Repeated Words in Quran
أَلَا
അറിയുക
إِنَّهُمْ
നിശ്ചയം അവര്‍
هُمُ
അവര്‍ തന്നെയാണ്
الْمُفْسِدُونَ
കുഴപ്പക്കാര്‍
وَلَٰكِن
പക്ഷേ
لَّا يَشْعُرُونَ
അവര്‍ അറിയുന്നില്ല
Play ﴾2:12﴿ എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല.
وَإِذَا قِيلَ
പറയപ്പെട്ടാല്‍
لَهُمْ
അവരോട്
آمِنُوا
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
വിശ്വസിച്ചതുപോലെ
النَّاسُ
ജനങ്ങള്‍
قَالُوا
അവര്‍ ചോദിക്കും
أَنُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
വിശ്വസിച്ചപോലെ
السُّفَهَاءُۗ
വിഡ്ഢികള്‍
أَلَا
അറിയുക
إِنَّهُمْ
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
പക്ഷേ
لَّا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Play ﴾2:13﴿ മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല.
لَيْسَ لَكَ
നിനക്കില്ല
مِنَ الْأَمْرِ
തീരുമാനമെടുക്കുന്നതില്‍, കല്‍പനയില്‍
شَيْءٌ
ഒന്നും (ഒരു പങ്കും)
أَوْ يَتُوبَ عَلَيْهِمْ
ഒരു പക്ഷേ അവന്‍(അല്ലാഹു)അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം
أَوْ يُعَذِّبَهُمْ
അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം
فَإِنَّهُمْ
തീര്‍ച്ചയായും അവര്‍
ظَالِمُونَ
അക്രമികളാകുന്നു
Play ﴾3:128﴿ (നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.
وَلَا يَحْزُنكَ
നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
ധൃതിയില്‍ മുന്നേറുന്നവര്‍
فِي الْكُفْرِۚ
സത്യനിഷേധത്തില്‍
إِنَّهُمْ
നിശ്ചയം അവര്‍
لَن يَضُرُّوا اللَّهَ
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًاۗ
ഒട്ടും
يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
أَلَّا يَجْعَلَ
ആക്കാതിരിക്കാന്‍(നല്‍കാതിരിക്കാന്‍)
لَهُمْ
അവര്‍ക്ക്
حَظًّا
ഒരു വിഹിതവും
فِي الْآخِرَةِۖ
പരലോകത്ത്
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
കൊടിയ, ഭയങ്കരമായ
Play ﴾3:176﴿ സത്യനിഷേധത്തിലേക്ക് ധൃതിപ്പെട്ട് മുന്നേറിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ പോകുന്നില്ല. പരലോകത്തില്‍ അവര്‍ക്ക് ഒരു പങ്കും കൊടുക്കാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു.കനത്ത ശിക്ഷയാണ് അവര്‍ക്കുള്ളത്‌.
وَلَا تَهِنُوا
നിങ്ങള്‍ ദുര്‍ബലരാവരുത്
فِي ابْتِغَاءِ
തേടുന്നതില്‍ (തേടിപ്പിടിക്കുന്നതില്‍)
الْقَوْمِۖ
ശത്രുജനതയെ
إِن تَكُونُوا
നിങ്ങളാകുന്നുവെങ്കില്‍
تَأْلَمُونَ
നിങ്ങള്‍ വേദനിക്കുന്നു
فَإِنَّهُمْ
നിശ്ചയം അവരും
يَأْلَمُونَ
വേദനിക്കുന്നു
كَمَا تَأْلَمُونَۖ
നിങ്ങള്‍ വേദനിക്കുന്നത് പോലെ
وَتَرْجُونَ
നിങ്ങള്‍ പ്രതീക്ഷിക്കുന്നു
مِنَ اللَّهِ
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَا يَرْجُونَۗ
അവര്‍ പ്രതീക്ഷിക്കാത്തത്
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
എല്ലാം അറിയുന്നവന്‍
حَكِيمًا
യുക്തിമാനും
Play ﴾4:104﴿ ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്‌. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്‌. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു.
وَيَقُولُ
(അന്നേരം) പറയും
الَّذِينَ آمَنُوا
സത്യവിശ്വാസികള്‍
أَهَٰؤُلَاءِ
ഇക്കൂട്ടര്‍ തന്നെയാണോ
الَّذِينَ أَقْسَمُوا
ആണയിട്ടു പറഞ്ഞിരുന്നവര്‍
بِاللَّهِ
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْۙ
ബലമായ സത്യമായിട്ട്
إِنَّهُمْ
നിശ്ചയം അവര്‍
لَمَعَكُمْۚ
നിങ്ങളോടൊപ്പംതന്നെയാണെന്ന്
حَبِطَتْ
പാഴായിരിക്കുന്നു
أَعْمَالُهُمْ
അവരുടെ പ്രവര്‍ത്തനങ്ങള്‍
فَأَصْبَحُوا
അങ്ങനെ അവര്‍ ആയിരിക്കുന്നു
خَاسِرِينَ
നഷ്ടം സംഭവിച്ചവര്‍
Play ﴾5:53﴿ (അന്ന്‌) സത്യവിശ്വാസികള്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണ്‌, എന്ന് അല്ലാഹുവിന്‍റെ പേരില്‍ ബലമായി സത്യം ചെയ്ത് പറഞ്ഞിരുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണോ? എന്ന്‌. അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാകുകയും, അങ്ങനെ അവര്‍ നഷ്ടക്കാരായി മാറുകയും ചെയ്തിരിക്കുന്നു.
إِن تُعَذِّبْهُمْ
നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍
فَإِنَّهُمْ
തീര്‍ച്ചയായും അവര്‍
عِبَادُكَۖ
നിന്റെ അടിമകളാണ്
وَإِن تَغْفِرْ
നീ മാപ്പേകുന്നുവെങ്കില്‍
لَهُمْ
അവര്‍ക്ക്
فَإِنَّكَ
തീര്‍ച്ചയായും നീ
أَنتَ
നീതന്നെയാണല്ലോ
الْعَزِيزُ
പ്രതാപവാന്‍
الْحَكِيمُ
യുക്തിമാനും
Play ﴾5:118﴿ നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.
بَلْ
എന്നാല്‍
بَدَا
വെളിപ്പെട്ടിരിക്കുന്നു
لَهُم
അവര്‍ക്ക്
مَّا كَانُوا يُخْفُونَ
അവര്‍ മറച്ചുവെച്ചിരുന്നത്
مِن قَبْلُۖ
നേരത്തെ(മുമ്പ്)
وَلَوْ
എങ്കില്‍
رُدُّوا
അവര്‍ മടക്കിയയക്കപ്പെട്ടു
لَعَادُوا
അവര്‍ തിരിച്ചുചെല്ലും
لِمَا نُهُوا عَنْهُ
വിലക്കപ്പെട്ട കാര്യങ്ങളിലേക്ക്
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
കള്ളം പറയുന്നവരാണ്
Play ﴾6:28﴿ അല്ല; അവര്‍ മുമ്പ് മറച്ചുവെച്ചുകൊണ്ടിരുന്നത് (ഇപ്പോള്‍) അവര്‍ക്ക് വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്കപ്പെട്ടാല്‍ തന്നെയും അവര്‍ എന്തില്‍ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോകുന്നതാണ്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാകുന്നു.
قَدْ نَعْلَمُ
ഉറപ്പായും നാമറിയുന്നു
إِنَّهُ
തീര്‍ച്ചയായും
لَيَحْزُنُكَ
നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന്
الَّذِي يَقُولُونَۖ
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്
فَإِنَّهُمْ
എന്നാല്‍ തീര്‍ച്ചയായും അവര്‍
لَا يُكَذِّبُونَكَ
അവര്‍ തള്ളിപ്പറയുന്നത് നിന്നെയല്ല
وَلَٰكِنَّ الظَّالِمِينَ
മറിച്ച് ആ അക്രമികള്‍
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
يَجْحَدُونَ
അവര്‍ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നു
Play ﴾6:33﴿ (നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ത്ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്‌, പ്രത്യുത,അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്‌.
فَكَذَّبُوهُ
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَنجَيْنَاهُ
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷിച്ചു
وَالَّذِينَ مَعَهُ
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
فِي الْفُلْكِ
കപ്പലില്‍
وَأَغْرَقْنَا
നാം മുക്കിക്കൊല്ലുകയും ചെയ്തു
الَّذِينَ كَذَّبُوا
കള്ളമാക്കി തള്ളിക്കളഞ്ഞവരെ
بِآيَاتِنَاۚ
നമ്മുടെ പ്രമാണങ്ങളെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവരായിരുന്നു
قَوْمًا
ജനം
عَمِينَ
അന്ധരായ
Play ﴾7:64﴿ എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.
وَمَا كَانَ
ആയിരുന്നില്ല
جَوَابَ
മറുപടി
قَوْمِهِ
അദ്ദേഹത്തിന്റെ ജനതയുടെ
إِلَّا
അല്ലാതെ
أَن قَالُوا
അവര്‍ പറയുക എന്നത്
أَخْرِجُوهُم
ഇവരെ നിങ്ങള്‍ പുറത്താക്കുക
مِّن قَرْيَتِكُمْۖ
നിങ്ങളുടെ നാട്ടില്‍ നിന്ന്
إِنَّهُمْ
തീര്‍ച്ചയായും ഇവര്‍
أُنَاسٌ
ആളുകളാകുന്നു
يَتَطَهَّرُونَ
പരിശുദ്ധി നടിക്കുന്നവരായ
Play ﴾7:82﴿ ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു. എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.
وَلَا يَحْسَبَنَّ
ധരിക്കരുത്
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
سَبَقُواۚ
അവര്‍ ജയിച്ചുമുന്നേറുകയാണെന്ന്
إِنَّهُمْ
തീര്‍ച്ചയായും അവര്‍
لَا يُعْجِزُونَ
അവര്‍ തോല്‍പ്പിക്കുകയില്ല
Play ﴾8:59﴿ സത്യനിഷേധികളായ ആളുകള്‍, തങ്ങള്‍ അതിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് ധരിച്ചു പോകരുത്‌. തീര്‍ച്ചയായും അവര്‍ക്ക് (അല്ലാഹുവെ) തോല്‍പിക്കാനാവില്ല.
اشْتَرَوْا
അവര്‍ വിറ്റു
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങള്‍
ثَمَنًا
വിലക്ക്
قَلِيلًا
തുഛമായ
فَصَدُّوا
അവര്‍ തടയുകയും ചെയ്തു
عَن سَبِيلِهِۚ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّهُمْ
നിശ്ചയം അവര്‍
سَاءَ
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
അവര്‍ ചെയ്തുകൊണ്ടിരുന്നത്
Play ﴾9:9﴿ അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ തുച്ഛമായ വിലയ്ക്ക് വിറ്റുകളയുകയും, അങ്ങനെ അവന്‍റെ മാര്‍ഗത്തില്‍ നിന്ന് (ആളുകളെ) തടയുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്തയാകുന്നു.
وَإِن نَّكَثُوا
അഥവാ അവര്‍ ലംഘിച്ചാല്‍
أَيْمَانَهُم
തങ്ങളുടെ ശപഥങ്ങള്‍
مِّن بَعْدِ عَهْدِهِمْ
അവര്‍ കരാര്‍ ചെയ്ത ശേഷം
وَطَعَنُوا
അവഹേളിക്കുകയുമാണങ്കില്‍
فِي دِينِكُمْ
നിങ്ങളുടെ മതത്തെ
فَقَاتِلُوا
നിങ്ങള്‍ യുദ്ധം ചെയ്യുക
أَئِمَّةَ الْكُفْرِۙ
സത്യനിഷേധത്തിന്റെ നേതാക്കന്മാരോട്
إِنَّهُمْ
കാരണം അവര്‍
لَا أَيْمَانَ لَهُمْ
അവര്‍ക്ക് ശപഥങ്ങളേയില്ല
لَعَلَّهُمْ يَنتَهُونَ
അവര്‍ വിരമിച്ചേക്കാം
Play ﴾9:12﴿ ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്‍റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം.
لَوْ كَانَ
ആയിരുന്നെങ്കില്‍
عَرَضًا
നേട്ടം
قَرِيبًا
അടുത്തതായ (ക്ഷിപ്രസാധ്യമായ)
وَسَفَرًا
യാത്രയും
قَاصِدًا
പ്രയാസ രഹിതമായ
لَّاتَّبَعُوكَ
അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു
وَلَٰكِن
എന്നാല്‍
بَعُدَتْ
വിദൂരമായിരിക്കുന്നു (ദുസ്സഹമായിരിക്കുന്നു)
عَلَيْهِمُ
അവര്‍ക്ക്
الشُّقَّةُۚ
വഴിദൂരം
وَسَيَحْلِفُونَ
അതിനാല്‍ അവര്‍ സത്യം ചെയ്തു പറയും
بِاللَّهِ
അല്ലാഹുവിന്റെ പേരില്‍
لَوِ اسْتَطَعْنَا
ഞങ്ങള്‍ക്ക് സാധിച്ചിരുന്നുവെങ്കില്‍
لَخَرَجْنَا
ഞങ്ങള്‍ പുറപ്പെടുമായിരുന്നു
مَعَكُمْ
നിങ്ങളോടൊപ്പം
يُهْلِكُونَ
അവര്‍ നശിപ്പിക്കുകയാണ്
أَنفُسَهُمْ
തങ്ങളെ തന്നെ
وَاللَّهُ يَعْلَمُ
അല്ലാഹുവിനറിയാം
إِنَّهُمْ
അവരാണെന്ന്
لَكَاذِبُونَ
കളളം പറയുന്നവര്‍
Play ﴾9:42﴿ അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവര്‍ക്ക് വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവിന്നറിയാം.
وَيَحْلِفُونَ
അവര്‍ സത്യം ചെയ്യുന്നു
بِاللَّهِ
അല്ലാഹുവിന്റെ പേരില്‍
إِنَّهُمْ
തീര്‍ച്ചയായും അവര്‍ ആണെന്ന്
لَمِنكُمْ
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَمَا هُم
യഥാര്‍ത്ഥത്തില്‍ അവരല്ല
مِّنكُمْ
നിങ്ങളില്‍ പെട്ടവര്‍
وَلَٰكِنَّهُمْ
മറിച്ച്, അവര്‍
قَوْمٌ
ഒരു ജനതയാണ്
يَفْرَقُونَ
അവര്‍ പേടിച്ചു കഴിയുന്നു (കഴിയുന്ന)
Play ﴾9:56﴿ തീര്‍ച്ചയായും അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരാണെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു പറയും. എന്നാല്‍ അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരല്ല. പക്ഷെ അവര്‍ പേടിച്ചു കഴിയുന്ന ഒരു ജനവിഭാഗമാകുന്നു.
وَلَا تُصَلِّ
നീ ഒരിക്കലും നിസ്കരിക്കരുത്
عَلَىٰ أَحَدٍ
ആരുടെമേലും
مِّنْهُم
അവരില്‍നിന്ന്
مَّاتَ
മരണമടഞ്ഞ
أَبَدًا
ഒരിക്കലും
وَلَا تَقُمْ
നില്ക്കുകയുമരുത്
عَلَىٰ قَبْرِهِۖ
അവന്റെ കുഴിമാടത്തിനടുത്ത്
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَفَرُوا
തള്ളിപ്പറഞ്ഞിരിക്കുന്നു
بِاللَّهِ
അല്ലാഹുവിനെ
وَرَسُولِهِ
അവന്റെ ദൂതനെയും
وَمَاتُوا
അവര്‍ മരണമടയുകയും ചെയ്തു
وَهُمْ فَاسِقُونَ
അവര്‍ അധാര്‍മികരായിരിക്കെ
Play ﴾9:84﴿ അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്കരിക്കരുത്‌. അവന്‍റെ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിക്കുകയും, ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു.
سَيَحْلِفُونَ
അവര്‍ ആണയിട്ടുകൊണ്ടിരിക്കും
بِاللَّهِ
അല്ലാഹുവിന്റെ പേരില്‍
لَكُمْ
നിങ്ങളോട്
إِذَا انقَلَبْتُمْ
നിങ്ങള്‍ മടങ്ങിച്ചെന്നാല്‍
إِلَيْهِمْ
അവരിലേക്ക്
لِتُعْرِضُوا
നിങ്ങള്‍ ഒഴിവാക്കാനാണത്
عَنْهُمْۖ
അവരെ
فَأَعْرِضُوا
അതിനാല്‍ നിങ്ങള്‍ വിട്ടേക്കുക
عَنْهُمْۖ
അവരെ
إِنَّهُمْ
നിശ്ചയമായും അവര്‍
رِجْسٌۖ
നീചന്മാരാണ്
وَمَأْوَاهُمْ
അവരുടെ താവളം
جَهَنَّمُ
നരകമാണ്
جَزَاءً
അതാണ് പ്രതിഫലം
بِمَا كَانُوا يَكْسِبُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ
Play ﴾9:95﴿ നിങ്ങള്‍ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാല്‍ നിങ്ങളോട് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടു ഒഴിഞ്ഞുകളയുവാന്‍ വേണ്ടി യത്രെ അത്‌. അത് കൊണ്ട് നിങ്ങള്‍ അവരെ ഒഴിവാക്കി വിട്ടേക്കുക. തീര്‍ച്ചയായും അവര്‍ വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്‌.
وَالَّذِينَ اتَّخَذُوا
ഉണ്ടാക്കിയവരുമുണ്ട്
مَسْجِدًا
പള്ളി
ضِرَارًا
ദ്രോഹം വരുത്താന്‍
وَكُفْرًا
(സത്യത്തെ) നിഷേധിക്കാനും
وَتَفْرِيقًا
ഭിന്നതയുണ്ടാക്കാനും
بَيْنَ الْمُؤْمِنِينَ
വിശ്വാസികള്‍ക്കിടയില്‍
وَإِرْصَادًا
താവളമൊരുക്കാനും
لِّمَنْ حَارَبَ
യുദ്ധം ചെയ്തവന്ന്
اللَّهَ
അല്ലാഹുവോട്
وَرَسُولَهُ
അവന്റെ ദൂതനോടും
مِن قَبْلُۚ
മുമ്പ്
وَلَيَحْلِفُنَّ
അവര്‍ ആണയിട്ടു പറയും
إِنْ أَرَدْنَا
ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്
إِلَّا الْحُسْنَىٰۖ
നന്മയല്ലാതെ
وَاللَّهُ
എന്നാല്‍ അല്ലാഹു
يَشْهَدُ
സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
കള്ളം പറയുന്നവരാണെന്ന്
Play ﴾9:107﴿ ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്‌). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
أَلَا
അറിയുക
إِنَّهُمْ
നിശ്ചയം അവര്‍
يَثْنُونَ
അവര്‍ തിരിക്കുന്നു
صُدُورَهُمْ
തങ്ങളുടെ നെഞ്ചുകള്‍
لِيَسْتَخْفُوا
അവര്‍ മറഞ്ഞു നില്‍ക്കാന്‍വേണ്ടി
مِنْهُۚ
അദ്ദേഹത്തില്‍ നിന്ന്
أَلَا
ഓര്‍ക്കുക
حِينَ يَسْتَغْشُونَ
അവര്‍ മൂടുമ്പോള്‍
ثِيَابَهُمْ
തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട്
يَعْلَمُ
അവനറിയുന്നു
مَا يُسِرُّونَ
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَۚ
അവര്‍ പരസ്യമാക്കുന്നതും
إِنَّهُ
തീര്‍ച്ചയായും അവന്‍
عَلِيمٌ
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
നെഞ്ചകത്തുള്ളതിനെ
Play ﴾11:5﴿ ശ്രദ്ധിക്കുക: അവനില്‍ നിന്ന് (അല്ലാഹുവില്‍ നിന്ന്‌) ഒളിക്കാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു.
يَا إِبْرَاهِيمُ
ഇബ്രാഹീമേ
أَعْرِضْ عَنْ هَٰذَاۖ
ഇത് വിട്ടേക്കുക
إِنَّهُ
നിശ്ചയം
قَدْ جَاءَ
വന്നുകഴിഞ്ഞു
أَمْرُ
വിധി
رَبِّكَۖ
നിന്റെ നാഥന്റെ
وَإِنَّهُمْ
നിശ്ചയം അവര്‍
آتِيهِمْ
അവര്‍ക്ക് വന്നെത്തുന്നതാണ്
عَذَابٌ
ശിക്ഷ
غَيْرُ مَرْدُودٍ
തടുക്കപ്പെടാനാവാത്ത
Play ﴾11:76﴿ ഇബ്രാഹീമേ, ഇതില്‍ നിന്ന് പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക് റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു.
وَلَقَدْ آتَيْنَا
നിശ്ചയം നാം നല്‍കി
مُوسَى
മൂസക്ക്
الْكِتَابَ
വേദ ഗ്രന്ഥം
فَاخْتُلِفَ
അപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി
فِيهِۚ
അതില്‍
وَلَوْلَا
ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍
كَلِمَةٌ
തീരുമാന പ്രഖ്യാപനം
سَبَقَتْ
നേരത്തെ സംഭവിച്ച
مِن رَّبِّكَ
നിന്റെ നാഥങ്കല്‍നിന്ന്
لَقُضِيَ
വിധി കല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْۚ
അവര്‍ക്കിടയില്‍
وَإِنَّهُمْ
അവര്‍
لَفِي شَكٍّ
സംശയത്തിലാണ്
مِّنْهُ
ഇക്കാര്യത്തില്‍
مُرِيبٍ
ആശങ്കാകുലമായ
Play ﴾11:110﴿ മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. എന്നിട്ട് അതിന്‍റെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി നടത്തപ്പെടുമായിരുന്നു. തീര്‍ച്ചയായും അവര്‍ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.
لَعَمْرُكَ
നിന്റെ ജീവിതമാണ് സത്യം
إِنَّهُمْ
തീര്‍ച്ചയായും അവര്‍
لَفِي سَكْرَتِهِمْ
അവരുടെ ലഹരിയില്‍
يَعْمَهُونَ
അവര്‍ വിഹരിക്കുന്നു
Play ﴾15:72﴿ നിന്‍റെ ജീവിതം തന്നെയാണ സത്യം തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.
نَّحْنُ
നാം
نَقُصُّ
നാം വിവരിച്ചു തരാം
عَلَيْكَ
നിനക്ക്
نَبَأَهُم
അവരുടെ വിവരം
بِالْحَقِّۚ
യാഥാര്‍ത്ഥ്യപൂര്‍വം, യഥാര്‍ത്ഥ രൂപത്തില്‍
إِنَّهُمْ
നിശ്ചയമായും അവര്‍ ആയിരുന്നു
فِتْيَةٌ
ഏതാനും യുവാക്കള്‍
آمَنُوا
അവര്‍ വിശ്വസിച്ചു
بِرَبِّهِمْ
അവരുടെ നാഥനില്‍
وَزِدْنَاهُمْ
നാം അവര്‍ക്ക് വര്‍ധിപ്പിച്ചു കൊടുക്കുകയും ചെയ്തു
هُدًى
നേര്‍മാര്‍ഗം
Play ﴾18:13﴿ അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
إِنَّهُمْ
നിശ്ചയം, അവര്‍
إِن يَظْهَرُوا عَلَيْكُمْ
അവര്‍ നിങ്ങളെ കുറിച്ച് അറിഞ്ഞാല്‍
يَرْجُمُوكُمْ
അവര്‍ നിങ്ങളെ എറിഞ്ഞു കൊല്ലും
أَوْ
അല്ലെങ്കില്‍
يُعِيدُوكُمْ
അവര്‍ നിങ്ങളെ മടക്കും
فِي مِلَّتِهِمْ
അവരുടെ മത(വിശ്വാസ)ത്തിലേക്ക്
وَلَن تُفْلِحُوا
നിങ്ങള്‍ വിജയം വരിക്കയില്ല തന്നെ
إِذًا
അപ്പോള്‍
أَبَدًا
ഒരിക്കലും
Play ﴾18:20﴿ തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ (അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ.
وَلُوطًا
ലൂത്തിന്
آتَيْنَاهُ
അദ്ദേഹത്തിന് നാം നല്‍കി
حُكْمًا
തത്വബോധവും
وَعِلْمًا
അറിവും
وَنَجَّيْنَاهُ
നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
مِنَ الْقَرْيَةِ
നാട്ടില്‍നിന്ന്
الَّتِي كَانَت تَّعْمَلُ
ചെയ്യുമായിരുന്ന
الْخَبَائِثَۗ
നീചവൃത്തികള്‍
إِنَّهُمْ
നിശ്ചയമായും അവര്‍
كَانُوا
അവരായിരുന്നു
قَوْمَ سَوْءٍ
ദുഷിച്ച ജനത
فَاسِقِينَ
അധര്‍മകാരികളായ
Play ﴾21:74﴿ ലൂത്വിന് നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കുകയുണ്ടായി. ദുര്‍വൃത്തികള്‍ ചെയ്തുകൊണ്ടിരുന്ന ആ നാട്ടില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (നാട്ടുകാര്‍) ധിക്കാരികളായ ഒരു ദുഷിച്ച ജനതയായിരുന്നു.
وَنَصَرْنَاهُ
നാം അദ്ദേഹത്തെ സഹായിച്ചു
مِنَ الْقَوْمِ
ജനതക്കെതിരെ
الَّذِينَ
യാതൊരു കൂട്ടര്‍
كَذَّبُوا
അവര്‍ കളവാക്കി
بِآيَاتِنَاۚ
നമ്മുടെ വചനങ്ങളെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവരായിരുന്നു
قَوْمَ سَوْءٍ
ദുഷിച്ച ജനത
فَأَغْرَقْنَاهُمْ
അതിനാല്‍ നാം അവരെ മുക്കിക്കൊന്നു
أَجْمَعِينَ
എല്ലാവരെയും
Play ﴾21:77﴿ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം രക്ഷനല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു.അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു കളഞ്ഞു.
فَاسْتَجَبْنَا لَهُ
നാം അദ്ദേഹത്തിനുത്തരം നല്‍കി
وَوَهَبْنَا
നാം നല്‍കുകയും ചെയ്തു
لَهُ
അദ്ദേഹത്തിന്
يَحْيَىٰ
യഹ്‌യായെ
وَأَصْلَحْنَا
നാം യോഗ്യയാക്കി
لَهُ
അദ്ദേഹത്തിന്
زَوْجَهُۚ
അദ്ദേഹത്തിന്റെ പത്നിയെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവരായിരുന്നു
يُسَارِعُونَ
അവര്‍ ഉത്സാഹിക്കുന്നു
فِي الْخَيْرَاتِ
സദ്കാര്യങ്ങളില്‍
وَيَدْعُونَنَا
അവര്‍ നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു
رَغَبًا
പ്രതീക്ഷയോടെ
وَرَهَبًاۖ
ഭീതിയോടെയും
وَكَانُوا
അവരായിരുന്നു
لَنَا
നമ്മോട്
خَاشِعِينَ
താഴ്മകാണിക്കുന്നവര്‍
Play ﴾21:90﴿ അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.
إِلَّا عَلَىٰ أَزْوَاجِهِمْ
തങ്ങളുടെ ഭാര്യമാരിലൊഴികെ
أَوْ
അല്ലെങ്കില്‍
مَا مَلَكَتْ
ഉടമപ്പെടുത്തിയവരിലും
أَيْمَانُهُمْ
തങ്ങളുടെ വലം കൈകള്‍
فَإِنَّهُمْ
തീര്‍ച്ചയായും അവര്‍
غَيْرُ مَلُومِينَ
ആക്ഷേപിക്കപ്പെടാത്തവരാണ്
Play ﴾23:6﴿ തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല.
بَلْ
എന്നാല്‍
أَتَيْنَاهُم
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِالْحَقِّ
സത്യം
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
കള്ളം പറയുന്നവരാണ്
Play ﴾23:90﴿ അല്ല. നാം അവരുടെ അടുത്ത് സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്‌. അവരാകട്ടെ വ്യാജവാദികള്‍ തന്നെയാകുന്നു.
وَمَا أَرْسَلْنَا
നാം അയച്ചിട്ടില്ല
قَبْلَكَ
നിനക്ക് മുമ്പ്
مِنَ الْمُرْسَلِينَ
ദൂതന്‍മാരില്‍പെട്ടവരെ
إِلَّا إِنَّهُمْ
അവരായിക്കൊണ്ടല്ലാതെ
لَيَأْكُلُونَ
അവര്‍ ഭക്ഷിക്കുന്നു
الطَّعَامَ
ഭക്ഷണം
وَيَمْشُونَ
അവര്‍ നടക്കുകയും ചെയ്യുന്നു
فِي الْأَسْوَاقِۗ
അങ്ങാടികളില്‍
وَجَعَلْنَا
നാം ആക്കുകയും ചെയ്തു
بَعْضَكُمْ
നിങ്ങളില്‍ ചിലരെ
لِبَعْضٍ
ചിലര്‍ക്ക്
فِتْنَةً
പരീക്ഷണം
أَتَصْبِرُونَۗ
നിങ്ങള്‍ ക്ഷമിക്കുന്നുവോ (എന്ന് നോക്കാനായി)
وَكَانَ رَبُّكَ
താങ്കളുടെ നാഥനാകുന്നു
بَصِيرًا
എല്ലാം കാണുന്നവന്‍
Play ﴾25:20﴿ ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിന്‍റെ രക്ഷിതാവ് (എല്ലാം) കണ്ടറിയുന്നവനാകുന്നു.
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍
لَنَا
നമ്മെ
لَغَائِظُونَ
കോപാകുലരാക്കുന്നവര്‍ തന്നെയാണ്
Play ﴾26:55﴿ തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു
فَإِنَّهُمْ
തീര്‍ച്ചയായും അവരൊക്കെയും
عَدُوٌّ
എതിരാളികളാണ്
لِّي
എന്റെ
إِلَّا
ഒഴിച്ച്
رَبَّ الْعَالَمِينَ
പ്രപഞ്ചനാഥന്‍
Play ﴾26:77﴿ എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്‍റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ
إِنَّهُمْ
നിശ്ചയം അവര്‍
عَنِ السَّمْعِ
കേള്‍ക്കുന്നതില്‍ നിന്ന്
لَمَعْزُولُونَ
അകറ്റപ്പെട്ടവര്‍ തന്നെയാണ്
Play ﴾26:212﴿ തീര്‍ച്ചയായും അവര്‍ (ദിവ്യസന്ദേശം) കേള്‍ക്കുന്നതില്‍നിന്ന് അകറ്റപെട്ടവരാകുന്നു
وَأَدْخِلْ
നീ പ്രവേശിപ്പിക്കുക
يَدَكَ
നിന്റെ കൈ
فِي جَيْبِكَ
നിന്റെ കുപ്പായമാറില്‍
تَخْرُجْ
എന്നാല്‍ അത് പുറത്തു വരും
بَيْضَاءَ
തിളക്കമുള്ളതായി
مِنْ غَيْرِ سُوءٍۖ
ദോഷമൊന്നുമില്ലാതെ
فِي تِسْعِ آيَاتٍ
ഒമ്പതു ദൃഷ്ടാന്തങ്ങളില്‍
إِلَىٰ فِرْعَوْنَ
ഫറവോന്റെ അടുത്തേക്ക്
وَقَوْمِهِۚ
അയാളുടെ ജനതയുടെയും
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവരായിരുന്നു
قَوْمًا
ജനം
فَاسِقِينَ
തെമ്മാടികളായ
Play ﴾27:12﴿ നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ വെളുപ്പുനിറമുള്ളതായിക്കൊണ്ട് അത് പുറത്ത് വരും. ഫിര്‍ഔന്‍റെയും അവന്‍റെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ ഇവ. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.
فَمَا كَانَ
ആയിരുന്നില്ല
جَوَابَ
മറുപടി
قَوْمِهِ
അദ്ദേഹത്തിന്റെ ജനതയുടെ
إِلَّا أَن قَالُوا
അവരുടെ പറച്ചിലല്ലാതെ
أَخْرِجُوا
നിങ്ങള്‍ പുറത്താക്കുവിന്‍
آلَ لُوطٍ
ലൂത്വിന്റെ ആള്‍ക്കാരെ
مِّن قَرْيَتِكُمْۖ
നിങ്ങളുടെ നാട്ടില്‍നിന്ന്
إِنَّهُمْ
നിശ്ചയം അവര്‍
أُنَاسٌ
ആളുകളാണ്
يَتَطَهَّرُونَ
വലിയ വിശുദ്ധി ചമയുന്ന
Play ﴾27:56﴿ ലൂത്വിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.
اسْلُكْ
നീ പ്രവേശിപ്പിക്കുക
يَدَكَ
നിന്റെ കൈ
فِي جَيْبِكَ
നിന്റെ കുപ്പായമാറിലേക്ക്
تَخْرُجْ
എന്നാലത് പുറത്ത് വരും
بَيْضَاءَ
വെളുത്ത് തിളങ്ങുന്നതായി
مِنْ غَيْرِ سُوءٍ
യാതൊരു കെടുതിയുമില്ലാതെ
وَاضْمُمْ إِلَيْكَ
നീ നിന്നിലേക്ക് ചേര്‍ത്തുവെക്കുക
جَنَاحَكَ
നിന്റെ രണ്ട് കൈയും
مِنَ الرَّهْبِۖ
പേടി വിട്ടുപോവാന്‍
فَذَانِكَ
ഇവരണ്ടും
بُرْهَانَانِ
രണ്ടു തെളിവുകളാണ്
مِن رَّبِّكَ
നിന്റെ നാഥനില്‍നിന്നുള്ള
إِلَىٰ فِرْعَوْنَ
ഫറോവയിലേക്ക്
وَمَلَئِهِۚ
അവന്റെ പ്രമാണിമാരിലേക്കും
إِنَّهُمْ
നിശ്ചയം അവര്‍
كَانُوا
അവരായിട്ടുണ്ട്
قَوْمًا
ജനത
فَاسِقِينَ
ധിക്കാരികളായ
Play ﴾28:32﴿ നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത് വരുന്നതാണ്‌. ഭയത്തില്‍ നിന്ന് മോചനത്തിനായ് നിന്‍റെ പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിക്കുകയും ചെയ്യുക. അങ്ങനെ അത് രണ്ടും ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്‍മാരുടെയും അടുത്തേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.
وَقَالَ
പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
لِلَّذِينَ آمَنُوا
സത്യവിശ്വാസികളോട്
اتَّبِعُوا
നിങ്ങള്‍ പിന്തുടരുവിന്‍ (എന്ന്)
سَبِيلَنَا
ഞങ്ങളുടെ മാര്‍ഗം
وَلْنَحْمِلْ
ഞങ്ങള്‍ ഏറ്റു കൊള്ളാം
خَطَايَاكُمْ
നിങ്ങളുടെ പാപങ്ങള്‍
وَمَا هُم
അവരല്ല
بِحَامِلِينَ
വഹിക്കുന്നവര്‍
مِنْ خَطَايَاهُم
ഇവരുടെ പാപത്തില്‍ നിന്ന്
مِّن شَيْءٍۖ
ഒന്നും തന്നെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
കള്ളം പറയുന്നവര്‍ തന്നെയാണ്
Play ﴾29:12﴿ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരൂ, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന് സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറഞ്ഞു. എന്നാല്‍ അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ ഇവര്‍ വഹിക്കുന്നതല്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാകുന്നു.
وَحِيلَ
തടസം സൃഷ്ടിക്കപ്പെട്ടു
بَيْنَهُمْ
അവര്‍ക്കിടയില്‍
وَبَيْنَ مَا يَشْتَهُونَ
അവര്‍ ആഗ്രഹിക്കുന്നതിനുമിടയില്‍
كَمَا فُعِلَ
ചെയ്യപ്പെട്ടത് പോലെ
بِأَشْيَاعِهِم
അവരുടെ കൂട്ടുകാരെക്കൊണ്ട്
مِّن قَبْلُۚ
നേരത്തെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
ആയിരുന്നു
فِي شَكٍّ
സംശയത്തില്‍
مُّرِيبٍ
അവിശ്വാസമുളവാക്കുന്ന
Play ﴾34:54﴿ അങ്ങനെ മുമ്പ് അവരുടെ പക്ഷക്കാരെക്കൊണ്ട് ചെയ്തത് പോലെത്തന്നെ അവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കാര്യത്തിനുമിടയില്‍ തടസ്സം സൃഷ്ടിക്കപ്പെട്ടു. തീര്‍ച്ചയായും അവര്‍ അവിശ്വാസജനകമായ സംശയത്തിലായിരുന്നു.
فَإِنَّهُمْ
നിശ്ചയമായും അവര്‍
يَوْمَئِذٍ
അന്ന്
فِي الْعَذَابِ
ശിക്ഷയില്‍
مُشْتَرِكُونَ
പങ്കാളികളായിരിക്കും
Play ﴾37:33﴿ അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും.
إِنَّهُمْ
അവര്‍
كَانُوا
ആയിരുന്നു
إِذَا قِيلَ لَهُمْ
അവരോട് പറയപ്പെട്ടാല്‍
لَا إِلَٰهَ
ദൈവമില്ല
إِلَّا اللَّهُ
അല്ലാഹുവല്ലാതെ
يَسْتَكْبِرُونَ
അവര്‍ അഹങ്കാരം നടിക്കുന്നു
Play ﴾37:35﴿ അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.
فَإِنَّهُمْ
തീര്‍ച്ചയായും അവര്‍
لَآكِلُونَ
തിന്നുന്നവരാണ്
مِنْهَا
അതില്‍നിന്ന്
فَمَالِئُونَ
അങ്ങനെ അവര്‍ നിറക്കും
مِنْهَا
അതില്‍നിന്ന്
الْبُطُونَ
വയറുകള്‍
Play ﴾37:66﴿ തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും.
إِنَّهُمْ
സംശയമില്ല, അവര്‍
أَلْفَوْا
കണ്ടെത്തിയത്
آبَاءَهُمْ
തങ്ങളുടെ പൂര്‍വികരെ
ضَالِّينَ
തീര്‍ത്തും വഴിപിഴച്ചവരായിരുന്നു
Play ﴾37:69﴿ തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്‌.
فَكَذَّبُوهُ
അപ്പോള്‍ അവരദ്ദേഹത്തേ തള്ളിപ്പറഞ്ഞു
فَإِنَّهُمْ
അതിനാലവര്‍
لَمُحْضَرُونَ
ശിക്ഷക്ക് കൊണ്ടുവരപ്പെടും
Play ﴾37:127﴿ അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്‌) ഹാജരാക്കപ്പെടുക തന്നെ ചെയ്യും.
وَلَدَ
മക്കളെ ജനിപ്പിച്ചു
اللَّهُ
അല്ലാഹു
وَإِنَّهُمْ
അവര്‍
لَكَاذِبُونَ
കള്ളം പറയുന്നവര്‍തന്നെ
Play ﴾37:152﴿ അല്ലാഹു സന്തതികള്‍ക്കു ജന്‍മം നല്‍കിയിട്ടുണ്ടെന്ന്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു.
وَجَعَلُوا
ഇക്കൂട്ടര്‍ ആരോപിച്ചിരിക്കുന്നു
بَيْنَهُ وَبَيْنَ الْجِنَّةِ
അല്ലാഹുവിന്നും ജിന്നുകള്‍ക്കുമിടയില്‍
نَسَبًاۚ
കുടുംബ ബന്ധം
وَلَقَدْ عَلِمَتِ الْجِنَّةُ
എന്നാല്‍ ജിന്നുകള്‍ക്കറിയാം
إِنَّهُمْ
തങ്ങള്‍
لَمُحْضَرُونَ
ശിക്ഷക്ക് ഹാജറാക്കപ്പെടുമെന്ന്
Play ﴾37:158﴿ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.
إِنَّهُمْ
ഉറപ്പായും അവര്‍
لَهُمُ الْمَنصُورُونَ
അവര്‍ തന്നെയാണ് സഹായം ലഭിക്കപ്പെടുന്നവര്‍
Play ﴾37:172﴿ തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും,
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍
عِندَنَا
നമ്മുടെ അടുത്ത്
لَمِنَ الْمُصْطَفَيْنَ
പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരില്‍പെട്ടവരാണ്
الْأَخْيَارِ
ഉല്‍കൃഷ്ടരായ
Play ﴾38:47﴿ തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.
هَٰذَا
ഇത്
فَوْجٌ
ആള്‍ക്കൂട്ടമാണ്
مُّقْتَحِمٌ
തള്ളിക്കയറുന്ന
مَّعَكُمْۖ
നിങ്ങളോടൊപ്പം
لَا مَرْحَبًا بِهِمْۚ
ഇവര്‍ക്ക് ഒരു സ്വാഗതവുമില്ല
إِنَّهُمْ
തീര്‍ച്ചയായും അവര്‍
صَالُو
കത്തിയെരിയുന്നവരാകുന്നു
النَّارِ
നരകത്തില്‍
Play ﴾38:59﴿ (നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) അവര്‍ക്ക് സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ.
وَقَيَّضْنَا
നാം ഏര്‍പ്പെടുത്തിക്കൊടുത്തു
لَهُمْ
അവര്‍ക്ക്
قُرَنَاءَ
കൂട്ടുകാരെ
فَزَيَّنُوا
ഇവര്‍ അലംകൃതമായി തോന്നിച്ചു
لَهُم
അവര്‍ക്ക്
مَّا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْ
അവരുടെ പിന്നിലുള്ളതും
وَحَقَّ
സ്ഥിരപ്പെടുകയും ചെയ്തു
عَلَيْهِمُ
അവര്‍ക്ക്
الْقَوْلُ
(ശിക്ഷാ)വചനം
فِي أُمَمٍ
സമുദായങ്ങളുടെ കൂട്ടത്തില്‍
قَدْ خَلَتْ
അവ കഴിഞ്ഞു പോയിരിക്കുന്നു
مِن قَبْلِهِم
അവര്‍ക്കു മുമ്പേ
مِّنَ الْجِنِّ
ജിന്നുകളില്‍ നിന്ന്
وَالْإِنسِۖ
മനുഷ്യരില്‍ നിന്നും
إِنَّهُمْ
ഉറപ്പായും അവര്‍
كَانُوا
അവരായിരുന്നു
خَاسِرِينَ
നഷ്ടം പറ്റിയവര്‍
Play ﴾41:25﴿ അവര്‍ക്ക് നാം ചില കൂട്ടുകാരെ ഏര്‍പെടുത്തി കൊടുത്തു. എന്നിട്ട് ആ കൂട്ടാളികള്‍ അവര്‍ക്ക് തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ ഇവരുടെ മേലും (ശിക്ഷയെപറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരായിരുന്നു.