Repeated Words in Quran
قَالَ
അവന്‍ പറഞ്ഞു
يَا آدَمُ
ഓ ആദം
أَنبِئْهُم
നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക
بِأَسْمَائِهِمْۖ
അവയുടെ പേരുകള്‍
فَلَمَّا أَنبَأَهُم
അങ്ങനെ അദ്ദേഹം അവര്‍ക്ക് പറഞ്ഞുകൊടുത്തു
بِأَسْمَائِهِمْ
അവയുടെ പേരുകള്‍
قَالَ
അവര്‍ പറഞ്ഞു
أَلَمْ أَقُل
ഞാന്‍ പറഞ്ഞിരുന്നില്ലേ
لَّكُمْ
നിങ്ങളോട്
إِنِّي أَعْلَمُ
നിശ്ചയം ഞാന്‍ അറിയുന്നു
غَيْبَ
അദൃശ്യകാര്യങ്ങള്‍
السَّمَاوَاتِ
ആകാശങ്ങളിലെ
وَالْأَرْضِ
ഭൂമിയിലെയും
وَأَعْلَمُ
ഞാനറിയുകയും ചെയ്യുന്നു
مَا تُبْدُونَ
നിങ്ങള്‍ വെളിപ്പെടുത്തുന്നത്
وَمَا كُنتُمْ تَكْتُمُونَ
നിങ്ങള്‍ ഒളിച്ചുവെക്കുന്നതും
Play ﴾2:33﴿ അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?
أَلَمْ تَعْلَمْ
നീ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَهُ
അവന്നാണ്
مُلْكُ
സമ്പൂര്‍ണാധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۗ
ഭൂമിയുടെയും
وَمَا لَكُم
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
അല്ലാഹുവിന് പുറമെ
مِن وَلِيٍّ
ഒരു രക്ഷകനും
وَلَا نَصِيرٍ
ഒരു സഹായിയുമില്ല
Play ﴾2:107﴿ നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?
وَقَالُوا
അവര്‍ പറഞ്ഞു
اتَّخَذَ
വരിച്ചു
اللَّهُ
അല്ലാഹു
وَلَدًاۗ
പുത്രനെ
سُبْحَانَهُۖ
അവന്‍ വളരെ പരിശുദ്ധന്‍
بَل
എന്നാല്‍
لَّهُ
അവന്റേതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
ഭൂമിയിലും
كُلٌّ
എല്ലാം
لَّهُ
അവന്ന്
قَانِتُونَ
വഴങ്ങുന്നവരാണ്
Play ﴾2:116﴿ അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌. അവനെത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു.
بَدِيعُ
മുന്‍ മാതൃകകളില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضِۖ
ഭൂമിയെയും
وَإِذَا قَضَىٰ
അവന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍
أَمْرًا
ഒരു കാര്യം
فَإِنَّمَا يَقُولُ
നിശ്ചയമായും അവന്‍ പറയുന്നു
لَهُ
അതിനോട്
كُن
ഉണ്ടാവുക എന്ന്
فَيَكُونُ
അതോടെ അതുണ്ടാകുന്നു
Play ﴾2:117﴿ ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.
إِنَّ
തീര്‍ച്ചയായും
فِي خَلْقِ
സൃഷ്ടിയില്‍
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَاخْتِلَافِ
മാറി മാറി വരുന്നതിലും
اللَّيْلِ
രാവിന്റെയും
وَالنَّهَارِ
പകലിന്റെയും
وَالْفُلْكِ
കപ്പലിലും
الَّتِي تَجْرِي
സഞ്ചരിക്കുന്നു
فِي الْبَحْرِ
സമുദ്രത്തില്‍
بِمَا يَنفَعُ
ഉപകരിക്കുന്നവയെയും വഹിച്ചും കൊണ്ട്
النَّاسَ
ജനങ്ങള്‍ക്ക്
وَمَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിയതിലും
مِنَ السَّمَاءِ
ആകാശത്ത് നിന്ന്
مِن مَّاءٍ
വെള്ളത്തെ
فَأَحْيَا
അങ്ങനെ അവന്‍ ജീവിപ്പിച്ചു
بِهِ
അത് കൊണ്ട്
الْأَرْضَ
ഭൂമിയെ
بَعْدَ
ശേഷം
مَوْتِهَا
അതിന്റെ മരണത്തിന്റെ
وَبَثَّ
അവന്‍ പരത്തി
فِيهَا
അതില്‍
مِن كُلِّ دَابَّةٍ
എല്ലാ ജീവികളേയും
وَتَصْرِيفِ
തിരിച്ചുവിടുന്നതിലും
الرِّيَاحِ
കാറ്റുകളെ
وَالسَّحَابِ
മേഘത്തിലും
الْمُسَخَّرِ
അധീനപ്പെടുത്തപ്പെട്ട
بَيْنَ
ഇടയില്‍
السَّمَاءِ
ആകാശത്തിന്റെ
وَالْأَرْضِ
ഭൂമിയുടെയും
لَآيَاتٍ
തീര്‍ച്ചയായും അടയാളങ്ങളുണ്ട്
لِّقَوْمٍ
ഒരു ജനതക്ക്
يَعْقِلُونَ
അവര്‍ ചിന്തിക്കുന്നു
Play ﴾2:164﴿ ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച.
اللَّهُ
അല്ലാഹു
لَا إِلَٰهَ
ഒരു ദൈവവുമില്ല
إِلَّا هُوَ
അവനൊഴികെ
الْحَيُّ
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
അവനെ ബാധിക്കുകയില്ല
سِنَةٌ
മയക്കം
وَلَا نَوْمٌۚ
ഉറക്കവുമില്ല
لَّهُ
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
مَن
ആരുണ്ട്
ذَا الَّذِي يَشْفَعُ
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
അവന്റെ അനുമതി കൂടാതെ
يَعْلَمُ
അവനറിയും
مَا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
ഒന്നും തന്നെ
مِّنْ عِلْمِهِ
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
അവന്റെ അധികാരപീഠം
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَۖ
ഭൂമിയെയും
وَلَا يَئُودُهُ
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
അവന്‍
الْعَلِيُّ
ഉന്നതനാണ്
الْعَظِيمُ
മഹാനും
Play ﴾2:255﴿ അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
لِّلَّهِ
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
وَإِن تُبْدُوا
നിങ്ങള്‍ വെളിപ്പെടുത്തിയാലും
مَا فِي أَنفُسِكُمْ
നിങ്ങളുടെ മനസ്സിലുള്ളത്
أَوْ تُخْفُوهُ
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെച്ചാലും
يُحَاسِبْكُم
നിങ്ങളെ വിചാരണ ചെയ്യും
بِهِ
അതുസംബന്ധിച്ച്
اللَّهُۖ
അല്ലാഹു
فَيَغْفِرُ
അപ്പോഴവന്‍ മാപ്പുനല്‍കും
لِمَن يَشَاءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَيُعَذِّبُ
അവന്‍ ശിക്ഷിക്കും
مَن يَشَاءُۗ
അവനുദ്ദേശിക്കുന്നവരെ
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرٌ
കഴിവുള്ളവനാണ്
Play ﴾2:284﴿ ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
قُلْ
നീ പറയുക
إِن تُخْفُوا
നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും
مَا فِي صُدُورِكُمْ
നിങ്ങളുടെ മനസ്സുകളിലുള്ളത്(നെഞ്ചുകള്‍ക്കകത്തുള്ളത്)
أَوْ
അല്ലെങ്കില്‍
تُبْدُوهُ
അത് നിങ്ങള്‍ വെളിവാക്കിയാലും
يَعْلَمْهُ اللَّهُۗ
അല്ലാഹു അത് അറിയും
وَيَعْلَمُ
അവനറിയുന്നു
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുള്ളവനാണ്
Play ﴾3:29﴿ (നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്‌. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
أَفَغَيْرَ
അല്ലാത്തതാണോ
دِينِ اللَّهِ
അല്ലാഹുവിന്റെ ജീവിത വ്യവസ്ഥ
يَبْغُونَ
അവര്‍ ആഗ്രഹിക്കുന്നു,ആഗ്രഹിക്കുന്നത്
وَلَهُ
അവന്
أَسْلَمَ
കീഴ്പെട്ടിരിക്കുന്നു
مَن فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവര്‍
وَالْأَرْضِ
ഭൂമിയിലും
طَوْعًا
സ്വയം സന്നദ്ധമായി
وَكَرْهًا
അല്ലെങ്കില്‍ നിര്‍ബന്ധിതമായി
وَإِلَيْهِ
അവങ്കലേക്ക് (തന്നെ)
يُرْجَعُونَ
അവര്‍ മടക്കപ്പെടുന്നു
Play ﴾3:83﴿ അപ്പോള്‍ അല്ലാഹുവിന്‍റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്‌? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.
وَلِلَّهِ
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
ഭൂമിയിലുള്ളതും
وَإِلَى اللَّهِ
അല്ലാഹുവിലേക്ക്
تُرْجَعُ
മടക്കപ്പെടുന്നു
الْأُمُورُ
കാര്യങ്ങള്‍
Play ﴾3:109﴿ അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.
وَلِلَّهِ
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
ഭൂമിയിലുള്ളതും
يَغْفِرُ
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُ
അവനിഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
رَّحِيمٌ
പരമദയാലുവും
Play ﴾3:129﴿ ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
وَلَا يَحْسَبَنَّ
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
അത് ഗുണമാണെന്ന്
لَّهُمۖ
അവര്‍ക്ക്
بَلْ هُوَ
മറിച്ച്, അത്
شَرٌّ
ദോഷമാണ്
لَّهُمْۖ
അവര്‍ക്ക്
سَيُطَوَّقُونَ
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
അല്ലാഹുവിനാണ്
مِيرَاثُ
(അന്തിമമായ) അവകാശം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۗ
ഭൂമിയുടെയും
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
നന്നായി അറിയുന്നവന്‍(ആകുന്നു)
Play ﴾3:180﴿ അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
وَلِلَّهِ
അല്ലാഹുവിനാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۗ
ഭൂമിയുടെയും
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرٌ
കഴിവുറ്റവന്‍ (ആകുന്നു)
Play ﴾3:189﴿ അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
إِنَّ
നിശ്ചയം
فِي خَلْقِ
സൃഷ്ടിയില്‍
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَاخْتِلَافِ
മാറിമാറിവരുന്നതിലും
اللَّيْلِ
രാത്രി
وَالنَّهَارِ
പകലും
لَآيَاتٍ
ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്
لِّأُولِي الْأَلْبَابِ
ബുദ്ധിയുള്ളവര്‍ക്ക്
Play ﴾3:190﴿ തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
الَّذِينَ يَذْكُرُونَ
സ്മരിക്കുന്നവര്‍(ആണവര്‍)
اللَّهَ
അല്ലാഹുവിനെ
قِيَامًا
നിന്നും
وَقُعُودًا
ഇരുന്നും
وَعَلَىٰ جُنُوبِهِمْ
കിടന്നും
وَيَتَفَكَّرُونَ
ചിന്തിക്കുന്നവരും
فِي خَلْقِ
സൃഷ്ടിയെപ്പറ്റി
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
رَبَّنَا
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
مَا خَلَقْتَ
നീ സൃഷ്ടിച്ചിട്ടില്ല
هَٰذَا
ഇതൊന്നും
بَاطِلًا
വെറുതെ (പാഴ്വേലയായി)
سُبْحَانَكَ
നീ എത്ര പരിശുദ്ധന്‍
فَقِنَا
അതിനാല്‍ നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
عَذَابَ النَّارِ
നരകശിക്ഷയില്‍ നിന്ന്
Play ﴾3:191﴿ നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
وَلِلَّهِ
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത് (ഒക്കെയും)
وَمَا فِي الْأَرْضِۚ
ഭൂമിയിലുള്ളതും (ഒക്കെയും)
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
بِكُلِّ شَيْءٍ
എല്ലാ കാര്യത്തെയും
مُّحِيطًا
വലയം ചെയ്തിട്ടുള്ളവന്‍ (സൂക്ഷമമായി അറിയുന്നവന്‍)
Play ﴾4:126﴿ ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും പൂര്‍ണ്ണമായ അറിവുള്ളവനാകുന്നു.
وَلِلَّهِ
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
وَلَقَدْ وَصَّيْنَا
തീര്‍ച്ചയായും നാം ഉപദേശിച്ചിട്ടുണ്ട്
الَّذِينَ أُوتُوا الْكِتَابَ
വേദം നല്‍കപ്പെട്ടവരോട്
مِن قَبْلِكُمْ
നിങ്ങള്‍ക്കുമുമ്പ്
وَإِيَّاكُمْ
നിങ്ങളോടും
أَنِ اتَّقُوا اللَّهَۚ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്
وَإِن تَكْفُرُوا
നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍
فَإِنَّ لِلَّهِ
അപ്പോള്‍ അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
غَنِيًّا
പരാശ്രയമില്ലാത്തവന്‍
حَمِيدًا
സ്തുത്യര്‍ഹന്‍
Play ﴾4:131﴿ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹുവിന്‍റെതാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക എന്ന് നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. നിങ്ങള്‍ അവിശ്വസിക്കുന്ന പക്ഷം (അല്ലാഹുവിന് ഒരു നഷ്ടവുമില്ല. കാരണം) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.
وَلِلَّهِ
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
ഭൂമിയിലുള്ളതും
وَكَفَىٰ
എത്രയും മതിയായിരിക്കുന്നു
بِاللَّهِ
അല്ലാഹു
وَكِيلًا
കൈകാര്യകര്‍ത്താവായി
Play ﴾4:132﴿ ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു മതി.
يَا أَيُّهَا النَّاسُ
ജനങ്ങളേ
قَدْ جَاءَكُمُ
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
ദൈവദൂതന്‍
بِالْحَقِّ
സത്യസന്ദേശവുമായി
مِن رَّبِّكُمْ
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
എല്ലാം അറിയുന്നവന്‍
حَكِيمًا
യുക്തിമാന്‍
Play ﴾4:170﴿ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല്‍ വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാണ്‌. (എന്ന് നിങ്ങള്‍ ഓര്‍ത്തു കൊള്ളുക.) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
يَا أَهْلَ الْكِتَابِ
വേദക്കാരേ
لَا تَغْلُوا
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
നിങ്ങളുടെ മതകാര്യത്തില്‍
وَلَا تَقُولُوا
നിങ്ങള്‍ പറയരുത്
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّۚ
സത്യമല്ലാതെ
إِنَّمَا الْمَسِيحُ
തീര്‍ച്ചയായും മസീഹ്
عِيسَى ابْنُ مَرْيَمَ
മര്‍യമിന്റെ പുത്രന്‍ ഈസാ
رَسُولُ اللَّهِ
അല്ലാഹുവിന്റെ ദൂതനാണ്
وَكَلِمَتُهُ
അവന്റെ വചനവും
أَلْقَاهَا
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ مَرْيَمَ
മര്‍യമിലേക്ക്
وَرُوحٌ
ഒരാത്മാവും
مِّنْهُۖ
അവന്‍ങ്കല്‍ നിന്നുള്ള
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
അല്ലാഹുവില്‍
وَرُسُلِهِۖ
അവന്റെ ദൂതന്‍മാരിലും
وَلَا تَقُولُوا
നിങ്ങള്‍ പറയരുത്
ثَلَاثَةٌۚ
ത്രിത്വം (എന്നവാക്ക്)
انتَهُوا
നിങ്ങള്‍ (അത്) അവസാനിപ്പിക്കുക
خَيْرًا
ഉത്തമം (അതാണ് )
لَّكُمْۚ
നിങ്ങള്‍ക്ക്
إِنَّمَا اللَّهُ
നിശ്ചയമായും അല്ലാഹു
إِلَٰهٌ
ദൈവമാകുന്നു
وَاحِدٌۖ
ഏകന്‍
سُبْحَانَهُ
അവന്‍ എത്ര പരിശുദ്ധന്‍
أَن يَكُونَ لَهُ
അവന് ഉണ്ടാകുന്നതില്‍ നിന്ന്
وَلَدٌۘ
ഒരു പുത്രന്‍
لَّهُ
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
وَكَفَىٰ بِاللَّهِ
അല്ലാഹു തന്നെ മതി
وَكِيلًا
കൈകാര്യകര്‍ത്താവായി
Play ﴾4:171﴿ വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
لَّقَدْ كَفَرَ
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
പറഞ്ഞവര്‍
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
هُوَ
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
നീ പറയുക(ചോദിക്കുക)
فَمَن
ആര്?
يَمْلِكُ
തടുക്കും
مِنَ اللَّهِ
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
വല്ലതിനെയും
إِنْ أَرَادَ
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
മുഴുവനുമായി
وَلِلَّهِ
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുറ്റവനാണ്
Play ﴾5:17﴿ മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
وَقَالَتِ
പറഞ്ഞു
الْيَهُودُ
യഹൂദര്‍
وَالنَّصَارَىٰ
ക്രിസ്ത്യാനികളും
نَحْنُ
ഞങ്ങള്‍
أَبْنَاءُ اللَّهِ
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
അവന് പ്രിയപ്പെട്ടവരും
قُلْ
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
അല്ല
أَنتُم
നിങ്ങള്‍
بَشَرٌ
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
അല്ലാഹുവിന്നാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
അവനിലേക്കാണ്
الْمَصِيرُ
മടക്കം
Play ﴾5:18﴿ യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. (നബിയേ,) പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം.
أَلَمْ تَعْلَمْ
നീ അറിഞ്ഞിട്ടില്ലേ?
أَنَّ اللَّهَ
നിശ്ചയം അല്ലാഹു
لَهُ
അവന്നാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
يُعَذِّبُ
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُ
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَغْفِرُ
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُۗ
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുറ്റവനാണ്
Play ﴾5:40﴿ ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന് നിനക്കറിഞ്ഞ് കൂടെ? അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.
جَعَلَ اللَّهُ
അല്ലാഹു ആക്കിയിരിക്കുന്നു
الْكَعْبَةَ
കഅ്ബയെ
الْبَيْتَ
അതായത് മന്ദിരത്തെ
الْحَرَامَ
ആദരണീയമായ
قِيَامًا
നിലനില്‍പിനുള്ള ആധാരം
لِّلنَّاسِ
മനുഷ്യരാശിയുടെ
وَالشَّهْرَ
മാസത്തെയും
الْحَرَامَ
ആദരണീയമായ
وَالْهَدْيَ
ബലിമൃഗത്തെയും
وَالْقَلَائِدَۚ
(അവയുടെ കഴുത്തിലെ) അടയാളപ്പട്ടകളെയും
ذَٰلِكَ
അത്
لِتَعْلَمُوا
നിങ്ങള്‍ അറിയാന്‍വേണ്ടിയാണ്
أَنَّ اللَّهَ
നിശ്ചയമായും അല്ലാഹു
يَعْلَمُ
അവന്‍ അറിയുന്നുവെന്ന്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِ
ഭൂമിയിലുള്ളവയും
وَأَنَّ اللَّهَ
നിശ്ചയം അല്ലാഹുവാണെന്നും
بِكُلِّ شَيْءٍ
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
നന്നായറിയുന്നവന്‍
Play ﴾5:97﴿ പവിത്രഭവനമായ കഅ്ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു. (അതുപോലെതന്നെ കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗത്തെയും (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും (അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.) ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയത്രെ അത്‌.
لِلَّهِ
അല്ലാഹുവിനാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَمَا فِيهِنَّۚ
അവയിലുള്ളവയുടെയും
وَهُوَ
അവന്‍
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുറ്റവനാകുന്നു.
Play ﴾5:120﴿ ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
الْحَمْدُ
സ്തുതി
لِلَّهِ
അല്ലാഹുവിനാകുന്നു
الَّذِي خَلَقَ
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَ
ഭൂമിയെയും
وَجَعَلَ
അവന്‍ ഉണ്ടാക്കുകയും ചെയ്തു (ഉണ്ടാക്കിയവനും)
الظُّلُمَاتِ
ഇരുട്ടുകള്‍
وَالنُّورَۖ
വെളിച്ചവും
ثُمَّ
എന്നിട്ടും
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
بِرَبِّهِمْ
തങ്ങളുടെ നാഥന്
يَعْدِلُونَ
അവര്‍ തുല്യരെ കല്‍പിക്കുന്നു
Play ﴾6:1﴿ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെ വെക്കുന്നു.
وَهُوَ
അവനാണ്
اللَّهُ
സാക്ഷാല്‍ ദൈവം
فِي السَّمَاوَاتِ
ആകാശങ്ങളിലെ
وَفِي الْأَرْضِۖ
ഭൂമിയിലെയും
يَعْلَمُ
അവനറിയുന്നു
سِرَّكُمْ
നിങ്ങളുടെ രഹസ്യം
وَجَهْرَكُمْ
നിങ്ങളുടെ പരസ്യവും
وَيَعْلَمُ
അവന്‍ അറിയുകയും ചെയ്യുന്നു
مَا تَكْسِبُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
Play ﴾6:3﴿ അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു. നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു.
قُل
നീ പറയുക(ചോദിക്കുക)
لِّمَن
ആരുടെതാണ്?
مَّا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
ഭൂമിയിലുള്ളതും
قُل
താങ്കള്‍ പറയുക
لِّلَّهِۚ
അല്ലാഹുവിന്റേതാണ്
كَتَبَ عَلَىٰ
അവന്‍ നിശ്ചയിച്ചു
نَفْسِهِ
സ്വന്തം ബാധ്യതയായി
الرَّحْمَةَۚ
കാരുണ്യത്തെ
لَيَجْمَعَنَّكُمْ
അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
إِلَىٰ يَوْمِ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളിലേക്ക്
لَا رَيْبَ
സംശയമേയില്ല
فِيهِۚ
അതില്‍
الَّذِينَ خَسِرُوا
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
സ്വദേഹങ്ങളെ
فَهُمْ
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുകയില്ല
Play ﴾6:12﴿ ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടെതാകുന്നു? പറയുക: അല്ലാഹുവിന്‍റെതത്രെ. അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സ്വദേഹങ്ങളെത്തന്നെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.
قُلْ
നീ പറയുക (ചോദിക്കുക)
أَغَيْرَ اللَّهِ
അല്ലാഹുവല്ലാതെ മറ്റാരെയെങ്കിലുമാണോ?
أَتَّخِذُ
ഞാന്‍ സ്വീകരിക്കുന്നു (സ്വീകരിക്കുക)
وَلِيًّا
രക്ഷകനായി
فَاطِرِ
സ്രഷ്ടാവായ
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَهُوَ
അവന്‍
يُطْعِمُ
അവന്‍ അന്നം നല്‍കുന്നു
وَلَا يُطْعَمُۗ
എന്നാല്‍ അവന് അന്നം നല്‍കപ്പെടുന്നില്ല
قُلْ
നീ പറയുക
إِنِّي
നിശ്ചയമായും ഞാന്‍
أُمِرْتُ
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَكُونَ
ഞാനാകാന്‍
أَوَّلَ
ഒന്നാമന്‍
مَنْ أَسْلَمَۖ
അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍
وَلَا تَكُونَنَّ
(ഒരിക്കലും) നീ ആകരുത്
مِنَ الْمُشْرِكِينَ
ബഹുദൈവ വിശ്വാസികളില്‍
Play ﴾6:14﴿ പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന് ആഹാരം നല്‍കപ്പെടുകയില്ല. പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്‌.
وَهُوَ
അവനാണ്
الَّذِي خَلَقَ
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَ
ഭൂമിയെയും
بِالْحَقِّۖ
യാഥാര്‍ഥ്യനിഷ്ഠമായി
وَيَوْمَ
ദിവസം
يَقُولُ
അവന്‍ പറയും
كُن
നീ ഉണ്ടാവുക എന്ന്
فَيَكُونُۚ
അപ്പോള്‍ അതുണ്ടാവും
قَوْلُهُ
അവന്റെ വചനം
الْحَقُّۚ
സത്യമാകുന്നു
وَلَهُ
അവന്നാണ്
الْمُلْكُ
സര്‍വാധിപത്യം
يَوْمَ
ദിവസം
يُنفَخُ
ഊതപ്പെടും
فِي الصُّورِۚ
കാഹളത്തില്‍
عَالِمُ
അറിയുന്നവന്‍
الْغَيْبِ
മറഞ്ഞത്
وَالشَّهَادَةِۚ
തെളിഞ്ഞതും
وَهُوَ
അവന്‍
الْحَكِيمُ
യുക്തിമാനാണ്
الْخَبِيرُ
സൂക്ഷ്മജ്ഞനും
Play ﴾6:73﴿ അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാകൂ എന്ന പറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം അവന്ന് മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ.
وَكَذَٰلِكَ
അവ്വിധം
نُرِي
നാം കാണിച്ചുകൊടുക്കുന്നു
إِبْرَاهِيمَ
ഇബ്റാഹീമിന്
مَلَكُوتَ
ആധിപത്യവ്യവസ്ഥ
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَلِيَكُونَ
അദ്ദേഹം ആകാന്‍വേണ്ടിയുമാണ്
مِنَ الْمُوقِنِينَ
അടിയുറച്ച വിശ്വാസികളുടെ കൂട്ടത്തില്‍
Play ﴾6:75﴿ അപ്രകാരം ഇബ്രാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്‌.
إِنِّي
തീര്‍ച്ചയായും ഞാന്‍
وَجَّهْتُ
ഞാന്‍ തിരിച്ചിരിക്കുന്നു
وَجْهِيَ
എന്റെ മുഖം
لِلَّذِي
ഒരുവനിലേക്ക്
فَطَرَ
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَ
ഭൂമിയെയും
حَنِيفًاۖ
നേര്‍വഴിയില്‍ അടിയുറച്ചവനായിക്കൊണ്ട്
وَمَا أَنَا
ഞാന്‍ അല്ല
مِنَ الْمُشْرِكِينَ
ബഹുദൈവവിശ്വാസികളില്‍പെട്ടവന്‍
Play ﴾6:79﴿ തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.
بَدِيعُ
മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضِۖ
ഭൂമിയെയും
أَنَّىٰ
എങ്ങനെ
يَكُونُ
ഉണ്ടാകും
لَهُ
അവന്
وَلَدٌ
സന്താനം
وَلَمْ تَكُن
ഉണ്ടായിട്ടില്ല
لَّهُ
അവന്
صَاحِبَةٌۖ
ഇണ(ഭാര്യ)
وَخَلَقَ
അവന്‍ സൃഷ്ടിച്ചു
كُلَّ
എല്ലാ
شَيْءٍۖ
വസ്തുവിനെയും
وَهُوَ
അവന്‍
بِكُلِّ
എല്ലാ
شَيْءٍ
കാര്യവും
عَلِيمٌ
നന്നായി അറിയുന്നവനാണ്
Play ﴾6:101﴿ ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌.
إِنَّ رَبَّكُمُ
തീര്‍ച്ചയായും നിങ്ങളുടെ നാഥന്‍
اللَّهُ
അല്ലാഹുവാണ്
الَّذِي خَلَقَ
സൃഷ്ടിച്ചവനായ
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَ
ഭൂമിയെയും
فِي سِتَّةِ أَيَّامٍ
ആറു നാളുകളിലായി
ثُمَّ
പിന്നെ
اسْتَوَىٰ
അവന്‍ ഉപവിഷ്ടനായി
عَلَى الْعَرْشِ
സിംഹാസനത്തില്‍
يُغْشِي
അവന്‍ പൊതിയുന്നു
اللَّيْلَ
രാവിനെ കൊണ്ട്
النَّهَارَ
പകലിനെ
يَطْلُبُهُ
അത് മറ്റേതിനെ തേടുന്നു
حَثِيثًا
ദ്രുത ഗതിയില്‍
وَالشَّمْسَ
സൂര്യനെയും
وَالْقَمَرَ
ചന്ദ്രനെയും
وَالنُّجُومَ
നക്ഷത്രങ്ങളെയും
مُسَخَّرَاتٍ
വിധേയമാക്കപ്പെട്ട നിലയില്‍
بِأَمْرِهِۗ
തന്റെ കല്‍പനക്ക്
أَلَا
അറിയുക
لَهُ
അവന്നാണ്
الْخَلْقُ
സൃഷ്ടി നടത്തല്‍
وَالْأَمْرُۗ
കല്‍പനയും
تَبَارَكَ اللَّهُ
അല്ലാഹു മഹത്വമുള്ളവനായിരിക്കുന്നു
رَبُّ
നാഥനായ
الْعَالَمِينَ
സര്‍വ ലോകങ്ങളുടെയും
Play ﴾7:54﴿ തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.
قُلْ
നീ പറയുക
يَا أَيُّهَا النَّاسُ
മനുഷ്യരേ
إِنِّي
തീര്‍ച്ചയായും ഞാന്‍
رَسُولُ اللَّهِ
അല്ലാഹുവിന്റെ ദൂതനാണ്
إِلَيْكُمْ
നിങ്ങളിലേക്കുള്ള
جَمِيعًا
എല്ലാവരിലേക്കും
الَّذِي
യാതൊരുവന്‍
لَهُ
അവന്നാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۖ
ഭൂമിയുടെയും
لَا إِلَٰهَ
ഇല്ല ദൈവം
إِلَّا هُوَ
അവനല്ലാതെ
يُحْيِي
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
അല്ലാഹുവില്‍
وَرَسُولِهِ
അവന്റെ ദൂതനിലും
النَّبِيِّ
അഥവാ പ്രവാചകനില്‍
الْأُمِّيِّ
നിരക്ഷരനായ
الَّذِي
യാതൊരുവന്‍
يُؤْمِنُ
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
അല്ലാഹുവില്‍
وَكَلِمَاتِهِ
അവന്റെ വചനങ്ങളിലും
وَاتَّبِعُوهُ
അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
Play ﴾7:158﴿ പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.
أَوَلَمْ يَنظُرُوا
അവര്‍ ആലോചിച്ചു നോക്കിയിട്ടില്ലേ
فِي مَلَكُوتِ
ആധിപത്യ രഹസ്യത്തെ കുറിച്ച്
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَمَا خَلَقَ اللَّهُ مِن شَيْءٍ
അല്ലാഹു സൃഷ്ടിച്ച ഓരോ വസ്തുവെപ്പറ്റിയും
وَأَنْ عَسَىٰ أَن يَكُونَ
ആയിരിക്കാമെന്നതിനെ പറ്റിയും
قَدِ اقْتَرَبَ
തീര്‍ച്ചയായും അടുത്തെത്തി
أَجَلُهُمْۖ
അവരുടെ (ജീവിത) അവധി
فَبِأَيِّ حَدِيثٍ
ഏതൊരു സന്ദേശത്തിലാണ്
بَعْدَهُ
അതിനു ശേഷം
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
Play ﴾7:185﴿ ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്‌?
يَسْأَلُونَكَ
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ السَّاعَةِ
ആ അന്ത്യ നിമിഷത്തെപ്പറ്റി
أَيَّانَ مُرْسَاهَاۖ
എപ്പോഴാണ് അത് വന്നെത്തുന്നതെന്ന്
قُلْ
നീ പറയുക
إِنَّمَا
മാത്രമാണ്
عِلْمُهَا
അതേകുറിച്ച അറിവ്
عِندَ رَبِّيۖ
എന്റെ നാഥന്റെ അടുത്ത്
لَا يُجَلِّيهَا
അത് വെളിപ്പെടുത്തുകയില്ല
لِوَقْتِهَا
അതിന്റെ സമയത്ത്
إِلَّا هُوَۚ
അവനല്ലാതെ
ثَقُلَتْ
അത് ഭാരിച്ചതായിരിക്കുന്നു
فِي السَّمَاوَاتِ
ആകാശങ്ങളില്‍
وَالْأَرْضِۚ
ഭൂമിയിലും
لَا تَأْتِيكُمْ
അത് നിങ്ങളില്‍ വന്നെത്തുകയില്ല
إِلَّا بَغْتَةًۗ
യാദൃശ്ചികമായിട്ടല്ലാതെ
يَسْأَلُونَكَ
അവര്‍ നിന്നോട് ചോദിക്കുന്നു
كَأَنَّكَ
നീ ആണെന്ന പോലെ
حَفِيٌّ
ചുഴിഞ്ഞന്വേഷിച്ചറിഞ്ഞവന്‍
عَنْهَاۖ
അതേക്കുറിച്ച്
قُلْ
നീ പറയുക
إِنَّمَا
മാത്രമാണ്
عِلْمُهَا
അതേകുറിച്ചുള്ള അറിവ്
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
وَلَٰكِنَّ
പക്ഷേ
أَكْثَرَ النَّاسِ
ജനങ്ങളില്‍ അധികപേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Play ﴾7:187﴿ അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്‌. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.
إِنَّ عِدَّةَ الشُّهُورِ
നിശ്ചയമായും മാസങ്ങളുടെ എണ്ണം
عِندَ اللَّهِ
അല്ലാഹുവിന്റെയടുക്കല്‍
اثْنَا عَشَرَ شَهْرًا
പന്ത്രണ്ട് മാസമാണ്
فِي كِتَابِ اللَّهِ
ദൈവികപ്രമാണമനുസരിച്ച്
يَوْمَ خَلَقَ
സൃഷ്ടിച്ച ദിവസം(തൊട്ട്)
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَ
ഭൂമിയെയും
مِنْهَا
അവയില്‍
أَرْبَعَةٌ
നാലെണ്ണം
حُرُمٌۚ
യുദ്ധം വിലക്കപ്പെട്ടവയാണ്
ذَٰلِكَ
അതാണ് (ഇതാണ്)
الدِّينُ
വ്യവസ്ഥ
الْقَيِّمُۚ
ശരിയായ
فَلَا تَظْلِمُوا
അതിനാല്‍ നിങ്ങള്‍ അതിക്രമം ചെയ്യാതിരിക്കുവിന്‍
فِيهِنَّ
അവയില്‍
أَنفُسَكُمْۚ
നിങ്ങളോടുതന്നെ
وَقَاتِلُوا
നിങ്ങള്‍ യുദ്ധം ചെയ്യുക
الْمُشْرِكِينَ
ബഹുദൈവവിശ്വാസികളോട്
كَافَّةً
ഒന്നായി
كَمَا يُقَاتِلُونَكُمْ
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ
كَافَّةًۚ
ഒന്നിച്ച്
وَاعْلَمُوا
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
Play ﴾9:36﴿ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَهُ
അവനു മാത്രമാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۖ
ഭൂമിയുടെയും
يُحْيِي
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۚ
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
وَمَا لَكُم
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
അല്ലാഹുവിനു പുറമെ
مِن وَلِيٍّ
ഒരു രക്ഷകനും
وَلَا نَصِيرٍ
സഹായിയും
Play ﴾9:116﴿ തീര്‍ച്ചയായും അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.
إِنَّ رَبَّكُمُ
നിശ്ചയം, നിങ്ങളുടെ നാഥന്‍
اللَّهُ
അല്ലാഹുവാണ്
الَّذِي خَلَقَ
സൃഷ്ടിച്ച
السَّمَاوَاتِ
ആകാശങ്ങള്‍
وَالْأَرْضَ
ഭൂമിയും
فِي سِتَّةِ أَيَّامٍ
ആറു നാളുകളിലായി
ثُمَّ
പിന്നീട്
اسْتَوَىٰ
അവന്‍ ഇരുന്നു
عَلَى الْعَرْشِۖ
സിംഹാസനത്തില്‍
يُدَبِّرُ
നിയന്ത്രിച്ചുകൊണ്ട്
الْأَمْرَۖ
കാര്യം, അധികാരം
مَا مِن شَفِيعٍ
ഒരു ശുപാര്‍ശകനുമില്ല
إِلَّا مِن بَعْدِ إِذْنِهِۚ
അവന്റെ അനുവാദത്തിനു ശേഷമല്ലാതെ
ذَٰلِكُمُ
അവനാണ്
اللَّهُ
അല്ലാഹു
رَبُّكُمْ
നിങ്ങളുടെ നാഥനായ
فَاعْبُدُوهُۚ
അതിനാല്‍ നിങ്ങള്‍ അവന് വഴിപ്പെടുക
أَفَلَا تَذَكَّرُونَ
നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ
Play ﴾10:3﴿ തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
إِنَّ فِي اخْتِلَافِ
മാറിമാറി വരുന്നതിലുണ്ട്
اللَّيْلِ وَالنَّهَارِ
രാപകലുകള്‍
وَمَا خَلَقَ
സൃഷ്ടിച്ചവയിലും
اللَّهُ
അല്ലാഹു
فِي السَّمَاوَاتِ
ആകാശങ്ങളിലും
وَالْأَرْضِ
ഭൂമിയിലും
لَآيَاتٍ
തെളിവുകള്‍
لِّقَوْمٍ
ജനതക്ക്
يَتَّقُونَ
സൂക്ഷമത പുലര്‍ത്തുന്ന
Play ﴾10:6﴿ തീര്‍ച്ചയായും രാപകലുകള്‍ വ്യത്യാസപ്പെടുന്നതിലും, ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകള്‍ക്ക് പല തെളിവുകളുമുണ്ട്‌.
وَيَعْبُدُونَ
അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു
مِن دُونِ اللَّهِ
അല്ലാഹുവിന് പുറമെ
مَا لَا يَضُرُّهُمْ
അവര്‍ക്ക് ദ്രോഹം വരുത്താത്തവയെ
وَلَا يَنفَعُهُمْ
ഗുണം വരുത്താത്തവയെയും
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
هَٰؤُلَاءِ
ഇവര്‍
شُفَعَاؤُنَا
ഞങ്ങളുടെ ശുപാര്‍ശകരാണ്
عِندَ اللَّهِۚ
അല്ലാഹുവിങ്കല്‍
قُلْ
നീ പറയുക
أَتُنَبِّئُونَ
നിങ്ങള്‍ അറിയിച്ചുകൊടുക്കുകയാണോ
اللَّهَ
അല്ലാഹുവിന്
بِمَا لَا يَعْلَمُ
അവനറിയാത്ത കാര്യങ്ങള്‍
فِي السَّمَاوَاتِ
ആകാശങ്ങളിലും
وَلَا فِي الْأَرْضِۚ
ഭൂമിയിലും
سُبْحَانَهُ
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
അവന്‍ പരമോന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ
Play ﴾10:18﴿ അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
أَلَا
ശ്രദ്ധിക്കുക
إِنَّ لِلَّهِ
നിശ്ചയം, അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
ഭൂമിയിലുള്ളതും
أَلَا
ശ്രദ്ധിക്കുവിന്‍
إِنَّ وَعْدَ اللَّهِ
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
സത്യമാണ്
وَلَٰكِنَّ
എങ്കിലും
أَكْثَرَهُمْ
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Play ﴾10:55﴿ ശ്രദ്ധിക്കുക; തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും ഉള്ളതൊക്കെ അല്ലാഹുവിന്‍റെതാകുന്നു. ശ്രദ്ധിക്കുക; തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.
أَلَا
ശ്രദ്ധിക്കുവിന്‍
إِنَّ لِلَّهِ
നിശ്ചയം അല്ലാഹുവിനുള്ളതാണ്
مَن فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِۗ
ഭൂമിയിലുള്ളവരും
وَمَا يَتَّبِعُ
എന്തിനെയാണ് പിന്തുടരുന്നത്
الَّذِينَ يَدْعُونَ
പ്രാര്‍ത്ഥിക്കുന്നവര്‍
مِن دُونِ اللَّهِ
അല്ലാഹുവിന് പുറമെ
شُرَكَاءَۚ
പങ്കാളികളോട്
إِن يَتَّبِعُونَ
അവര്‍ പിന്തുടരുന്നില്ല
إِلَّا الظَّنَّ
ഭാവനയെയല്ലാതെ
وَإِنْ هُمْ
അവരല്ല
إِلَّا يَخْرُصُونَ
അവര്‍ അനുമാനിച്ചു പറയുകയല്ലാതെ
Play ﴾10:66﴿ ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്‌? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്‌.
قَالُوا
അവര്‍ പറഞ്ഞു
اتَّخَذَ اللَّهُ
അല്ലാഹു സ്വീകരിച്ചിരിക്കുന്നു
وَلَدًاۗ
പുത്രനെ
سُبْحَانَهُۖ
അവന്‍ എത്ര പരിശുദ്ധന്‍
هُوَ الْغَنِيُّۖ
അവന്‍ സ്വയം പര്യാപ്തനാകുന്നു
لَهُ
അവന്റേതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِۚ
ഭൂമിയിലുള്ളവയും
إِنْ عِندَكُم
നിങ്ങളുടെ പക്കലില്ല
مِّن سُلْطَانٍ
ഒരു പ്രമാണവും
بِهَٰذَاۚ
ഇതിന്ന്(ഈ വാദത്തിന്ന്)
أَتَقُولُونَ
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
നിങ്ങള്‍ക്കറിവില്ലാത്തത്
Play ﴾10:68﴿ അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന് (ദൈവത്തിന് സന്താനം ഉണ്ടെന്നതിന്‌) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ?
قُلِ
നീ പറയുക
انظُرُوا
നോക്കുവിന്‍
مَاذَا
എന്തൊക്കെയാണെന്ന്
فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
ഭൂമിയിലും
وَمَا تُغْنِي
പ്രയോജനപ്പെടുകയില്ല
الْآيَاتُ
ദൃഷ്ടാന്തങ്ങള്‍
وَالنُّذُرُ
താക്കീതുകളും
عَن قَوْمٍ
ഒരു ജനതക്ക്
لَّا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല
Play ﴾10:101﴿ (നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന് നിങ്ങള്‍ നോക്കുവിന്‍. വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്തുഫലം ചെയ്യാനാണ്‌?
وَهُوَ
അവനാണ്
الَّذِي خَلَقَ
സൃഷ്ടിച്ചവന്‍
السَّمَاوَاتِ وَالْأَرْضَ
ആകാശ ഭൂമികളെ
فِي سِتَّةِ أَيَّامٍ
ആറു നാളുകളിലായി
وَكَانَ عَرْشُهُ
അവന്റെ സിംഹാസനമായിരുന്നു
عَلَى الْمَاءِ
ജലപ്പരപ്പില്‍
لِيَبْلُوَكُمْ
നിങ്ങളെ പരീക്ഷിക്കാന്‍വേണ്ടി
أَيُّكُمْ
നിങ്ങളിലാരെന്ന്
أَحْسَنُ عَمَلًاۗ
ഏറ്റവും നന്നായി കര്‍മം ചെയ്യുന്നവര്‍
وَلَئِن قُلْتَ
നീ പറഞ്ഞാല്‍
إِنَّكُم
നിശ്ചയം നിങ്ങള്‍
مَّبْعُوثُونَ
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
مِن بَعْدِ الْمَوْتِ
മരണശേഷം
لَيَقُولَنَّ
തീര്‍ച്ചയായും പറയും
الَّذِينَ كَفَرُوا
അവിശ്വസിച്ചവര്‍
إِنْ هَٰذَا
തീര്‍ച്ചയായും ഇതല്ല
إِلَّا
അല്ലാതെ
سِحْرٌ
മാരണം
مُّبِينٌ
സ്പഷ്ടമായ
Play ﴾11:7﴿ ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.
وَلِلَّهِ
അല്ലാഹുവിനുള്ളതാണ്
غَيْبُ
മറഞ്ഞിരിക്കുന്നത്
السَّمَاوَاتِ
ആകാശങ്ങളില്‍
وَالْأَرْضِ
ഭൂമിയിലും
وَإِلَيْهِ
അവങ്കലേക്ക് തന്നെ
يُرْجَعُ
മടക്കപ്പെടും
الْأَمْرُ كُلُّهُ
എല്ലാ സംഗതികളും
فَاعْبُدْهُ
അതിനാല്‍ നീ അവന് വഴിപ്പെടുക
وَتَوَكَّلْ
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَيْهِۚ
അവനില്‍
وَمَا رَبُّكَ
നിന്റെ നാഥനല്ല
بِغَافِلٍ
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
Play ﴾11:123﴿ ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിന്നുള്ളതാണ്‌. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല.
رَبِّ
എന്റെ നാഥാ
قَدْ آتَيْتَنِي
എനിക്ക് നീ നല്‍കി
مِنَ الْمُلْكِ
അധികാരം
وَعَلَّمْتَنِي
എന്നെ നീ പഠിപ്പിക്കുകയും ചെയ്തു
مِن تَأْوِيلِ
വ്യാഖ്യാനം
الْأَحَادِيثِۚ
(സ്വപ്ന)വൃത്താന്തങ്ങളുടെ
فَاطِرَ
സ്രഷ്ടാവേ
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
أَنتَ
നീയാണ്
وَلِيِّي
എന്റെ രക്ഷകന്‍
فِي الدُّنْيَا
ഇഹത്തില്‍
وَالْآخِرَةِۖ
പരത്തിലും
تَوَفَّنِي
നീ എന്നെ മരിപ്പിക്കേണമേ
مُسْلِمًا
മുസ്‌ലിമായി
وَأَلْحِقْنِي
നീ എന്നെ ചേര്‍ക്കുകയും ചെയ്യേണമേ
بِالصَّالِحِينَ
സജ്ജനങ്ങളോട്
Play ﴾12:101﴿ (യൂസുഫ് പ്രാര്‍ത്ഥിച്ചു:) എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്‌) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.
وَكَأَيِّن
എത്രയെത്ര
مِّنْ آيَةٍ
അടയാളങ്ങള്‍
فِي السَّمَاوَاتِ
ആകാശങ്ങളില്‍
وَالْأَرْضِ
ഭൂമിയിലും
يَمُرُّونَ
അവര്‍ നടക്കുന്നു
عَلَيْهَا
അവക്കരികിലൂടെ
وَهُمْ
അവരായിരിക്കെ
عَنْهَا
അവയെ
مُعْرِضُونَ
അവഗണിച്ചവര്‍
Play ﴾12:105﴿ ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു.