Repeated Words in Quran
يُخَادِعُونَ
അവര്‍ വഞ്ചിക്കാന്‍ നോക്കുന്നു
اللَّهَ
അല്ലാഹുവിനെ
وَالَّذِينَ آمَنُوا
വിശ്വസിച്ചവരെയും
وَمَا يَخْدَعُونَ
എന്നാല്‍ അവര്‍ വഞ്ചിക്കുന്നില്ല
إِلَّا أَنفُسَهُمْ
സ്വന്തത്തെ അല്ലാതെ
وَمَا يَشْعُرُونَ
അവര്‍ അറിയുന്നില്ല
Play ﴾2:9﴿ അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്‌. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്‌. അവരത് മനസ്സിലാക്കുന്നില്ല.
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
ഉദാഹരിക്കാന്‍
مَّا
ഏതൊരു ഉപമയും
بَعُوضَةً
കൊതുകിനെ
فَمَا فَوْقَهَاۚ
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
അവര്‍ പറയും
مَاذَا
എന്താണ്
أَرَادَ
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
അല്ലാഹു
بِهَٰذَا
ഈ
مَثَلًاۘ
ഉപമകൊണ്ട്
يُضِلُّ
അവന്‍ വഴികേടിലാക്കുന്നു
بِهِ
ഇതുകൊണ്ട്
كَثِيرًا
നിരവധിപേരെ
وَيَهْدِي بِهِ
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
അധര്‍മികളെയല്ലാതെ
Play ﴾2:26﴿ ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെപക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല.
قَالُوا
അവര്‍ പറഞ്ഞു
سُبْحَانَكَ
നീ എത്ര പരിശുദ്ധന്‍
لَا عِلْمَ
ഒരറിവുമില്ല
لَنَا
ഞങ്ങള്‍ക്ക്
إِلَّا مَا عَلَّمْتَنَاۖ
നീ ഞങ്ങളെ പഠിപ്പിച്ചത് ഒഴികെ
إِنَّكَ
നിശ്ചയം നീ
أَنتَ
നീ തന്നെയാണ്
الْعَلِيمُ
എല്ലാം അറിയുന്നവന്‍
الْحَكِيمُ
യുക്തിജ്ഞന്‍
Play ﴾2:32﴿ അവര്‍ പറഞ്ഞു: നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും.
وَإِذْ قُلْنَا
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
മലക്കുകളോട്
اسْجُدُوا
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക
لِآدَمَ
ആദമിന്ന്
فَسَجَدُوا
അപ്പോള്‍ അവര്‍ സാഷ്ടാംഗം നമിച്ചു
إِلَّا إِبْلِيسَ
ഇബ്‌ലീസ്‌ ഒഴികെ
أَبَىٰ
അവന്‍ വിസമ്മതിച്ചു
وَاسْتَكْبَرَ
അഹങ്കരിക്കുകയും ചെയ്തു
وَكَانَ
അവന്‍ ആയിത്തീരുകയും ചെയ്തു
مِنَ الْكَافِرِينَ
സത്യനിഷേധികളില്‍
Play ﴾2:34﴿ ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു.
وَاسْتَعِينُوا
നിങ്ങള്‍ സഹായം തേടുക
بِالصَّبْرِ
സഹനം കൊണ്ട്
وَالصَّلَاةِۚ
നമസ്കാരം കൊണ്ടും
وَإِنَّهَا
നിശ്ചയം അത്
لَكَبِيرَةٌ
വലിയ ഭാരം തന്നെ
إِلَّا عَلَى الْخَاشِعِينَ
ഭക്തന്മാര്‍ക്ക് ഒഴികെ
Play ﴾2:45﴿ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.
وَمِنْهُمْ
അവരിലുണ്ട്
أُمِّيُّونَ
നിരക്ഷരര്‍
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
الْكِتَابَ
വേദഗ്രന്ഥം
إِلَّا أَمَانِيَّ
വ്യാമോഹങ്ങള്‍ അല്ലാതെ
وَإِنْ هُمْ
അവര്‍ അല്ല
إِلَّا يَظُنُّونَ
അവര്‍ ഊഹിക്കുകയല്ലാതെ
Play ﴾2:78﴿ അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍ (ഇസ്രായീല്യരില്‍) ഉണ്ട്‌. ചില വ്യാമോഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നതല്ലാതെ വേദ ഗ്രന്ഥത്തെപ്പറ്റി അവര്‍ക്ക് ഒന്നുമറിയില്ല. അവര്‍ ഊഹത്തെ അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്‌.
وَقَالُوا
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
നരകം
إِلَّا أَيَّامًا
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
എണ്ണപ്പെട്ട
قُلْ
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
തന്റെ കരാര്‍
أَمْ
അതല്ല
تَقُولُونَ
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
നിങ്ങള്‍ക്കറിയാത്തത്
Play ﴾2:80﴿ അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ ?
وَإِذْ أَخَذْنَا
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
ഉറപ്പ്
بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളില്‍നിന്ന്
لَا تَعْبُدُونَ
നിങ്ങള്‍ വഴിപ്പെടരുത് (എന്ന്)
إِلَّا اللَّهَ
അല്ലാഹുവിനല്ലാതെ
وَبِالْوَالِدَيْنِ
മാതാപിതാക്കളോട്
إِحْسَانًا
നല്ല നിലയില്‍ വര്‍ത്തിക്കണം
وَذِي الْقُرْبَىٰ
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
അനാഥകളോടും
وَالْمَسَاكِينِ
അഗതികളോടും
وَقُولُوا
നിങ്ങള്‍ പറയുകയും വേണം
لِلنَّاسِ
ജനങ്ങളോട്
حُسْنًا
നല്ലത്
وَأَقِيمُوا
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
നമസ്കാരത്തെ
وَآتُوا
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
സകാത്ത്
ثُمَّ
പിന്നീട്
تَوَلَّيْتُمْ
നിങ്ങള്‍ പുറം തിരിഞ്ഞു
إِلَّا
ഒഴിച്ച്
قَلِيلًا
അല്‍പം ചിലര്‍
مِّنكُمْ
നിങ്ങളിലെ
وَأَنتُم
നിങ്ങള്‍
مُّعْرِضُونَ
അവഗണിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാകുന്നു
Play ﴾2:83﴿ അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌.
ثُمَّ
പിന്നീട്
أَنتُمْ
നിങ്ങള്‍
هَٰؤُلَاءِ
ഇക്കൂട്ടര്‍
تَقْتُلُونَ
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
സ്വന്തക്കാരെ
وَتُخْرِجُونَ
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
ഒരു വിഭാഗത്തെ
مِّنكُم
നിങ്ങളിലെ
مِّن دِيَارِهِمْ
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
അവര്‍ക്കെതിരെ
بِالْإِثْمِ
കുറ്റകരമായി
وَالْعُدْوَانِ
ശത്രുതാപരമായും
وَإِن يَأْتُوكُمْ
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
യുദ്ധത്തടവുകാരായി
تُفَادُوهُمْ
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
എന്നാലത്
مُحَرَّمٌ
നിഷിദ്ധമത്രെ
عَلَيْكُمْ
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
ചിലവശങ്ങളില്‍
الْكِتَابِ
വേദപുസ്തകത്തിലെ
وَتَكْفُرُونَ
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
വേറെ ചിലതിനെ
فَمَا
എന്നാല്‍ അല്ല
جَزَاءُ
പ്രതിഫലം
مَن يَفْعَلُ
ചെയ്യുന്നവന്റെ
ذَٰلِكَ
അത്
مِنكُمْ
നിങ്ങളില്‍
إِلَّا خِزْيٌ
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
അല്ലാഹു അല്ല
بِغَافِلٍ
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
Play ﴾2:85﴿ എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
وَلَقَدْ
ഉറപ്പായും
أَنزَلْنَا
നാം അവതരിപ്പിച്ചിട്ടുണ്ട്
إِلَيْكَ
നിനക്ക്
آيَاتٍ
വചനങ്ങളെ
بَيِّنَاتٍۖ
വ്യക്തമായ
وَمَا يَكْفُرُ بِهَا
അതിനെ നിഷേധിക്കുകയില്ല
إِلَّا الْفَاسِقُونَ
തെമ്മാടികള്‍ അല്ലാതെ
Play ﴾2:99﴿ നാം നിനക്ക് അവതിരിപ്പിച്ചു തന്നിട്ടുള്ളത് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ മറ്റാരും അവയെ നിഷേധിക്കുകയില്ല.
وَاتَّبَعُوا
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
പിശാചുക്കള്‍
عَلَىٰ مُلْكِ
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
സുലൈമാന്റെ
وَمَا كَفَرَ
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
സുലൈമാന്‍
وَلَٰكِنَّ
എന്നാല്‍
الشَّيَاطِينَ
പിശാചുക്കള്‍
كَفَرُوا
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
ജനങ്ങളെ
السِّحْرَ
മാരണം
وَمَا أُنزِلَ
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
ബാബിലോണിയയിലെ
هَارُوتَ
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
മാറൂത്തിന്നും
وَمَا يُعَلِّمَانِ
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
ഒരാളെയും
حَتَّىٰ يَقُولَا
അവരിരുവരും പറയുന്നത് വരെ
إِنَّمَا
നിശ്ചയം
نَحْنُ
ഞങ്ങള്‍
فِتْنَةٌ
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
അവരിരുവരില്‍നിന്നും
مَا
യാതൊന്നിനെ
يُفَرِّقُونَ
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
അതുകൊണ്ട്
بَيْنَ
ഇടയില്‍
الْمَرْءِ
മനുഷ്യന്റെ
وَزَوْجِهِۚ
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
അവരല്ല
هُم بِضَارِّينَ
ദ്രോഹിക്കുന്നവര്‍
بِهِ
അതുകൊണ്ട്
مِنْ أَحَدٍ
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
അത് വാങ്ങിയവന്‍
مَا لَهُ
അവനില്ല
فِي الْآخِرَةِ
പരലോകത്തില്‍
مِنْ خَلَاقٍۚ
ഒരു വിഹിതവും
وَلَبِئْسَ
എത്ര ചീത്ത
مَا شَرَوْا
അവര്‍ വാങ്ങിയത്
بِهِ
അതിന് പകരം
أَنفُسَهُمْۚ
സ്വന്തത്തെ
لَوْ كَانُوا
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
അവര്‍ അറിയുന്നു
Play ﴾2:102﴿ സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
وَقَالُوا
അവര്‍ പറഞ്ഞു
لَن يَدْخُلَ
ഒരിക്കലും പ്രവേശിക്കില്ല
الْجَنَّةَ
സ്വര്‍ഗത്തില്‍
إِلَّا مَن كَانَ
ആയവരൊഴികെ
هُودًا
ജൂതര്‍
أَوْ نَصَارَىٰۗ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تِلْكَ
അത്
أَمَانِيُّهُمْۗ
അവരുടെ വ്യാമോഹം (ആകുന്നു)
قُلْ
നീ പറയുക
هَاتُوا
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
നിങ്ങളുടെ തെളിവ്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Play ﴾2:111﴿ ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്‌.
وَمَنْ
ആരുണ്ട്
أَظْلَمُ
കടുത്ത അക്രമി
مِمَّن
ഒരുവനെക്കാള്‍
مَّنَعَ
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
സ്മരിക്കപ്പെടുന്നത്
فِيهَا
അവയില്‍വെച്ച്
اسْمُهُ
അവന്റെ നാമം
وَسَعَىٰ
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
അവയുടെ നാശത്തിന്
أُولَٰئِكَ
അവര്‍
مَا كَانَ لَهُمْ
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
അവര്‍ക്കുണ്ട്
فِي الدُّنْيَا
ഈ ലോകത്ത്
خِزْيٌ
അപമാനം
وَلَهُمْ
അവര്‍ക്കുണ്ട്
فِي الْآخِرَةِ
പരലോകത്ത്
عَذَابٌ
ശിക്ഷ
عَظِيمٌ
കഠിനമായ
Play ﴾2:114﴿ അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
وَمَن
ആര്
يَرْغَبُ
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
ഈ ലോകത്ത്
وَإِنَّهُ
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
പരലോകത്ത്
لَمِنَ الصَّالِحِينَ
സുകൃതവാന്മാരില്‍ തന്നെയാണ്
Play ﴾2:130﴿ സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
وَوَصَّىٰ بِهَا
ഇതുതന്നെ ഉപദേശിച്ചു
إِبْرَاهِيمُ
ഇബ്റാഹീം
بَنِيهِ
തന്റെ മക്കളോട്
وَيَعْقُوبُ
യഅ്ഖൂബും
يَا بَنِيَّ
എന്റെ മക്കളേ
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
اصْطَفَىٰ
തെരഞ്ഞെടുത്തുതന്നിരിക്കുന്നു
لَكُمُ
നിങ്ങള്‍ക്ക്
الدِّينَ
ഈ ജീവിത വ്യവസ്ഥയെ
فَلَا تَمُوتُنَّ
അതിനാല്‍ നിങ്ങള്‍ മരണപ്പെടരുത്
إِلَّا وَأَنتُم
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
مُّسْلِمُونَ
മുസ്ലിംകള്‍
Play ﴾2:132﴿ ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്‌. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്‌)
وَكَذَٰلِكَ
അപ്രകാരം
جَعَلْنَاكُمْ
നാം നിങ്ങളെ ആക്കി
أُمَّةً
ഒരു സമുദായം
وَسَطًا
സന്തുലിതമായ
لِّتَكُونُوا
നിങ്ങളാവാന്‍
شُهَدَاءَ
സാക്ഷികള്‍
عَلَى النَّاسِ
ജനങ്ങളുടെ മേല്‍
وَيَكُونَ
ആയിരിക്കാനും
الرَّسُولُ
ദൂതന്‍
عَلَيْكُمْ
നിങ്ങളുടെ മേല്‍
شَهِيدًاۗ
സാക്ഷി
وَمَا جَعَلْنَا
നാം ആക്കിയിട്ടില്ല
الْقِبْلَةَ
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
ആര്
يَتَّبِعُ
പിന്തുടരുന്നു
الرَّسُولَ
ദൂതനെ
مِمَّن يَنقَلِبُ
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
അതാണെങ്കിലും
لَكَبِيرَةً
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
അല്ലാഹു
وَمَا كَانَ اللَّهُ
അല്ലാഹു അല്ല
لِيُضِيعَ
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
ജനങ്ങളോട്
لَرَءُوفٌ
കൃപാലുവാണ്
رَّحِيمٌ
കാരുണ്യവാനും
Play ﴾2:143﴿ അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്‌. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ഖിബ് ല മാറ്റം) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.
وَمِنْ حَيْثُ
എവിടെ നിന്നെങ്കിലും
خَرَجْتَ
നീ പുറപ്പെട്ടു
فَوَلِّ
നീ തിരിക്കുക
وَجْهَكَ
നിന്റെ മുഖം
شَطْرَ
നേരെ
الْمَسْجِدِ الْحَرَامِۚ
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
അതിന്റെ നേരെ
لِئَلَّا يَكُونَ
ഇല്ലാതിരിക്കാന്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
حُجَّةٌ
തെളിവ്
إِلَّا الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
നിങ്ങളായേക്കാം
تَهْتَدُونَ
സന്മാര്‍ഗം പ്രാപിക്കുന്നു
Play ﴾2:150﴿ ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് നിന്റെ മുഖം തിരിക്കേണ്ടതാണ്‌. (സത്യവിശ്വാസികളേ,) നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങളുടെ മുഖം തിരിക്കേണ്ടത്‌. നിങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്ക് ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാന്‍ വേണ്ടിയാണിത്‌. അവരില്‍ പെട്ട ചില അതിക്രമകാരികള്‍ (തര്‍ക്കിച്ചേക്കാമെന്നത്‌) അല്ലാതെ. എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.
إِلَّا الَّذِينَ تَابُوا
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
നന്നാക്കുകയും ചെയ്തവര്‍
وَبَيَّنُوا
വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍
فَأُولَٰئِكَ
അക്കൂട്ടര്‍
أَتُوبُ عَلَيْهِمْۚ
അവരുടെ പശ്ചാതാപം സ്വീകരിക്കുന്നവനാണ്
وَأَنَا
ഞാന്‍
التَّوَّابُ
ധാരാളമായി പശ്ചാതാപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
കരുണാനിധിയും
Play ﴾2:160﴿ എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്‌) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്‌. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
وَإِلَٰهُكُمْ
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌۖ
ഏക ദൈവമാകുന്നു
لَّا إِلَٰهَ
ഒരു ദൈവവുമില്ല
إِلَّا هُوَ
അവനൊഴികെ
الرَّحْمَٰنُ
കാരുണ്യവാനാണ്
الرَّحِيمُ
കരുണാനിധിയും
Play ﴾2:163﴿ നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
وَمَثَلُ
ഉപമ
الَّذِينَ كَفَرُوا
നിഷേധികളുടെ
كَمَثَلِ
പോലെയാണ്
الَّذِي يَنْعِقُ
ഒച്ചയിടുന്നവനെ
بِمَا لَا يَسْمَعُ
കേള്‍ക്കാത്തവയോട്
إِلَّا دُعَاءً وَنِدَاءًۚ
വിളിയും തെളിയുമല്ലാതെ
صُمٌّ
ബധിരരാണ്
بُكْمٌ
മൂകരുമാണ്
عُمْيٌ
അന്ധരുമാണ്
فَهُمْ
അതിനാലവര്‍
لَا يَعْقِلُونَ
ചിന്തിച്ചുഗ്രഹിക്കുന്നില്ല
Play ﴾2:171﴿ സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.
إِنَّ الَّذِينَ
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
അവര്‍ വാങ്ങുന്നു
بِهِ
അതിന് പകരമായി
ثَمَنًا قَلِيلًاۙ
തുഛമായ വില
أُولَٰئِكَ
അക്കൂട്ടര്‍
مَا يَأْكُلُونَ
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
അവരുടെ വയറുകളില്‍
إِلَّا النَّارَ
തീയല്ലാതെ
وَلَا يُكَلِّمُهُمُ
അവരോട് സംസാരിക്കുകയില്ല
اللَّهُ
അല്ലാഹു
يَوْمَ الْقِيَامَةِ
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Play ﴾2:174﴿ അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്‌) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
وَقَاتِلُوهُمْ
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
ഇല്ലാതാകും വരെ
فِتْنَةٌ
മര്‍ദ്ദനം, കുഴപ്പം
وَيَكُونَ
ആയിത്തീരുകയും ചെയ്യുന്നത്
الدِّينُ
ദീന്‍
لِلَّهِۖ
അല്ലാഹുവിന്
فَإِنِ انتَهَوْا
അവര്‍ വിരമിച്ചാല്‍
فَلَا عُدْوَانَ
എന്നാല്‍ ശത്രുതയില്ല
إِلَّا عَلَى الظَّالِمِينَ
അക്രമികളോടല്ലാതെ
Play ﴾2:193﴿ മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.
هَلْ يَنظُرُونَ
അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا أَن يَأْتِيَهُمُ اللَّهُ
അല്ലാഹു അവരുടെ അടുത്ത് വരിക എന്നതല്ലാതെ
فِي ظُلَلٍ
നിഴലില്‍
مِّنَ الْغَمَامِ
മേഘങ്ങളുടെ
وَالْمَلَائِكَةُ
മലക്കുകളും
وَقُضِيَ الْأَمْرُۚ
കാര്യം തീരുമാനിക്കപ്പെടുകയും
وَإِلَى اللَّهِ
അല്ലാഹുവിലേക്കാണ്
تُرْجَعُ
മടക്കപ്പെടുന്നത്
الْأُمُورُ
കാര്യങ്ങള്‍
Play ﴾2:210﴿ മേഘമേലാപ്പില്‍ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വരുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണോ അവര്‍ കാത്തിരിക്കുന്നത്‌? എന്നാല്‍ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലേക്കാകുന്നു മടക്കപ്പെടുന്നത്‌.
كَانَ النَّاسُ
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
ഒറ്റ സമുദായം
فَبَعَثَ
പിന്നെ നിയോഗിച്ചു
اللَّهُ
അല്ലാഹു
النَّبِيِّينَ
പ്രവാചകന്‍മാരെ
مُبَشِّرِينَ
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
ഇറക്കുകയും ചെയ്തു
مَعَهُمُ
അവരോടൊപ്പം
الْكِتَابَ
വേദഗ്രന്ഥം
بِالْحَقِّ
സത്യവുമായി
لِيَحْكُمَ
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
ഭിന്നിച്ചിട്ടില്ല
فِيهِ
അതില്‍
إِلَّا الَّذِينَ أُوتُوهُ
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
ശേഷം
مَا جَاءَتْهُمُ
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
സത്യമായ
بِإِذْنِهِۗ
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
അല്ലാഹു
يَهْدِي
വഴികാണിക്കുന്നു
مَن يَشَاءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
പാതയിലേക്ക്
مُّسْتَقِيمٍ
നേരായ
Play ﴾2:213﴿ മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.
الطَّلَاقُ
വിവാഹമോചനം
مَرَّتَانِۖ
രണ്ടുതവണയാണ്
فَإِمْسَاكٌ
പിന്നെ കൂടെ നിര്‍ത്തലുമാണ്
بِمَعْرُوفٍ
മാന്യമായ നിലക്ക്
أَوْ تَسْرِيحٌ
അല്ലെങ്കില്‍ പിരിച്ചയക്കലാണ്
بِإِحْسَانٍۗ
നല്ല നിലയില്‍
وَلَا يَحِلُّ
അനുവദനീയമല്ല
لَكُمْ
നിങ്ങള്‍ക്ക്
أَن تَأْخُذُوا
നിങ്ങള്‍ തിരിച്ചുവാങ്ങുന്നത്
مِمَّا آتَيْتُمُوهُنَّ
നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
شَيْئًا
ഒരു വസ്തുവും
إِلَّا أَن يَخَافَا
രണ്ടുപേരും ഭയപ്പെടുന്നുവെങ്കിലല്ലാതെ
أَلَّا يُقِيمَا
കൃത്യമായി പാലിക്കാന്‍
حُدُودَ اللَّهِۖ
അല്ലാഹുവിന്റെ അതിര്‍ വരമ്പുകള്‍
فَإِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
أَلَّا يُقِيمَا
രണ്ടുപേര്‍ക്കും പാലിക്കാനാവില്ലെന്ന്
حُدُودَ اللَّهِ
അല്ലാഹുവിന്റെ അതിര്‍വരമ്പുകള്‍
فَلَا جُنَاحَ
കുറ്റമില്ല
عَلَيْهِمَا
അവര്‍ രണ്ടുപേര്‍ക്കും
فِيمَا افْتَدَتْ بِهِۗ
അവന് വല്ലതും നല്‍കുന്നതിന്
تِلْكَ
അത്
حُدُودُ اللَّهِ
അല്ലാഹുവിന്റെ നിയമപരിധികളാണ്
فَلَا تَعْتَدُوهَاۚ
നിങ്ങള്‍ അത് ലംഘിക്കരുത്
وَمَن يَتَعَدَّ
ആര്‍ ലംഘിക്കുന്നുവോ
حُدُودَ اللَّهِ
അല്ലാഹുവിന്റെ പരിധികളെ
فَأُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الظَّالِمُونَ
അക്രമികള്‍
Play ﴾2:229﴿ (മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.
وَالْوَالِدَاتُ
മാതാക്കള്‍
يُرْضِعْنَ
മുലയൂട്ടണം
أَوْلَادَهُنَّ
അവരുടെ മക്കളെ
حَوْلَيْنِ
രണ്ടുവര്‍ഷം
كَامِلَيْنِۖ
പൂര്‍ണമായ
لِمَنْ أَرَادَ
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
മുലകുടി
وَعَلَى الْمَوْلُودِ لَهُ
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
അവരുടെ ആഹാരം
وَكِسْوَتُهُنَّ
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
ന്യായമായ നിലയില്‍
لَا تُكَلَّفُ
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
ഒരാളും
إِلَّا وُسْعَهَاۚ
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
ഒരുമാതാവും
بِوَلَدِهَا
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
അതിന് തുല്യമായത്
فَإِنْ أَرَادَا
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
മുലകുടിമാറ്റാന്‍
عَن تَرَاضٍ
തൃപ്തിയോടെ
مِّنْهُمَا
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
കണ്ടറിയുന്നവനാണ്
Play ﴾2:233﴿ മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്‌. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്‌. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്‌. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്‌. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്‌) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക.
وَلَا جُنَاحَ عَلَيْكُمْ
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا عَرَّضْتُم بِهِ
നിങ്ങള്‍ സൂചിപ്പിക്കുന്നതില്‍
مِنْ خِطْبَةِ النِّسَاءِ
സ്ത്രീകളുടെ വിവാഹക്കാര്യം
أَوْ أَكْنَنتُمْ
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെക്കുന്നതില്‍
فِي أَنفُسِكُمْۚ
നിങ്ങളുടെ മനസ്സില്‍
عَلِمَ اللَّهُ
അല്ലാഹു അറിഞ്ഞിരിക്കുന്നു
أَنَّكُمْ
നിങ്ങളാണെന്ന്
سَتَذْكُرُونَهُنَّ
നിങ്ങളവരെ ഓര്‍ക്കുമെന്ന്
وَلَٰكِن
എന്നാല്‍
لَّا تُوَاعِدُوهُنَّ
അവരോട് ഉടമ്പടി ചെയ്യരുത്
سِرًّا
രഹസ്യമായി
إِلَّا أَن تَقُولُوا
നിങ്ങള്‍ പറയുകയല്ലാതെ
قَوْلًا مَّعْرُوفًاۚ
നല്ലവാക്ക്
وَلَا تَعْزِمُوا
നിങ്ങള്‍ ഉറപ്പിക്കരുത്
عُقْدَةَ النِّكَاحِ
വിവാഹബന്ധം
حَتَّىٰ يَبْلُغَ
എത്തും വരെ
الْكِتَابُ
നിശ്ചിത സമയം
أَجَلَهُۚ
അതിന്റെ അവധി
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ يَعْلَمُ
അല്ലാഹു അറിയുന്നുവെന്ന്
مَا فِي أَنفُسِكُمْ
നിങ്ങളുടെ മനസ്സിലുള്ളത്
فَاحْذَرُوهُۚ
അതുകൊണ്ട് അവനെ ഭയപ്പെടുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
സഹനശീലനും
Play ﴾2:235﴿ (ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്‌. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്‌. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.
وَإِن طَلَّقْتُمُوهُنَّ
നിങ്ങളവരെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
مِن قَبْلِ
മുമ്പ്
أَن تَمَسُّوهُنَّ
നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്
وَقَدْ فَرَضْتُمْ
നിങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു
لَهُنَّ فَرِيضَةً
അവര്‍ക്ക് വിവാഹമൂല്യം
فَنِصْفُ
അപ്പോള്‍ പകുതി
مَا فَرَضْتُمْ
നിങ്ങള്‍ നിശ്ചയിച്ചതിന്റെ
إِلَّا أَن يَعْفُونَ
അവര്‍ ഇളവ്ചെയ്താലൊഴികെ
أَوْ يَعْفُوَ
അല്ലെങ്കില്‍ ഇളവ് നല്‍കുക
الَّذِي بِيَدِهِ
ആരുടെ കയ്യിലാണോ അവന്‍
عُقْدَةُ النِّكَاحِۚ
വിവാഹ ഉടമ്പടി അധികാരം
وَأَن تَعْفُوا
ഇളവ് ചെയ്യലാണ്
أَقْرَبُ
ഏറ്റം സമീപസ്തമായത്
لِلتَّقْوَىٰۚ
ദൈവഭക്തിയോട്
وَلَا تَنسَوُا
നിങ്ങള്‍ മറക്കരുത്
الْفَضْلَ
അനുഗ്രഹത്തെ
بَيْنَكُمْۚ
നിങ്ങള്‍ക്കിടയിലെ
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
സൂക്ഷ്മമായി കാണുന്നവനാണ്
Play ﴾2:237﴿ ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങള്‍ നല്‍കേണ്ടതാണ്‌.) അവര്‍ (ഭാര്യമാര്‍) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്‌) (മഹ്ര് പൂര്‍ണ്ണമായി നല്‍കിക്കൊണ്ട്‌) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍ (ഭര്‍ത്താക്കന്‍മാരേ,) നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മ്മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്‌. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.
أَلَمْ تَرَ
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
ഒരു രാജാവിനെ
نُّقَاتِلْ
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
ദൈവമാര്‍ഗത്തില്‍
قَالَ
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
യുദ്ധം
أَلَّا تُقَاتِلُواۖ
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
അവര്‍ പറഞ്ഞു
وَمَا لَنَا
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
യുദ്ധം
تَوَلَّوْا
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
അക്രമികളെപറ്റി
Play ﴾2:246﴿ മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമുഖര്‍ തങ്ങളുടെ പ്രവാചകനോട്‌, ഞങ്ങള്‍ക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. (അദ്ദേഹത്തിന്റെ നേതൃത്വത്തില്‍) ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദര്‍ഭം നീ അറിഞ്ഞില്ലേ? അദ്ദേഹം (പ്രവാചകന്‍) ചോദിച്ചു: നിങ്ങള്‍ക്ക് യുദ്ധത്തിന്ന് കല്‍പന കിട്ടിയാല്‍ നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ ? അവര്‍ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ പുറം തള്ളപ്പെട്ട സ്ഥിതിക്ക് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ കഴിയും ? എന്നാല്‍ അവര്‍ക്ക് യുദ്ധത്തിന് കല്‍പന നല്‍കപ്പെട്ടപ്പോഴാകട്ടെ അല്‍പം പേരൊഴിച്ച് (എല്ലാവരും) പിന്‍മാറുകയാണുണ്ടായത്‌. അല്ലാഹു അക്രമകാരികളെപ്പറ്റി (നല്ലവണ്ണം) അറിയുന്നവനാകുന്നു.
فَلَمَّا فَصَلَ
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
താലുത്ത്
بِالْجُنُودِ
പട്ടാളവുമായി
قَالَ
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
ഒരു നദികൊണ്ട്
فَمَن شَرِبَ
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
അതില്‍ നിന്ന്
فَلَيْسَ مِنِّي
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
ഒരു കോരല്‍
بِيَدِهِۚ
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
അദ്ദേഹവും
وَالَّذِينَ آمَنُوا
വിശ്വസിച്ചവരും
مَعَهُ
അദ്ദേഹത്തോടൊപ്പം
قَالُوا
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
ഇന്ന്
بِجَالُوتَ
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
അവന്റെ സൈന്യത്തോടും
قَالَ
പറഞ്ഞു
الَّذِينَ يَظُنُّونَ
വിചാരിക്കുന്നവര്‍
أَنَّهُم
അവരാണെന്ന്
مُّلَاقُو
കണ്ടുമുട്ടുന്നവര്‍
اللَّهِ
അല്ലാഹുവിനെ
كَم مِّن فِئَةٍ
എത്ര സംഘങ്ങളാണ്
قَلِيلَةٍ
എണ്ണക്കുറവുള്ള
غَلَبَتْ
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
ദൈവാനുമതിയോടെ
وَاللَّهُ
അല്ലാഹു
مَعَ الصَّابِرِينَ
ക്ഷമാലുക്കളോടൊപ്പമാണ്
Play ﴾2:249﴿ അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെകൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി (ഗോലിയത്ത്‌) നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.
اللَّهُ
അല്ലാഹു
لَا إِلَٰهَ
ഒരു ദൈവവുമില്ല
إِلَّا هُوَ
അവനൊഴികെ
الْحَيُّ
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
അവനെ ബാധിക്കുകയില്ല
سِنَةٌ
മയക്കം
وَلَا نَوْمٌۚ
ഉറക്കവുമില്ല
لَّهُ
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
مَن
ആരുണ്ട്
ذَا الَّذِي يَشْفَعُ
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
അവന്റെ അനുമതി കൂടാതെ
يَعْلَمُ
അവനറിയും
مَا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
ഒന്നും തന്നെ
مِّنْ عِلْمِهِ
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
അവന്റെ അധികാരപീഠം
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَۖ
ഭൂമിയെയും
وَلَا يَئُودُهُ
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
അവന്‍
الْعَلِيُّ
ഉന്നതനാണ്
الْعَظِيمُ
മഹാനും
Play ﴾2:255﴿ അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
أَنفِقُوا
നിങ്ങള്‍ ചെലവഴിക്കുക
مِن طَيِّبَاتِ
നല്ലതില്‍ നിന്ന്
مَا كَسَبْتُمْ
നിങ്ങള്‍ സമ്പാദിച്ച
وَمِمَّا أَخْرَجْنَا
നാം ഉല്‍പാദിപ്പിച്ചതില്‍ നിന്നും
لَكُم
നിങ്ങള്‍ക്ക് വേണ്ടി
مِّنَ الْأَرْضِۖ
ഭൂമിയില്‍ നിന്ന്
وَلَا تَيَمَّمُوا
നിങ്ങള്‍ കരുതരുത്
الْخَبِيثَ
ചീത്തവസ്തുക്കള്‍
مِنْهُ تُنفِقُونَ
അതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കാന്‍
وَلَسْتُم
നിങ്ങളായിരിക്കില്ല
بِآخِذِيهِ
അത് സ്വീകരിക്കുന്നവര്‍
إِلَّا أَن تُغْمِضُوا فِيهِۚ
നിങ്ങള്‍ അതിന്റെ നേരെ കണ്ണടച്ചല്ലാതെ
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
അല്ലാഹു ആണെന്ന്
غَنِيٌّ
അനാശ്രയന്‍, ധന്യന്‍
حَمِيدٌ
സ്തുത്യര്‍ഹനും
Play ﴾2:267﴿ സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക.
يُؤْتِي
അവന്‍ നല്‍കുന്നു
الْحِكْمَةَ
തത്വജ്ഞാനം
مَن يَشَاءُۚ
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُؤْتَ
നല്‍കപ്പെട്ടവന്‍
الْحِكْمَةَ
തത്വജ്ഞാനം
فَقَدْ أُوتِيَ
അവന്‍ തീര്‍ച്ചയായും നല്‍കപ്പെട്ടിരിക്കുന്നു
خَيْرًا
നേട്ടം
كَثِيرًاۗ
ധാരാളം
وَمَا يَذَّكَّرُ
പാഠമുള്‍ക്കൊള്ളുന്നില്ല
إِلَّا أُولُو الْأَلْبَابِ
ബുദ്ധിമാന്‍മാരല്ലാതെ
Play ﴾2:269﴿ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ത്ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ത്ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്‌. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ.
لَّيْسَ عَلَيْكَ
നിന്റെ ബാധ്യതയല്ല
هُدَاهُمْ
അവരെ നേര്‍വഴിയിലാക്കല്‍
وَلَٰكِنَّ اللَّهَ
എന്നാല്‍ അല്ലാഹു
يَهْدِي
വഴികാണിക്കുന്നു
مَن يَشَاءُۗ
അവനുദ്ദേശിക്കുന്നവരെ
وَمَا تُنفِقُوا
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
നല്ലതേതും
فَلِأَنفُسِكُمْۚ
അത് നിങ്ങള്‍ക്കുതന്നെ
وَمَا تُنفِقُونَ
നിങ്ങള്‍ ചെലവഴിക്കുന്നില്ല
إِلَّا ابْتِغَاءَ
ആഗ്രഹിച്ചുകൊണ്ടല്ലാതെ
وَجْهِ اللَّهِۚ
അല്ലാഹുവിന്റെ പ്രീതി
وَمَا تُنفِقُوا
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
നല്ലതില്‍ നിന്ന്
يُوَفَّ إِلَيْكُمْ
(അതിന്റെ പ്രതിഫലം) നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കും
وَأَنتُمْ
നിങ്ങള്‍
لَا تُظْلَمُونَ
അനീതി കാണിക്കപ്പെടുന്നതല്ല
Play ﴾2:272﴿ അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി തന്നെയാണ്‌. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.
الَّذِينَ يَأْكُلُونَ
തിന്നുന്നവര്‍
الرِّبَا
പലിശ
لَا يَقُومُونَ
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
പിശാച്
مِنَ الْمَسِّۚ
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
അത്
بِأَنَّهُمْ قَالُوا
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
കച്ചവടം
وَحَرَّمَ
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
പലിശ
فَمَن جَاءَهُ
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
ഉപദേശം
مِّن رَّبِّهِ
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
എന്നാല്‍ അവനുണ്ട്
مَا سَلَفَ
കഴിഞ്ഞു പോയത്
وَأَمْرُهُ
അവന്റെ കാര്യം
إِلَى اللَّهِۖ
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
അവര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Play ﴾2:275﴿ പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
ഒരു കടം
إِلَىٰ أَجَلٍ
ഒരവധിവരെ
مُّسَمًّى
നിശ്ചിതമായ
فَاكْتُبُوهُۚ
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
എഴുതി വെക്കണം
بَّيْنَكُمْ
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
എഴുത്തുകാരന്‍
بِالْعَدْلِۚ
നീതിയോടെ
وَلَا يَأْبَ
വിസമ്മതിക്കരുത്
كَاتِبٌ
എഴുത്തുകാരന്‍
أَن يَكْتُبَ
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
അവന്‍ കുറവ് വരുത്തരുത്
مِنْهُ
അതില്‍ നിന്ന്
شَيْئًاۚ
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
മൂഢനോ
أَوْ ضَعِيفًا
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
പറഞ്ഞുകൊടുക്കണം
وَلِيُّهُ
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
നീതി പൂര്‍വം
وَاسْتَشْهِدُوا
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
പുരുഷരായി
فَرَجُلٌ
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
മറ്റവളെ
وَلَا يَأْبَ
നിരസിക്കരുത്
الشُّهَدَاءُ
സാക്ഷികള്‍
إِذَا مَا دُعُواۚ
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
അത് എഴുതിവെക്കാന്‍
صَغِيرًا
ചെറുതായാലും
أَوْ كَبِيرًا
വലുതായാലും
إِلَىٰ أَجَلِهِۚ
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
അത്
أَقْسَطُ
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
وَأَقْوَمُ
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
സാക്ഷ്യത്തിന്
وَأَدْنَىٰ
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
ആയാലൊഴികെ
تِجَارَةً
കച്ചവടം
حَاضِرَةً
റൊക്കം
تُدِيرُونَهَا
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
നിങ്ങള്‍ക്കില്ല
جُنَاحٌ
കുറ്റം
أَلَّا تَكْتُبُوهَاۗ
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
തീര്‍ച്ചയായും അത്
فُسُوقٌ
അധര്‍മമാണ്
بِكُمْۗ
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
അല്ലാഹു
بِكُلِّ شَيْءٍ
എല്ലാ കാര്യവും
عَلِيمٌ
അറിയുന്നവനാണ്
Play ﴾2:282﴿ സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്‌. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്‌. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്‌. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്‌. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
لَا يُكَلِّفُ
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
അല്ലാഹു
نَفْسًا
ഒരാളെയും
إِلَّا وُسْعَهَاۚ
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
ഭാരം
كَمَا حَمَلْتَهُ
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
കഴിവില്ലാത്തത്
لَنَا
ഞങ്ങള്‍ക്ക്
بِهِۖ
അതിന്
وَاعْفُ عَنَّا
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
നീയാണ്
مَوْلَانَا
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
ജനതക്കെതിരെ
الْكَافِرِينَ
സത്യനിഷേധികളായ
Play ﴾2:286﴿ അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.
اللَّهُ
അല്ലാഹു
لَا
ഇല്ല
إِلَٰهَ
ദൈവം
إِلَّا
അല്ലാതെ
هُوَ
അവന്‍
الْحَيُّ
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍
الْقَيُّومُ
എല്ലാം നിയന്ത്രിക്കുന്നവന്‍
Play ﴾3:2﴿ അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.
هُوَ
അവനാകുന്നു
الَّذِي يُصَوِّرُكُمْ
നിങ്ങളെ രൂപപ്പെടുത്തുന്നവന്‍
فِي الْأَرْحَامِ
ഗര്‍ഭാശയങ്ങളില്‍
كَيْفَ يَشَاءُۚ
അവന്‍ ഇഛിക്കുന്ന വിധം
لَا إِلَٰهَ
ഒരു ദൈവമില്ല
إِلَّا هُوَ
അവനല്ലാതെ
الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിമാന്‍
Play ﴾3:6﴿ ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ.
هُوَ
അവന്‍
الَّذِي أَنزَلَ
ഇറക്കിയവന്‍
عَلَيْكَ
താങ്കള്‍ക്ക്
الْكِتَابَ
വേദഗ്രന്ഥം
مِنْهُ
അതില്‍
آيَاتٌ
വാക്യങ്ങള്‍, സൂക്തങ്ങള്‍
مُّحْكَمَاتٌ
ഖണ്ഡിതമായ, സുവ്യക്തമായ
هُنَّ
അവയാണ്
أُمُّ الْكِتَابِ
വേദഗ്രന്ഥത്തിന്റെ കാതല്‍
وَأُخَرُ
മറ്റു ചിലത്
مُتَشَابِهَاتٌۖ
അസ്പഷ്ടമായവ, തെളിച്ച് പറഞ്ഞിട്ടില്ലാത്തവ
فَأَمَّا
എന്നാല്‍
الَّذِينَ فِي قُلُوبِهِمْ
തങ്ങളുടെ ഹൃദയത്തിലുള്ളവര്‍
زَيْغٌ
വക്രത
فَيَتَّبِعُونَ
അവര്‍ പിന്‍പറ്റുന്നു
مَا تَشَابَهَ
വ്യക്തതയില്ലാത്തത്
مِنْهُ
അതില്‍ നിന്ന്
ابْتِغَاءَ
ആഗ്രഹിച്ച്
الْفِتْنَةِ
കുഴപ്പം
وَابْتِغَاءَ
ആഗ്രഹിച്ചും
تَأْوِيلِهِۗ
അതിന്റെ വ്യാഖ്യാനം
وَمَا يَعْلَمُ
അറിയുകയില്ല
تَأْوِيلَهُ
അതിന്റെ വ്യാഖ്യാനം
إِلَّا اللَّهُۗ
അല്ലാഹു ഒഴികെ
وَالرَّاسِخُونَ
പക്വത നേടിയവര്‍
فِي الْعِلْمِ
അറിവില്‍
يَقُولُونَ
അവര്‍ പറയും
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
അതില്‍
كُلٌّ
എല്ലാം
مِّنْ عِندِ رَبِّنَاۗ
ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്
وَمَا يَذَّكَّرُ
ആലോചിച്ചറിയുന്നില്ല, ഓര്‍മിക്കുന്നില്ല
إِلَّا
അല്ലാതെ
أُولُو الْأَلْبَابِ
ബുദ്ധിമാന്‍മാര്‍
Play ﴾3:7﴿ (നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
شَهِدَ
സാക്ഷ്യം വഹിച്ചിരിക്കുന്നു
اللَّهُ
അല്ലാഹു
أَنَّهُ
നിശ്ചയം അവന്‍
لَا إِلَٰهَ
ദൈവമില്ലെന്ന്
إِلَّا هُوَ
അവനല്ലാതെ
وَالْمَلَائِكَةُ
മലക്കുകളും
وَأُولُو الْعِلْمِ
ജ്ഞാനികളും
قَائِمًا
സ്ഥാപിക്കുന്നവനായി
بِالْقِسْطِۚ
നീതി
لَا إِلَٰهَ
ദൈവമില്ല
إِلَّا هُوَ
അവനല്ലാതെ
الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിമാന്‍
Play ﴾3:18﴿ താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.
إِنَّ
നിശ്ചയം
الدِّينَ
ജീവിത വ്യവസ്ഥ
عِندَ اللَّهِ
അല്ലാഹുവിന്റെയടുക്കല്‍
الْإِسْلَامُۗ
ഇസ്‌ലാം മാത്രം
وَمَا اخْتَلَفَ
ഭിന്നിച്ചിട്ടില്ല
الَّذِينَ أُوتُوا
നല്‍കപ്പെട്ടവര്‍
الْكِتَابَ
വേദഗ്രന്ഥം
إِلَّا
അല്ലാതെ
مِن بَعْدِ
ശേഷമല്ലാതെ
مَا جَاءَهُمُ
അവര്‍ക്ക് വന്നെത്തിയതിന്
الْعِلْمُ
അറിവ്
بَغْيًا
കിടമല്‍സരം കാരണം, അതിക്രമം കാരണം
بَيْنَهُمْۗ
അവര്‍ക്കിടയിലുള്ള
وَمَن يَكْفُرْ
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
فَإِنَّ اللَّهَ
നിശ്ചയം അല്ലാഹു
سَرِيعُ
അതിവേഗം നടത്തുന്നവന്‍
الْحِسَابِ
വിചാരണ
Play ﴾3:19﴿ തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.
ذَٰلِكَ
അത്
بِأَنَّهُمْ
കാരണം അവര്‍
قَالُوا
അവര്‍ പറഞ്ഞു, വാദിച്ചു
لَن تَمَسَّنَا
ഞങ്ങളെ തൊടില്ലെന്ന്
النَّارُ
നരകത്തീ
إِلَّا أَيَّامًا
ഏതാനും നാളുകള്‍ അല്ലാതെ
مَّعْدُودَاتٍۖ
നിര്‍ണിതമായ, എണ്ണപ്പെട്ട
وَغَرَّهُمْ
അവരെ വഞ്ചിച്ചിരിക്കുന്നു
فِي دِينِهِم
അവരുടെ മതകാര്യത്തില്‍
مَّا كَانُوا يَفْتَرُونَ
അവര്‍ സ്വയം കെട്ടിച്ചമച്ചുകൊണ്ടിരുന്നത്
Play ﴾3:24﴿ എണ്ണപ്പെട്ട ഏതാനും ദിവസം മാത്രമേ തങ്ങളെ നരകാഗ്നി സ്പര്‍ശിക്കുകയുള്ളൂ എന്ന് അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്ന കാരണത്താലാണ് അവരങ്ങനെയായത്‌. അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന വാദങ്ങള്‍ അവരുടെ മതകാര്യത്തില്‍ അവരെ വഞ്ചിതരാക്കിക്കളഞ്ഞു.
لَّا يَتَّخِذِ
ആക്കിവെക്കരുത്, സ്വീകരിക്കരുത്
الْمُؤْمِنُونَ
സത്യവിശ്വാസികള്‍
الْكَافِرِينَ
സത്യനിഷേധികളെ
أَوْلِيَاءَ
രക്ഷാധികാരികള്‍
مِن دُونِ
കൂടാതെ
الْمُؤْمِنِينَۖ
സത്യവിശ്വാസികളെ
وَمَن يَفْعَلْ
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
അങ്ങനെ
فَلَيْسَ
അവന് ഇല്ല
مِنَ اللَّهِ
അല്ലാഹുവുമായി
فِي شَيْءٍ
ഒരു ബന്ധവും
إِلَّا أَن تَتَّقُوا
നിങ്ങള്‍ കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍
مِنْهُمْ
അവരുമായി
تُقَاةًۗ
കരുതല്‍ നടപടിയായി
وَيُحَذِّرُكُمُ
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
അല്ലാഹു
نَفْسَهُۗ
അവനെപ്പറ്റി
وَإِلَى اللَّهِ
അല്ലാഹുവിലേക്കാണ്
الْمَصِيرُ
മടക്കം
Play ﴾3:28﴿ സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌.
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
اجْعَل
നീ നിശ്ചയിച്ച് തരേണമേ
لِّي
എനിക്ക്
آيَةًۖ
ഒരടയാളം
قَالَ
അവന്‍(അല്ലാഹു) പറഞ്ഞു
آيَتُكَ
നിനക്കുള്ള അടയാളം
أَلَّا تُكَلِّمَ
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
ജനങ്ങളോട്
ثَلَاثَةَ
മൂന്ന്
أَيَّامٍ
നാളുകള്‍
إِلَّا رَمْزًاۗ
ആംഗ്യമല്ലാതെ
وَاذْكُر
നീ സ്മരിക്കുക
رَّبَّكَ
നിന്റെ നാഥനെ
كَثِيرًا
ധാരാളമായി
وَسَبِّحْ
നീ(അവന്റെ) വിശുദ്ധി വാഴ്ത്തുക
بِالْعَشِيِّ
വൈകുന്നേരം
وَالْإِبْكَارِ
രാവിലെയും
Play ﴾3:41﴿ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
إِنَّ
തീര്‍ച്ചയായും
هَٰذَا
ഇത്
لَهُوَ
ഇത് തന്നെയാണ്
الْقَصَصُ
സംഭവ വിവരണം
الْحَقُّۚ
സത്യസന്ധമായ
وَمَا مِنْ إِلَٰهٍ
ഒരു ഇലാഹുമില്ല, ദൈവവുമില്ല
إِلَّا اللَّهُۚ
അല്ലാഹുവല്ലാതെ
وَإِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَهُوَ
അവന്‍ തന്നെയാണ്
الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിമാനും
Play ﴾3:62﴿ തീര്‍ച്ചയായും ഇത് യഥാര്‍ത്ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും.
قُلْ
താങ്കള്‍ പറയുക
يَا أَهْلَ الْكِتَابِ
വേദക്കാരേ
تَعَالَوْا
നിങ്ങള്‍ വരിക
إِلَىٰ كَلِمَةٍ
ഒരു വചനത്തിലേക്ക്, ഒരു തത്വത്തിലേക്ക്
سَوَاءٍ
സമമായ
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمْ
നിങ്ങള്‍ക്കുമിടയില്‍
أَلَّا نَعْبُدَ
(അതായത്) നാം വഴിപ്പെടാതിരിക്കുക
إِلَّا اللَّهَ
അല്ലാഹു അല്ലാത്ത (ആര്‍ക്കും)
وَلَا نُشْرِكَ
നാം പങ്കുചേര്‍ക്കാതിരിക്കുക
بِهِ
അവനില്‍
شَيْئًا
ഒന്നിനെയും
وَلَا يَتَّخِذَ
സ്വീകരിക്കാതിരിക്കുക
بَعْضُنَا
നമ്മില്‍ ചിലര്‍
بَعْضًا
ചിലരെ
أَرْبَابًا
രക്ഷാധികാരികളായി
مِّن دُونِ اللَّهِۚ
അല്ലാഹുവെ കൂടാതെ
فَإِن تَوَلَّوْا
ഇനിയും അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍
فَقُولُوا
നിങ്ങള്‍ പറയുക
اشْهَدُوا
നിങ്ങള്‍ സാക്ഷികളാകുവിന്‍
بِأَنَّا
തീര്‍ച്ചയായും ഞങ്ങള്‍ (ആണെന്നതിന്)
مُسْلِمُونَ
മുസ്ലിംകള്‍
Play ﴾3:64﴿ (നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.
يَا أَهْلَ الْكِتَابِ
വേദക്കാരേ
لِمَ
എന്തിന്
تُحَاجُّونَ
നിങ്ങള്‍ തര്‍ക്കിക്കുന്നു
فِي إِبْرَاهِيمَ
ഇബ്റാഹീമിന്റെ കാര്യത്തില്‍
وَمَا أُنزِلَتِ
അവതരിപ്പിക്കപ്പെട്ടിട്ടില്ല
التَّوْرَاةُ
തൗറാത്ത്
وَالْإِنجِيلُ
ഇഞ്ചീലും
إِلَّا مِن بَعْدِهِۚ
അദ്ദേഹത്തിന് ശേഷമല്ലാതെ
أَفَلَا تَعْقِلُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
Play ﴾3:65﴿ വേദക്കാരേ, ഇബ്രാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്‌? തൌറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്‌?
وَدَّت
ആഗ്രഹിച്ചു
طَّائِفَةٌ
ഒരു കൂട്ടര്‍
مِّنْ أَهْلِ الْكِتَابِ
വേദക്കാരില്‍ നിന്നുള്ള
لَوْ يُضِلُّونَكُمْ
നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്
وَمَا يُضِلُّونَ
അവര്‍ വഴിതെറ്റിക്കുന്നില്ല
إِلَّا أَنفُسَهُمْ
അവരെത്തന്നെയല്ലാതെ
وَمَا يَشْعُرُونَ
അവര്‍ അതറിയുന്നില്ല
Play ﴾3:69﴿ വേദക്കാരില്‍ ഒരു വിഭാഗം, നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അവര്‍ വഴിതെറ്റിക്കുന്നത് അവരെത്തന്നെയാണ്‌. അവരത് മനസ്സിലാക്കുന്നില്ല.
وَلَا تُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കരുത്
إِلَّا لِمَن تَبِعَ
പിന്തുടര്‍ന്നവരെയല്ലാതെ
دِينَكُمْ
നിങ്ങളുടെ മതത്തെ
قُلْ
(നബിയേ)താങ്കള്‍ പറയുക
إِنَّ الْهُدَىٰ
നിശ്ചയം സന്‍മാര്‍ഗം
هُدَى اللَّهِ
അല്ലാഹുവിന്റെ സന്‍മാര്‍ഗം(മാത്രമാണ്)
أَن يُؤْتَىٰ
നല്‍കപ്പെടല്‍, നല്‍കപ്പെടുമെന്ന്
أَحَدٌ
ഒരുവന്, ആര്‍ക്കെങ്കിലും
مِّثْلَ مَا أُوتِيتُمْ
നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ
أَوْ يُحَاجُّوكُمْ
അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യയവാദം നടത്താന്‍ (നടത്തുമെന്നോ)
عِندَ رَبِّكُمْۗ
നിങ്ങളുടെ നാഥന്റെയടുക്കല്‍
قُلْ
പറയുക
إِنَّ الْفَضْلَ
നിശ്ചയം അനുഗ്രഹം
بِيَدِ اللَّهِ
അല്ലാഹുവിന്റെ കയ്യിലാണ്
يُؤْتِيهِ
അത് അവന്‍ നല്‍കുന്നു
مَن يَشَاءُۗ
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
وَاسِعٌ
ഏറെ വിശാലതയുള്ളവനാണ്
عَلِيمٌ
എല്ലാം അറിയുന്നവനാണ്
Play ﴾3:73﴿ നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്‌- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതു പോലുള്ളത് (വേദഗ്രന്ഥം) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത് എന്നും ആ വേദക്കാര്‍ പറഞ്ഞു) . (നബിയേ,) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.