أَنفُسِهِمْ
അവരില്‍ നിന്ന് തന്നെ
يَتْلُو
അദ്ദേഹം ഓതിക്കേള്‍പിക്കുന്നു
عَلَيْهِمْ
അവര്‍ക്ക്
آيَاتِهِ
അവന്റെ വചനങ്ങള്‍
وَيُزَكِّيهِمْ
അവരെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُهُمُ
അവരെ പഠിപ്പിക്കുകയും ചെയ്യുന്നു
الْكِتَابَ
വേദപുസ്തകം
وَالْحِكْمَةَ
യുക്തിജ്ഞാനവും
وَإِن كَانُوا
അവര്‍ ആയിരുന്നെങ്കിലും
مِن قَبْلُ
അതിനു മുമ്പ്
لَفِي ضَلَالٍ
വഴികേടില്‍
مُّبِينٍ
വ്യക്തമായ
Play ﴾3:164﴿ തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
لَتُبْلَوُنَّ
തീര്‍ച്ചയായും നിങ്ങള്‍ പരീക്ഷിക്കപ്പെടും
فِي أَمْوَالِكُمْ
നിങ്ങളുടെ സമ്പത്തില്‍
وَأَنفُسِكُمْ
നിങ്ങളുടെ ശരീരങ്ങളിലും
وَلَتَسْمَعُنَّ
തീര്‍ച്ചയായും നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും
مِنَ الَّذِينَ أُوتُوا
നല്‍കപ്പെട്ടവരില്‍നിന്ന്
الْكِتَابَ
വേദം
مِن قَبْلِكُمْ
നിങ്ങള്‍ക്ക് മുമ്പ്
وَمِنَ الَّذِينَ أَشْرَكُوا
ബഹുദൈവ വിശ്വാസികളില്‍നിന്നും
أَذًى
ദ്രോഹ(കരമായ വര്‍ത്തമാനങ്ങള്‍)
كَثِيرًاۚ
ധാരാളം
وَإِن تَصْبِرُوا
നിങ്ങള്‍ ക്ഷമിക്കുന്നുവെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍
فَإِنَّ ذَٰلِكَ
തീര്‍ച്ചയായും അത്
مِنْ عَزْمِ الْأُمُورِ
നിശ്ചയ ദാര്‍ഢ്യമുള്ള കാര്യങ്ങളില്‍പെട്ടതാണ്
Play ﴾3:186﴿ തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.
وَإِذْ أَخَذَ
വാങ്ങിയ സന്ദര്‍ഭം
اللَّهُ
അല്ലാഹു
مِيثَاقَ
ഉറപ്പ്
الَّذِينَ أُوتُوا الْكِتَابَ
വേദം നല്‍കപ്പെട്ടവരോട്
لَتُبَيِّنُنَّهُ
നിങ്ങള്‍ അത് വിവരിച്ചുകൊടുക്കുമെന്ന്
لِلنَّاسِ
ജനങ്ങള്‍ക്ക്
وَلَا تَكْتُمُونَهُ
നിങ്ങള്‍ അത് ഒളിച്ചുവെക്കുകയില്ലെന്നും
فَنَبَذُوهُ
എന്നിട്ടും അവരതിനെ വലിച്ചെറിഞ്ഞു
وَرَاءَ
പിന്നിലേക്ക്
ظُهُورِهِمْ
അവരുടെ മുതുകുകളുടെ
وَاشْتَرَوْا
അവര്‍ വാങ്ങുകയും ചെയ്തു
بِهِ
അതിന് പകരം
ثَمَنًا
വില
قَلِيلًاۖ
നിസ്സാരമായ
فَبِئْسَ
എത്ര ചീത്ത
مَا يَشْتَرُونَ
അവര്‍ വാങ്ങുന്നത്
Play ﴾3:187﴿ വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്‌. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ.
يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ
അല്ലയോ വേദം നല്‍കപ്പെട്ടവരേ
آمِنُوا
നിങ്ങള്‍ വിശ്വസിക്കുവീന്‍
بِمَا نَزَّلْنَا
നാം ഇറക്കിയ (വേദത്തില്‍)തില്‍
مُصَدِّقًا
സത്യപ്പെടുത്തുന്നതായി, ശരിവെക്കുന്നതായി
لِّمَا مَعَكُم
നിങ്ങളുടെ വശമുള്ളതിനെ
مِّن قَبْلِ
മുമ്പായി
أَن نَّطْمِسَ
നാം മായ്ച്ചുകളയുന്നതിന്ന്, വികൃതമാക്കുന്നതിന്
وُجُوهًا
ചിലമുഖങ്ങളെ
فَنَرُدَّهَا
എന്നിട്ട് നാം അതിനെ തിരിക്കുന്നതിന്
عَلَىٰ أَدْبَارِهَا
അവയുടെ പുറകോട്ട്
أَوْ نَلْعَنَهُمْ
അല്ലെങ്കില്‍ നാം അവരെ ശപിക്കുന്നതിന്
كَمَا لَعَنَّا
നാം ശപിച്ചതുപോലെ
أَصْحَابَ السَّبْتِۚ
സാബത്ത്കാരെ
وَكَانَ أَمْرُ اللَّهِ
അല്ലാഹുവന്റെ കല്‍പന ആയിരിക്കുന്നു
مَفْعُولًا
പ്രവര്‍ത്തിക്കപ്പെടുന്നത്, നടപ്പിലാവുന്നത്
Play ﴾4:47﴿ ഹേ; വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍. നാം ചില മുഖങ്ങള്‍ തുടച്ചുനീക്കിയിട്ട് അവയെ പിന്‍വശങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പായി, അല്ലെങ്കില്‍ ശബ്ബത്തിന്‍റെ ആള്‍ക്കാരെ നാം ശപിച്ചത് പോലെ നിങ്ങളെയും ശപിക്കുന്നതിന്നുമുമ്പായി നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുക തന്നെ ചെയ്യും.
أَمْ
അതല്ല
يَحْسُدُونَ
അവര്‍ അസൂയപ്പെടുകയാണോ
النَّاسَ
ജനങ്ങളോട്
عَلَىٰ مَا آتَاهُمُ
അവര്‍ക്ക് നല്‍കിയതിന്റെ പേരില്‍
اللَّهُ
അല്ലാഹു
مِن فَضْلِهِۖ
അവന്റെ ഔദാര്യത്തില്‍ നിന്ന്
فَقَدْ آتَيْنَا
എന്നാല്‍ നാം നല്‍കിയിരിക്കുന്നു
آلَ إِبْرَاهِيمَ
ഇബ്റാഹീം കുടുംബത്തിന്
الْكِتَابَ
വേദം
وَالْحِكْمَةَ
തത്വജ്ഞാനവും
وَآتَيْنَاهُم
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
مُّلْكًا
ആധിപത്യം, അധികാരം
عَظِيمًا
മഹത്തായ
Play ﴾4:54﴿ അതല്ല, അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്‍റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്‌. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്‌.
إِنَّا أَنزَلْنَا
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
നിനക്ക്
الْكِتَابَ
ഈ വേദപുസ്തകം
بِالْحَقِّ
സത്യവുമായി
لِتَحْكُمَ
നീ വിധികല്‍പിക്കാന്‍ വേണ്ടി
بَيْنَ النَّاسِ
ജനങ്ങള്‍ക്കിടയില്‍
بِمَا أَرَاكَ اللَّهُۚ
അല്ലാഹു നിനക്ക് കാണിച്ചുതന്നതനുസരിച്ച്
وَلَا تَكُن
നീ ആവരുത്
لِّلْخَائِنِينَ
വഞ്ചകര്‍ക്ക് വേണ്ടി
خَصِيمًا
വാദിക്കുന്നവന്‍
Play ﴾4:105﴿ നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്‌.
وَلَوْلَا
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
നിന്റെ മേല്‍
وَرَحْمَتُهُ
അവന്റെ കാരുണ്യവും
لَهَمَّت
തീര്‍ച്ചയായും തുനിഞ്ഞതായിരുന്നു
طَّائِفَةٌ
ഒരു വിഭാഗം
مِّنْهُمْ
അവരില്‍
أَن يُضِلُّوكَ
നിന്നെ വഴിതെറ്റിക്കാന്‍
وَمَا يُضِلُّونَ
അവര്‍ വഴിപിഴപ്പിക്കുന്നില്ല
إِلَّا أَنفُسَهُمْۖ
തങ്ങളെത്തന്നെയല്ലാതെ
وَمَا يَضُرُّونَكَ
അവര്‍ നിനക്ക് ദ്രോഹം വരുത്തുകയുമില്ല
مِن شَيْءٍۚ
യാതൊന്നും
وَأَنزَلَ اللَّهُ
അല്ലാഹു ഇറക്കിത്തന്നു
عَلَيْكَ
നിനക്ക്
الْكِتَابَ
വേദപുസ്തകം
وَالْحِكْمَةَ
യുക്തിജ്ഞാനവും
وَعَلَّمَكَ
നിന്നെ പഠിപ്പിക്കുകയും ചെയ്തു
مَا لَمْ تَكُن تَعْلَمُۚ
നീ അറിഞ്ഞിരുന്നിട്ടില്ലാത്തത്
وَكَانَ
ആയിരിക്കുന്നു
فَضْلُ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
നിന്റെ മേലുള്ള
عَظِيمًا
അതിമഹത്തരം
Play ﴾4:113﴿ നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെ തന്നെയാണ് പിഴപ്പിക്കുന്നത്‌. നിനക്ക് അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തായതാകുന്നു.
وَلِلَّهِ
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
وَلَقَدْ وَصَّيْنَا
തീര്‍ച്ചയായും നാം ഉപദേശിച്ചിട്ടുണ്ട്
الَّذِينَ أُوتُوا الْكِتَابَ
വേദം നല്‍കപ്പെട്ടവരോട്
مِن قَبْلِكُمْ
നിങ്ങള്‍ക്കുമുമ്പ്
وَإِيَّاكُمْ
നിങ്ങളോടും
أَنِ اتَّقُوا اللَّهَۚ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്
وَإِن تَكْفُرُوا
നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍
فَإِنَّ لِلَّهِ
അപ്പോള്‍ അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
غَنِيًّا
പരാശ്രയമില്ലാത്തവന്‍
حَمِيدًا
സ്തുത്യര്‍ഹന്‍
Play ﴾4:131﴿ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹുവിന്‍റെതാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക എന്ന് നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. നിങ്ങള്‍ അവിശ്വസിക്കുന്ന പക്ഷം (അല്ലാഹുവിന് ഒരു നഷ്ടവുമില്ല. കാരണം) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.
الْيَوْمَ
ഇന്ന്
أُحِلَّ
അനുവദനീയമാക്കപ്പെട്ടിരിക്കുന്നു
لَكُمُ
നിങ്ങള്‍ക്ക്
الطَّيِّبَاتُۖ
നല്ലവസ്തുക്കള്‍
وَطَعَامُ
ആഹാരവും
الَّذِينَ
ഒരു കൂട്ടരുടെ
أُوتُوا
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
വേദം
حِلٌّ لَّكُمْ
നിങ്ങള്‍ക്ക് അനുവദനീയമാണ്
وَطَعَامُكُمْ
നിങ്ങളുടെ ആഹാരം
حِلٌّ
അനുവദനീയമാണ്
لَّهُمْۖ
അവര്‍ക്ക്
وَالْمُحْصَنَاتُ
ചാരിത്രവതികളും
مِنَ الْمُؤْمِنَاتِ
സത്യവിശ്വാസിനികളിലെ
وَالْمُحْصَنَاتُ
ചാരിത്രവതികളും
مِنَ الَّذِينَ أُوتُوا الْكِتَابَ
വേദം നല്‍കപ്പെട്ടവരില്‍നിന്നുള്ള
مِن قَبْلِكُمْ
നിങ്ങള്‍ക്കുമുമ്പേ
إِذَا آتَيْتُمُوهُنَّ
അവര്‍ക്ക് നിങ്ങള്‍ നല്‍കിയാല്‍
أُجُورَهُنَّ
അവരുടെ വിവാഹമുല്യം
مُحْصِنِينَ
വിവാഹിതരായിക്കൊണ്ട്
غَيْرَ
അല്ലാതിരിക്കെ
مُسَافِحِينَ
പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍
وَلَا مُتَّخِذِي
സ്വീകരിക്കുന്നവരുമല്ല
أَخْدَانٍۗ
ജാരന്മാരെ/ജാരിണികളെ
وَمَن يَكْفُرْ
ആരെങ്കിലും നിരാകരിക്കുന്നു(വെങ്കില്‍)
بِالْإِيمَانِ
സത്യവിശ്വാസത്തെ
فَقَدْ حَبِطَ
പാഴായിക്കഴിഞ്ഞു
عَمَلُهُ
അവന്റെ കര്‍മം
وَهُوَ
അവന്‍
فِي الْآخِرَةِ
പരലോകത്ത്
مِنَ الْخَاسِرِينَ
നഷ്ടംപറ്റിയവരുടെ കൂട്ടത്തിലായിരിക്കും
Play ﴾5:5﴿ എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
وَأَنزَلْنَا
നാം അവതരിപ്പിച്ചു
إِلَيْكَ
നിനക്ക്
الْكِتَابَ
ഈ ഗ്രന്ഥം
بِالْحَقِّ
സത്യത്തോടെ
مُصَدِّقًا
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
അതിനെ
فَاحْكُم
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
സത്യത്തില്‍നിന്ന്
لِكُلٍّ
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
നിങ്ങളില്‍നിന്നുള്ള
شِرْعَةً
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
സമുദായം
وَاحِدَةً
ഒരൊറ്റ
وَلَٰكِن
പക്ഷേ
لِّيَبْلُوَكُمْ
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
جَمِيعًا
എല്ലാവരും
فَيُنَبِّئُكُم
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
ഒന്നിനെക്കുറിച്ച്
كُنتُمْ
നിങ്ങളായിരുന്നു
فِيهِ
അതില്‍
تَخْتَلِفُونَ
നിങ്ങള്‍ ഭിന്നിക്കുന്നു
Play ﴾5:48﴿ (നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്‌. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു.) അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്‌.
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَتَّخِذُوا
നിങ്ങള്‍ സ്വീകരിക്കരുത്
الَّذِينَ اتَّخَذُوا
ആക്കിത്തീര്‍ത്തവരെ
دِينَكُمْ
നിങ്ങളുടെ മതത്തെ
هُزُوًا
ഹാസ്യം
وَلَعِبًا
വിനോദവും
مِّنَ الَّذِينَ أُوتُوا الْكِتَابَ
വേദം നല്‍കപ്പെട്ടവരില്‍നിന്ന്
مِن قَبْلِكُمْ
നിങ്ങള്‍ക്കു മുമ്പെ
وَالْكُفَّارَ
സത്യനിഷേധികളെയും
أَوْلِيَاءَۚ
മിത്രങ്ങളായി
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
إِن كُنتُم
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
സത്യവിശ്വാസികള്‍
Play ﴾5:57﴿ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന് നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കി തീര്‍ത്തവരെയും, സത്യനിഷേധികളെയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍.
إِذْ قَالَ اللَّهُ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
നീ ഓര്‍ക്കുക
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكَ
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
ആത്മാവിനാല്‍
الْقُدُسِ
പരിശുദ്ധമായ
تُكَلِّمُ
നീ സംസാരിക്കുന്നു
النَّاسَ
ജനങ്ങളോട്
فِي الْمَهْدِ
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
എഴുത്ത്
وَالْحِكْمَةَ
യുക്തിജ്ഞാനവും
وَالتَّوْرَاةَ
തൗറാത്തും
وَالْإِنجِيلَۖ
ഇഞ്ചീലും
وَإِذْ تَخْلُقُ
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
കളിമണ്ണുകൊണ്ട്
كَهَيْئَةِ
രൂപംപോലുള്ളത്
الطَّيْرِ
പക്ഷിയുടെ
بِإِذْنِي
എന്റെ അനുമതിയോടെ
فَتَنفُخُ
പിന്നെ നീ ഊതുന്നു
فِيهَا
അതില്‍
فَتَكُونُ
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
പക്ഷി
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَتُبْرِئُ
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
മരണപ്പെട്ടവരെ
بِإِذْنِيۖ
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളെ
عَنكَ
നിന്നില്‍നിന്ന്
إِذْ جِئْتَهُم
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَقَالَ
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
مِنْهُمْ
അവരിലെ
إِنْ هَٰذَا
ഇത് അല്ല
إِلَّا سِحْرٌ
ആഭിചാരം അല്ലാതെ
مُّبِينٌ
തെളിഞ്ഞ
Play ﴾5:110﴿ (ഈസായോട്‌) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക.
الَّذِينَ آتَيْنَاهُمُ الْكِتَابَ
നാം വേദം നല്‍കിയവര്‍
يَعْرِفُونَهُ
അവര്‍ അതറിയുന്നു
كَمَا يَعْرِفُونَ
അവര്‍ അറിയുംപോലെ
أَبْنَاءَهُمُۘ
സ്വന്തം മക്കളെ
الَّذِينَ خَسِرُوا
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
സ്വദേഹങ്ങളെ
فَهُمْ
അതിനാലവര്‍
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുകയില്ല
Play ﴾6:20﴿ നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ സ്വന്തം മക്കളെ അറിയുന്നത് പോലെ അത് അറിയുന്നുണ്ട്‌. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.
أُولَٰئِكَ
അവര്‍
الَّذِينَ
ഒരു കൂട്ടരാണ്
آتَيْنَاهُمُ
അവര്‍ക്ക് നാം നല്‍കി
الْكِتَابَ
വേദം
وَالْحُكْمَ
വിജ്ഞാനവും
وَالنُّبُوَّةَۚ
പ്രവാചകത്വവും
فَإِن يَكْفُرْ
ഇനി അവിശ്വസിക്കുന്നുവെങ്കില്‍
بِهَا
അവയെ
هَٰؤُلَاءِ
ഇക്കൂട്ടര്‍
فَقَدْ وَكَّلْنَا
നാം ഏല്‍പിച്ചുട്ടുണ്ട്
بِهَا
അവ
قَوْمًا
(മറ്റു)ഒരു ജനതയെ
لَّيْسُوا
അവരല്ല
بِهَا
അവയെ
بِكَافِرِينَ
അവിശ്വസിക്കുന്നവര്‍
Play ﴾6:89﴿ നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത് ഭരമേല്‍പിച്ചിട്ടുണ്ട്‌
وَمَا قَدَرُوا
അവര്‍ വിലയിരുത്തിയിട്ടില്ല
اللَّهَ
അല്ലാഹുവെ
حَقَّ
അര്‍ഹമായനിലയില്‍
قَدْرِهِ
അവനെ വിലയിരുത്തുന്നതിനുള്ള
إِذْ
സന്ദര്‍ഭത്തില്‍
قَالُوا
അവര്‍ പറഞ്ഞു(വാദിച്ചു)
مَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിക്കൊടുത്തിട്ടില്ല
عَلَىٰ بَشَرٍ
ഒരു മനുഷ്യന്നും
مِّن شَيْءٍۗ
ഒന്നും
قُلْ
നീ പറയുക(ചോദിക്കുക)
مَنْ
ആരാണ്
أَنزَلَ
ഇറക്കിത്തന്നു(ഇറക്കിത്തന്നത്)
الْكِتَابَ
വേദഗ്രന്ഥം
الَّذِي
യാതൊരു (വേദഗ്രന്ഥം)
جَاءَ بِهِ مُوسَىٰ
മൂസാ അത് കൊണ്ടുവന്നു
نُورًا
വെളിച്ചമായി
وَهُدًى
വഴികാട്ടിയുമായി
لِّلنَّاسِۖ
ജനങ്ങള്‍ക്ക്
تَجْعَلُونَهُ
അതിനെ നിങ്ങള്‍ ആക്കുന്നു
قَرَاطِيسَ
കടലാസു തുണ്ടുകള്‍
تُبْدُونَهَا
അതിനെ നിങ്ങള്‍ വെളിപ്പെടുത്തുന്നു
وَتُخْفُونَ
നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു
كَثِيرًاۖ
(മറ്റു) പലതും
وَعُلِّمْتُم
നിങ്ങള്‍ പഠിപ്പിക്കപ്പെടുകയും ചെയ്തു
مَّا لَمْ تَعْلَمُوا
നിങ്ങള്‍ അറിയാത്തത്
أَنتُمْ
നിങ്ങള്‍
وَلَا آبَاؤُكُمْۖ
നിങ്ങളുടെ പിതാക്കളും
قُلِ
നീ പറയുക
اللَّهُۖ
അല്ലാഹുവാണ്(അത് ഇറക്കിത്തന്നത്)
ثُمَّ
എന്നിട്ട്
ذَرْهُمْ
നീ അവരെ വിട്ടേക്കുക
فِي خَوْضِهِمْ
അവരുടെ വിടുവായത്തങ്ങളില്‍
يَلْعَبُونَ
അവര്‍ കളിക്കുന്നു(വിഹരിക്കാന്‍)
Play ﴾6:91﴿ ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്‌. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത് ? നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും, (മറ്റു) പലതും ഒളിച്ച് വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌. അല്ലാഹുവാണ് (അത് അവതരിപ്പിച്ചത്‌) എന്ന് പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക.
أَفَغَيْرَ اللَّهِ
അല്ലാഹു അല്ലാത്തവരെയാണോ
أَبْتَغِي
ഞാന്‍ തേടുന്നു(തേടേണ്ടത്?)
حَكَمًا
വിധികര്‍ത്താവായി
وَهُوَ
അവനായിരിക്കെ
الَّذِي أَنزَلَ
ഇറക്കിത്തന്നവന്‍
إِلَيْكُمُ
നിങ്ങള്‍ക്ക്
الْكِتَابَ
വേദപുസ്തകം
مُفَصَّلًاۚ
വിശദീകരിക്കപ്പെട്ടനിലയില്‍
وَالَّذِينَ آتَيْنَاهُمُ
നാം നല്‍കിയവര്‍
الْكِتَابَ
വേദം
يَعْلَمُونَ
അവര്‍ അറിയുന്നു
أَنَّهُ
തീര്‍ച്ചയായും അത്
مُنَزَّلٌ
അവതീര്‍ണമായതാണെന്ന്
مِّن رَّبِّكَ
നിന്റെ നാഥനില്‍നിന്ന്
بِالْحَقِّۖ
സത്യവുമായി
فَلَا تَكُونَنَّ
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
സംശയാലുക്കളില്‍
Play ﴾6:114﴿ (പറയുക:) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്‌.
ثُمَّ
പിന്നീട്
آتَيْنَا مُوسَى
മൂസായ്ക്ക് നാം നല്‍കി
الْكِتَابَ
വേദഗ്രന്ഥം
تَمَامًا
പൂര്‍ത്തീകരണമായിക്കൊണ്ട്
عَلَى الَّذِي أَحْسَنَ
നന്മചെയ്തവന്നുള്ള(അനുഗ്രഹത്തിന്റെ)
وَتَفْصِيلًا
വിശദീകരണവുമായിക്കൊണ്ടും
لِّكُلِّ شَيْءٍ
എല്ലാ കാര്യത്തിനുമുള്ള
وَهُدًى
മാര്‍ഗദര്‍ശനം ആയിക്കൊണ്ടും
وَرَحْمَةً
കാരുണ്യമായിക്കൊണ്ടും
لَّعَلَّهُم
അവരാകാന്‍വേണ്ടി
بِلِقَاءِ
കണ്ടുമുട്ടലില്‍
رَبِّهِمْ
തങ്ങളുടെ നാഥനുമായി
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
Play ﴾6:154﴿ നന്‍മചെയ്തവന്ന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാകാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി.
فَخَلَفَ
പിന്നീട് പിന്‍ഗാമികളായി വന്നു
مِن بَعْدِهِمْ
അവര്‍ക്കു പിറകെ
خَلْفٌ
ഒരു (ദുഷ്ട) തലമുറ
وَرِثُوا
അവര്‍ അനന്തരമെടുത്തു
الْكِتَابَ
വേദഗ്രന്ഥം
يَأْخُذُونَ
അവര്‍ ശേഖരിക്കുന്നു
عَرَضَ
വിഭവം
هَٰذَا الْأَدْنَىٰ
ഈ അധമലോകത്തിന്റെ
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
سَيُغْفَرُ لَنَا
ഞങ്ങള്‍ക്ക് പൊറുക്കപ്പെടും
وَإِن يَأْتِهِمْ
അവര്‍ക്ക് വന്നുകിട്ടിയാല്‍
عَرَضٌ
വിഭവം
مِّثْلُهُ
അത്തരത്തിലുള്ള
يَأْخُذُوهُۚ
അതവര്‍ സ്വീകരിക്കും
أَلَمْ يُؤْخَذْ
വാങ്ങുക(യും) ചെയ്തിട്ടില്ലേ
عَلَيْهِم
അവരോട്
مِّيثَاقُ
കരാര്‍
الْكِتَابِ
വേദഗ്രന്ഥത്തിലൂടെ
أَن لَّا يَقُولُوا
അവര്‍ പറയുകയില്ലെന്ന്
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّ
സത്യമല്ലാതെ
وَدَرَسُوا
അവര്‍ പഠിക്കുകയും ചെയ്തു
مَا فِيهِۗ
അതിലുള്ളത്
وَالدَّارُ الْآخِرَةُ
പരലോക ഭവനമാണ്
خَيْرٌ
ഉത്തമം
لِّلَّذِينَ يَتَّقُونَۗ
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
أَفَلَا تَعْقِلُونَ
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ
Play ﴾7:169﴿ അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ് അവര്‍ കൈപ്പറ്റുന്നത്‌. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും. അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
إِنَّ وَلِيِّيَ
തീര്‍ച്ചയായും എന്റെ രക്ഷകന്‍
اللَّهُ
അല്ലാഹുവാണ്
الَّذِي نَزَّلَ
ഇറക്കിയവനായ
الْكِتَابَۖ
ഈ ഗ്രന്ഥം
وَهُوَ
അവന്‍
يَتَوَلَّى
സംരക്ഷണമേല്‍ക്കുന്നു
الصَّالِحِينَ
സജ്ജനങ്ങളുടെ
Play ﴾7:196﴿ തീര്‍ച്ചയായും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവാകുന്നു എന്‍റെ രക്ഷാധികാരി. അവനാണ് സജ്ജനങ്ങളുടെ സംരക്ഷണമേല്‍ക്കുന്നത്‌.
قَاتِلُوا
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ لَا يُؤْمِنُونَ
വിശ്വസിക്കാത്തവരോട്
بِاللَّهِ
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِ
അന്ത്യദിനത്തിലും ഇല്ല
وَلَا يُحَرِّمُونَ
നിഷിദ്ധമായി ഗണിക്കാത്തവരോടും
مَا حَرَّمَ اللَّهُ
അല്ലാഹു വിലക്കിയത്
وَرَسُولُهُ
അവന്റെ ദൂതനും
وَلَا يَدِينُونَ
ജീവിതവ്യവസ്ഥയായി സ്വീകരിക്കാത്തവരോടും
دِينَ الْحَقِّ
സത്യമതത്തെ
مِنَ الَّذِينَ أُوتُوا الْكِتَابَ
വേദക്കാരില്‍
حَتَّىٰ يُعْطُوا
അവര്‍ നല്‍കും വരെ
الْجِزْيَةَ
ജിസ്‌യ
عَن يَدٍ
കയ്യോടെ
وَهُمْ
അവരായിരിക്കെ
صَاغِرُونَ
വിധേയര്‍
Play ﴾9:29﴿ വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.
فَإِن كُنتَ
നീയാണെങ്കില്‍
فِي شَكٍّ
സംശയത്തില്‍
مِّمَّا أَنزَلْنَا
നാം അവതരിപ്പിച്ചുതന്നതിനെക്കുറിച്ച്
إِلَيْكَ
നിനക്ക്
فَاسْأَلِ
നീ ചോദിച്ചുനോക്കു
الَّذِينَ يَقْرَءُونَ
പാരായണം ചെയ്യുന്നവരോട്
الْكِتَابَ
വേദം
مِن قَبْلِكَۚ
നിനക്ക് മുമ്പെ
لَقَدْ جَاءَكَ
തീര്‍ച്ചയായും നിനക്ക് വന്നെത്തിയിരിക്കുന്നു
الْحَقُّ
സത്യം
مِن رَّبِّكَ
നിന്റെ നാഥനില്‍നിന്ന്
فَلَا تَكُونَنَّ
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
സംശയാലുക്കളില്‍
Play ﴾10:94﴿ ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച് വരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്‌.
وَلَقَدْ آتَيْنَا
നിശ്ചയം നാം നല്‍കി
مُوسَى
മൂസക്ക്
الْكِتَابَ
വേദ ഗ്രന്ഥം
فَاخْتُلِفَ
അപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി
فِيهِۚ
അതില്‍
وَلَوْلَا
ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍
كَلِمَةٌ
തീരുമാന പ്രഖ്യാപനം
سَبَقَتْ
നേരത്തെ സംഭവിച്ച
مِن رَّبِّكَ
നിന്റെ നാഥങ്കല്‍നിന്ന്
لَقُضِيَ
വിധി കല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْۚ
അവര്‍ക്കിടയില്‍
وَإِنَّهُمْ
അവര്‍
لَفِي شَكٍّ
സംശയത്തിലാണ്
مِّنْهُ
ഇക്കാര്യത്തില്‍
مُرِيبٍ
ആശങ്കാകുലമായ
Play ﴾11:110﴿ മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. എന്നിട്ട് അതിന്‍റെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി നടത്തപ്പെടുമായിരുന്നു. തീര്‍ച്ചയായും അവര്‍ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.
وَالَّذِينَ
ഒരുകൂട്ടര്‍
آتَيْنَاهُمُ
നാം അവര്‍ക്ക് നല്‍കി
الْكِتَابَ
വേദപുസ്തകം
يَفْرَحُونَ
അവര്‍ സന്തോഷിക്കുന്നു
بِمَا أُنزِلَ
ഇറക്കപ്പെട്ടതില്‍
إِلَيْكَۖ
നിനക്ക്
وَمِنَ الْأَحْزَابِ
സഖ്യകക്ഷികളില്‍ ചിലര്‍
مَن يُنكِرُ
അംഗീകരിക്കാത്തവരാണ്
بَعْضَهُۚ
ഇതിന്റെ ചിലഭാഗങ്ങള്‍
قُلْ
നീ പറയുക
إِنَّمَا
നിശ്ചയം
أُمِرْتُ
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَعْبُدَ
ഞാന്‍ വഴിപ്പെടാന്‍
اللَّهَ
അല്ലാഹുവിന്(മാത്രം)
وَلَا أُشْرِكَ
ഞാന്‍ പങ്കുചേര്‍ക്കാതിരിക്കാനും
بِهِۚ
അവനില്‍
إِلَيْهِ
അവങ്കലേക്ക്
أَدْعُو
ഞാന്‍ ക്ഷണിക്കുന്നു
وَإِلَيْهِ
അവങ്കലേക്കുതന്നെ
مَآبِ
എന്റെ മടക്കം
Play ﴾13:36﴿ നാം (മുമ്പ്‌) വേദഗ്രന്ഥം നല്‍കിയിട്ടുള്ളതാര്‍ക്കാണോ അവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതില്‍ (ഖുര്‍ആനില്‍) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ അതിന്‍റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്‌. പറയുക: അല്ലാഹുവെ ഞാന്‍ ആരാധിക്കണമെന്നും, അവനോട് ഞാന്‍ പങ്കുചേര്‍ക്കരുത് എന്നും മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്‌. അവനിലേക്ക് തന്നെയാണ് എന്‍റെ മടക്കവും.
وَمَا أَنزَلْنَا
നാം ഇറക്കിയിട്ടില്ല
عَلَيْكَ
നിനക്ക്
الْكِتَابَ
ഈ വേദഗ്രന്ഥം
إِلَّا لِتُبَيِّنَ
താങ്കള്‍ വിവരിച്ചുകൊടുക്കാനല്ലാതെ
لَهُمُ
അവര്‍ക്ക്
الَّذِي
ഒരു കാര്യം
اخْتَلَفُوا
അവര്‍ ഭിന്നിച്ചു
فِيهِۙ
അതില്‍
وَهُدًى
മാര്‍ഗ്ഗ ദര്‍ശനമായിട്ടും
وَرَحْمَةً
കാരുണ്യമായിട്ടും
لِّقَوْمٍ
ജനത്തിന്
يُؤْمِنُونَ
വിശ്വസിക്കുന്നു
Play ﴾16:64﴿ അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്‌.
وَيَوْمَ
ദിവസം
نَبْعَثُ
നാം നിയോഗിക്കുന്ന
فِي كُلِّ أُمَّةٍ
എല്ലാ സമുദായത്തിലും
شَهِيدًا
ഒരു സാക്ഷിയെ
عَلَيْهِم
അവര്‍ക്ക്
مِّنْ أَنفُسِهِمْۖ
അവരില്‍ നിന്നു തന്നെ
وَجِئْنَا بِكَ
നാം നിന്നെ കൊണ്ടുവരികയും (ചെയ്യുന്ന ദിവസം)
شَهِيدًا
സാക്ഷിയായി
عَلَىٰ هَٰؤُلَاءِۚ
ഇവര്‍ക്ക്
وَنَزَّلْنَا
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
നിനക്ക്
الْكِتَابَ
ഈ വേദഗ്രന്ഥത്തെ
تِبْيَانًا
വിശദീകരണമായിട്ട്
لِّكُلِّ شَيْءٍ
എല്ലാ കാര്യത്തിനും
وَهُدًى
മാര്‍ഗ ദര്‍ശനമായും
وَرَحْمَةً
കാരുണ്യമായും
وَبُشْرَىٰ
സന്തോഷവാര്‍ത്തയായും
لِلْمُسْلِمِينَ
കീഴ്വണങ്ങുന്നവര്‍ക്ക് (മുസ്‌ലിംകള്‍ക്ക്)
Play ﴾16:89﴿ ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന് സാക്ഷിയായിക്കൊണ്ട് അവരില്‍ നിന്ന് തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ട് വരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌.
وَآتَيْنَا
നാം നല്‍കിയിട്ടുണ്ട്
مُوسَى
മൂസക്ക്
الْكِتَابَ
വേദഗ്രന്ഥം
وَجَعَلْنَاهُ
അതിനെ നാം ആക്കുകയും ചെയ്തു
هُدًى
മാര്‍ഗദര്‍ശകം
لِّبَنِي إِسْرَائِيلَ
ഇസ്രാഈല്‍ സന്തതികള്‍ക്ക്
أَلَّا تَتَّخِذُوا
നിങ്ങള്‍ സ്വീകരിക്കരുതെന്ന (സന്ദേശവുമായി)
مِن دُونِي
എന്നെക്കൂടാതെ
وَكِيلًا
ഒരു കൈകാര്യകര്‍ത്താവിനെയും
Play ﴾17:2﴿ മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്‍ത്താവിനെയും നിങ്ങള്‍ സ്വീകരിക്കരുത് എന്ന് (അനുശാസിക്കുന്ന വേദഗ്രന്ഥം).
الْحَمْدُ
സര്‍വ സ്തുതിയും
لِلَّهِ
അല്ലാഹുവിന്നാകുന്നു
الَّذِي أَنزَلَ
ഇറക്കിക്കൊടുത്തവനായ
عَلَىٰ عَبْدِهِ
തന്റെ ദാസന്
الْكِتَابَ
ഈ വേദഗ്രന്ഥം
وَلَمْ يَجْعَل
അവന്‍ ഉണ്ടാക്കിയിട്ടില്ല
لَّهُ
അതിന്ന്
عِوَجًاۜ
ഒരു വക്രതയും
Play ﴾18:1﴿ തന്‍റെ ദാസന്‍റെ മേല്‍ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി.
يَا يَحْيَىٰ
ഓ യഹ്‌യാ
خُذِ
നീ സ്വീകരിക്കുക
الْكِتَابَ
വേദഗ്രന്ഥത്തെ
بِقُوَّةٍۖ
കരുത്തോടെ
وَآتَيْنَاهُ
അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു
الْحُكْمَ
വിജ്ഞാനം
صَبِيًّا
കുട്ടിയായിരിക്കെ
Play ﴾19:12﴿ ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു.